അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആഘോഷങ്ങളുമായി താലിബാന്‍, കാബൂള്‍ പിടിച്ചതിന് പിന്നാലെ..... പരാതികളും ഏറെ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ആഘോഷ പ്രകടനവുമായി താലിബാന്‍. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആഘോഷപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യന്ത്രകാറുകളില്‍ സവാരി നടത്തുന്നതൊക്കെയാണ് വീഡിയോയില്‍ ഉള്ളത്. യന്ത്രക്കുതിരപ്പുറത്ത് കയറുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് ഇവരുടെ ആഹ്ലാദ പ്രകടനമെന്ന വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു. കാബൂളിലെ വിമാനത്താവളത്തില്‍ നിരവധി അഫ്ഗാന്‍ പൗരന്മാരാണ് രാജ്യം വിടാനായി എത്തിയത്. ഇവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ വിമാനത്തിന് പിന്നാലെ ഓടുന്നതും, അതില്‍ ചാടിപ്പിടിക്കാന്‍ നോക്കുന്നതുമെല്ലാം ദാരുണ കാഴ്ച്ചയായിരുന്നു.

പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം പലയിടങ്ങളിലായി താലിബാന്റെ അക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താലിബാന്‍ സ്ത്രീകളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയാമെന്ന് ബമ്യാന്‍ സിറ്റിയിലെ പര്‍വാന ഹുസൈനി എന്ന വിദ്യാര്‍ത്ഥിനി പറയുന്നു. ഇവര്‍ നിലവില്‍ ഇന്ത്യയിലാണ് ഉള്ളത്. വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് നാട്ടില്‍ നിന്ന് ലഭിക്കുന്നതെന്ന് പര്‍വാന പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സാധിക്കുമായിരുന്നു. അവര്‍ പുറത്തിറങ്ങി നടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്തവരാണ് താലിബാന്‍. അതുകൊണ്ട് ആശങ്കയുണ്ട്.എന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല. താലിബാന്‍ ഷരിഅ നിയമമാണ് നടപ്പാക്കാന്‍ പോകുന്നതെന്നും പര്‍വാന പറഞ്ഞു.
മറ്റൊരു വിദ്യാര്‍ത്ഥിനി അലി നസര്‍ നബിസാദയ്ക്കും ഇതേ കഥകളാണ് പറയുന്നത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അവര്‍. അഫ്ഗാനില്‍ സ്ഥിരം കാഴ്ച്ചയാണ് താലിബാന്‍ സ്ത്രീകളെ കടത്തി കൊണ്ടുപോകുന്നത്. അവരുടെ നിയമം തന്നെ വ്യത്യസ്തമാണ്. ദേശീയ പതാക തന്നെ മാറ്റിയവരാണ്. യുഎസ്സും യുഎന്നും ഈ വിഷയത്തില്‍ ഇടപെടണം. ഞങ്ങള്‍ ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഞങ്ങളെ ഉപേക്ഷിച്ച് പോയിരിക്കുകയാണ് അമേരിക്ക. അഫ്ഗാനിലെ ജനങ്ങള്‍ നിരപരാധികളാണ്. സ്വന്തം ജനതയ്ക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലമായി സ്വന്തം തന്നെ മാറിയിരിക്കുകയാണെന്നും അലിബ നസര്‍ നബിസാദ പറഞ്ഞു.
Recommended Video
നിര്‍ണായക സമയത്ത് പോരാട്ടമൊന്നും നടത്താതെ കീഴടങ്ങുകയായിരുന്നു അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന വിമര്‍ശനം ശക്തമാണ്. പണവും കാറുമൊക്കെയായിട്ടാണ് ഗനി നാടുവിട്ടത്. അതേസമയം ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനേക്കാള്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്റെ കീഴില്‍ സുരക്ഷിതരായിരിക്കുമെന്ന് റഷ്യ പറഞ്ഞു. പല രാജ്യങ്ങളും അക്രമം വെടിഞ്ഞാല്‍ താലിബാനെ അംഗീകരിക്കുമെന്നാണ് സൂചന.
അതേസമയം അധികാരം ഇത്ര പെട്ടെന്ന് താലിബാന്‍ പിടിച്ചതില്‍ റഷ്യ അല്‍പ്പം അമ്പരപ്പിലാണ്. അതേസമയം ചില പോസിറ്റീവായ കാര്യങ്ങള്‍ താലിബാനില്‍ നിന്നുണ്ടായതെന്ന് റഷ്യന്‍ അംബാസിഡര്‍ ദിമിത്രി സിര്‍നോവ് പറഞ്ഞു. കാബൂളിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണ്. അഫ്ഗാന്‍ സര്‍ക്കാര്‍ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നതെന്നും സിര്‍നോവ് പറഞ്ഞു.
അഫ്ഗാനിലെ പ്രതിസന്ധിയില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത് അമേരിക്കയാണ്. തീവ്രവാദികള്‍ക്കായി രാജ്യം വിട്ടുകൊടുത്തത് യുഎസ്സാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഒരാളെ സൈന്യവും പണവും നല്‍കി സഹായിക്കാനേ പറ്റൂ, മനോനിലയും നിശ്ചയദാര്‍ഢ്യം അഫ്ഗാന്‍ സര്‍ക്കാര്‍ കാണിക്കേണ്ടിയിരുന്നുവെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. മറ്റൊരു രാജ്യത്തിന്റെ യുദ്ധത്തിനായി അമേരിക്ക സ്വന്തം സൈനികരെ ഇനി ബലികൊടുക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.












Click it and Unblock the Notifications