ഐഎസില്‍ ചേർന്ന നിമിഷ ഫാത്തിമയെ താലിബാൻ മോചിപ്പിച്ചു? 5000ത്തോളം തടവുകാരെ പുറത്തിറക്കി താലിബാൻ
കാബൂള്‍: കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനില്‍ ജയിലിലടയ്ക്കപ്പെട്ട നിമിഷ ഫാത്തിമ അടക്കമുളളവരെ താലിബാന് മോചിപ്പിച്ചതായി സൂചന. കഴിഞ്ഞ ദിവസമാണ് അഫ്ഗാന് ഭരണം താലിബാന് തീവ്രവാദികള്‍ പിടിച്ചെടുത്തത്.
അതിന് പിന്നാലെ അഫ്ഗാന് സൈന്യം തടവിലാക്കിയ ഐഎസ്, അല്‍ഖ്വയ്ദ തീവ്രവാദികള്‍ അടക്കമുളള അയ്യായിരത്തോളം പേരെ താലിബാന് മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ജയിലിൽ നിന്ന് മോചിതരായി ആയിരക്കണക്കിന് ആളുകൾ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ജോർജ് കുട്ടിയുടെ സീത, ദൃശ്യം 2 ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ

ഐഎസില്‍ ചേര്‍ന്ന് സിറിയയിലേക്ക് പോയ കാസര്‍കോട് പൊയിനാച്ചി സ്വദേശിനിയായ നിമിഷ ഫാത്തിമ അടക്കമുളളവര്‍ അഫ്ഗാന് സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ബെക്സനോടൊപ്പമായിരുന്നു നിമിഷ ഫാത്തിമ ഇന്ത്യ വിട്ടത്. കാബൂളിലെ പുള്‍ എ ചര്‍ക്കി എന്ന ജയിലില്‍ ആയിരുന്നു നിമിഷ ഫാത്തിമ ഉണ്ടായിരുന്നത്.

തീവ്രവാദികള്‍ അടക്കമുളള ആയിരക്കണക്കിന് തടവുകാരാണ് ഈ ജയിലില്‍ ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ തന്നെ ഏറ്റവും വലിയ ജയില്‍ ആയ പുള്‍ എ ചര്ക്കിയിലേയും കാബൂളിലെ തന്നെ മറ്റൊരു പ്രധാന ജയില്‍ ആയ ബദാം ബാഗിലേയും തടവുകാരെയാണ് താലിബാന് മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നിമിഷ ഫാത്തിമ മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി രാജ്യ വിട്ട എട്ടോളം മലയാളികളും ഈ മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് എന്നാണ് സൂചന. ആകെ ഇരുപത്തിയൊന്ന് പേരാണ് ഇത്തരത്തില്‍ തീവ്രവാദ സംഘടനകളുടെ ഭാഗമാകുന്നതിന് വേണ്ടി കേരളത്തില്‍ നിന്ന് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിമിഷ ഫാത്തിമ മോചിപ്പിക്കപ്പെട്ടതായുളള ഒരു വിവരവും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
അമ്യൂസ്മെന്റ് പാര്‍ക്കില്‍ ആഘോഷങ്ങളുമായി താലിബാന്, കാബൂള്‍ പിടിച്ചതിന് പിന്നാലെ..... പരാതികളും ഏറെ

താലിബാന് ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ പൗരന്മാരെ ഇന്ത്യ തിരിച്ച് എത്തിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിമിഷ ഫാത്തിമയേയും മകള്‍ ഉമ്മു ഖുല്സുവിനേയും തിരിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വേണ്ട ഇടപെടല്‍ നടത്തണം എന്നാണ് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ആവശ്യപ്പെടുന്നത്. നിമിഷയെ തിരികെ എത്തിക്കണം എന്നത് ഏറെ നാളുകളായി അമ്മ ബിന്ദു കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ രാജ്യസുരക്ഷ പരിഗണിച്ച് നിമിഷ അടക്കമുളളവരെ തിരികെ എത്തിക്കേണ്ടതില്ല എന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നിമിഷ ഫാത്തിമയെ കൂടാതെ സോണിയ സെബാസ്റ്റിയന്, മെറിന് ജേക്കബ്, റഫീല അടക്കമുളളവരെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കുന്നതില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കടുത്ത എതിര്‍പ്പാണ് ഉന്നയിക്കുന്നത്. അഫ്ഗാന് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ ഇവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. സ്വരാജ്യത്ത് തിരിച്ച് എത്തിയ ശേഷവും ഇവര്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കാനുളള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികളുടെ എതിര്‍പ്പ്.

നിമിഷയെ തിരിച്ച് എത്തിക്കണം എന്നും കൊച്ചുമകളുടെ സംരക്ഷണം തനിക്ക് വിട്ട് നല്‍കണം എന്നും ആവശ്യപ്പെട്ട് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. അതിനിടെ അഫ്ഗാനിസ്ഥാനില്‍ 36 മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി നോര്‍ക്ക അറിയിച്ചു. ഇവരുമായി നോര്‍ക്ക അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര് കുടുങ്ങി കിടക്കുന്നുണ്ടോ എന്നത് അന്വേഷിക്കുകയാണ്. മലയാളികളെ തിരികെ എത്തിക്കാനുളള അടിയന്തര നടപടി തേടി നോര്‍ക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications