മയക്കുമരുന്ന് കടത്ത് മുതല്‍ വിദേശ സഹായം വരെ, താലിബാനെ തൊടാനാവില്ല, കോടികളുടെ സമ്പാദ്യം
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അടുത്തൊന്നുമില്ലാത്ത തരത്തിലുള്ള ആഭ്യന്തര സംഘര്‍ഷമാണ് നേരിടുന്നത്. താലിബാന്‍ കാബൂള്‍ വിടുന്നതിന്റെ വക്കിലാണ്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്തുകൊണ്ട് സൈന്യം ഇത്ര പെട്ടെന്ന് കീഴടങ്ങുന്നു എന്ന ചോദ്യവും ബാക്കിയാണ്. അതേസമയം താലിബാന്റെ സാമ്പത്തിക ശേഷിയാണ് ഇതിന് പ്രധാന കാരണം. ഇവരുടെ പോരാട്ടം യഥാര്‍ത്ഥത്തില്‍ പണത്തിന് വേണ്ടിയാണ്. ഇപ്പോഴത്തെ താലിബാന്‍ തന്നെ അടിമുടി മാറിയിരിക്കുകയാണ്. 1990കളിലെ താലിബാന്റെ കുറച്ച് സ്വാധീനം മാത്രമാണ് അവരിലുള്ളത്. അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം അത്യാധുനികമാണ്.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം
ആദ്യ കാലങ്ങളില്‍ അത്ര പരിഷ്‌കൃത രീതിയിലായിരുന്നില്ല താലിബാന്റെ വസ്ത്രധാരണമെല്ലാം, ഇപ്പോഴത് മാറി അവരുടെ നടപ്പും, സഞ്ചരിക്കുന്ന വാഹനങ്ങളും എല്ലാം പരിഷ്‌കൃതമായ രീതിയിലാണ്. ഇപ്പോഴവര്‍ പോരാളികളുടെ സംഘമാണ്. രാജ്യത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. എന്നാല്‍ അക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ല. പക്ഷേ യുദ്ധ തന്ത്രത്തില്‍ അടക്കം മാറ്റം വന്നിട്ടുണ്ട്. എവിടെ നിന്നാണ് താലിബാന് ഇത്രയും ഫണ്ട് ലഭിക്കുന്നത്. അതാണ് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത്. ലോകത്തെ പത്ത് സമ്പന്ന തീവ്രവാദ സംഘടനകളിലൊന്നാണ് താലിബാന്‍. ഐഎസ് ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താലിബാന്‍.
താലിബാന്റെ വാര്‍ഷിക വരുമാനം 400 മില്യണ്‍ യുഎസ് ഡോളറാണ്. ഐഎസ്സിന്റെ വരുമാനം 2 ബില്യണ്‍ യുഎസ് ഡോളറാണ്. താലിബാന്റെ പ്രധാന വരുമാനം മയക്കുമരുന്ന് കടത്താണ്. 416 മില്യണാണ് മയക്കുമരുന്ന് കടത്തിലൂടെ താലിബാന്‍ സമ്പാദിക്കുന്നത്. ഖനനത്തിലൂടെ 464 മില്യണ്‍ താലിബാന് ലഭിക്കുന്നുണ്ട്. 2019ല്‍ 1.6 ബില്യണാണ് താലിബാന്റെ വരുമാനം. 400 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ വന്നിരിക്കുന്നത്. വിദേശ ധനസഹായം വഴി 240 മില്യണ്‍ താലിബാന്‍ സമ്പാദിക്കുന്നുണ്ട്. കയറ്റുമതി വഴി 240 മില്യണ്‍ നികുതിയിലൂടെ 160 മില്യണും സമ്പാദിക്കുന്നുണ്ട്. ഇത് കവര്‍ച്ചയിലൂടെ സമ്പാദിക്കുന്ന പണമാണ്. റിയല്‍ എസ്റ്റേറ്റ് വഴി 80 മില്യണും അവര്‍ക്ക് ലഭിക്കുന്നുണ്ട്.
നാറ്റോ റിപ്പോര്‍ട്ടിലാണ് താലിബാന്റെ ധനശേഷിയെ കുറിച്ച് പ്രതിപാദിക്കുന്നത്. വളരെ രഹസ്യസ്വാഭാവമുള്ള റിപ്പോര്‍ട്ടാണിത്. സ്വയം പര്യാപ്തത ധനകാര്യത്തില്‍ കൈവരിക്കാനാണ് താലിബാന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയപരമായും സൈനികപരമായുമുള്ള സ്വതന്ത്ര നിലനില്‍പ്പാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി വിദേശസഹായമായിരുന്നു താലിബാന്റെ പ്രധാന വരുമാന മാര്‍ഗം. 2017-18 വര്‍ഷത്തില്‍ 500 മില്യണോളം ഡോളറാണ് വിദേശ ഫണ്ടിംഗിലൂടെ ലഭിച്ചത്. ഇത് മൊത്തം ഫണ്ടിന്റെ പകുതിയോളം വരും. 2020ല്‍ ഇത് പതിനഞ്ച് ശതമാനമായിട്ടാണ് കുറഞ്ഞത്. അഫ്ഘാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബജറ്റ് 5.5 ബില്യണാണ്. ഇതില്‍ രണ്ട് ശതമാനം മാത്രമാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റിവെക്കുന്നത്.
കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം
അതേസമയം അഫ്ഗാന്‍ സര്‍ക്കാരിന്റെ ഈ സമീപനമാണ് ഇന്നത്തെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. യുഎസ്സായിരുന്നു അഫ്ഗാനിസ്ഥാനില്‍ സൈന്യത്തെ നിയന്ത്രിച്ചിരുന്നത്. ട്രില്യണ്‍ ഡോളറുകള്‍ 19 വര്‍ഷത്തിനിടെ അഫ്ഗാനില്‍ ചെലവിട്ടിട്ടുണ്ട്. താലിബാനെ നേരിടാനും അഫ്ഗാന്‍ സൈന്യത്തിന് എല്ലാ സഹായങ്ങളും നല്‍കാനായിരുന്നു ഇത്രയും തുക. എന്നാല്‍ സാമ്പത്തികമായ വശം പരിശോധിക്കുമ്പോള്‍ താലിബാന്റെ വരുമാനം ദിനം പ്രതി വര്‍ധിച്ച് വരികയാണ്. യുഎസും നാറ്റോ സേനയും അഫ്ഗാന്‍ വിട്ടതിന് പിന്നാലെ ഇത്ര ശക്തമായി തിരിച്ചുവരാന്‍ താലിബാന് സാധിച്ചത് അവരുടെ ധനശേഷി കൊണ്ട് കൂടിയാണ്. ഇനിയും പല മേഖലയില്‍ നിന്നും അവര്‍ക്കുള്ള വരുമാനം വര്‍ധിക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications