കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനില്‍ ഇനി ഭരണം എങ്ങനെ? താലിബാന്‍ പറയുന്നു... പെണ്‍കുട്ടികളെ വീട്ടിലടയ്ക്കുമോ...

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ പിടിച്ചതോടെ ലോകം ആശങ്കയിലാണ്. അഫ്ഗാനില്‍ ഇനി പീഡനത്തിന്റെയും ക്രൂരതയുടെയും ദിനങ്ങളാകുമോ. സ്ത്രീകളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസം തടയുമെന്നും നേരത്തെ താലിബാനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അഫ്ഗാനില്‍ ഭരണമാറ്റ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

വൈകാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. രക്തച്ചൊരിച്ചില്‍ വേണ്ട എന്നാണ് താലിബാന്റെ തീരുമാനം. ഭരണം ഇനി എങ്ങനെയാകുമെന്ന് താലിബാന്‍ നേതാവ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. അതിങ്ങനെ...

ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടു... 2 ലക്ഷം രൂപയുടെ ബില്ലടച്ചത് അമ്മ, മമ്മൂക്കയും ലാലേട്ടനും വിളിച്ചുശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടു... 2 ലക്ഷം രൂപയുടെ ബില്ലടച്ചത് അമ്മ, മമ്മൂക്കയും ലാലേട്ടനും വിളിച്ചു

1

സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സ്ത്രീകള്‍ക്ക് തനിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാം. വിദ്യാഭ്യാസം നേടുന്നതിന് തടസമുണ്ടാകില്ല. ജോലി ചെയ്യുന്നതിനും തടസമില്ല. എന്നാല്‍ ഹിജാബ് ധരിക്കണമെന്നും താലിബാന്‍ നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളെ പീഡിപ്പിക്കുമെന്ന് ചില വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.

2

താലിബാന്‍ ഭരണത്തില്‍ കല്ലെറിഞ്ഞ് കൊല്ലുന്ന ശിക്ഷാ രീതി നടപ്പാക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. ഇക്കാര്യത്തില്‍ താലിബാന്‍ നേതാവ് പ്രതികരിച്ചു. 1996 മുതല്‍ 2001 വരെ താലിബാനാണ് അഫ്ഗാന്‍ ഭരിച്ചത്. അക്കാലത്ത് ഈ ശിക്ഷാ രീതികള്‍ നടപ്പാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി വിധികളെ ആശ്രയിച്ചാകും ശിക്ഷാരീതി തീരുമാനിക്കുക എന്നാണ് താലിബാന്‍ നേതാവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

3

മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകുമെന്ന് താലിബാന്‍ നേതാവ് പറയുന്നു. മാധ്യമങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കും. അതിന് അനുമതിയുണ്ടാകും. എന്നാല്‍ വ്യക്തി ഹത്യ അനുവദിക്കില്ലെന്നും വക്താവ് പറഞ്ഞു. അതേസമയം, താലിബാന്‍ നേതാവ് പറയുന്ന പോലെ അല്ല കാര്യങ്ങള്‍ എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

കാബൂള്‍ പിടിച്ച് താലിബാന്‍; അധികാരം കൈമാറും, രക്തച്ചൊരിച്ചിലില്ല... ജലാലി പുതിയ പ്രസിഡന്റ്?കാബൂള്‍ പിടിച്ച് താലിബാന്‍; അധികാരം കൈമാറും, രക്തച്ചൊരിച്ചിലില്ല... ജലാലി പുതിയ പ്രസിഡന്റ്?

4

അഫ്ഗാനിലെ രണ്ടാം നഗരമാണ് കാണ്ഡഹാര്‍. ഈ പ്രദേശം കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ചിരുന്നു. ശക്തമായ ഏറ്റുമുട്ടലിന് ശേഷമാണ് കാണ്ഡഹാര്‍ താലിബാന്റെ നിയന്ത്രണത്തിലായത്. ഇവിടെയുള്ള അസീസി ബാങ്കില്‍ താലിബാന്‍കാര്‍ പിന്നീട് സന്ദര്‍ശിച്ചു. വനിതാ ജീവനക്കാരോട് പോകാന്‍ ആവശ്യപ്പെട്ടു. പകരം അവരുടെ ബന്ധുക്കളായ പുരുഷന്‍മാര്‍ക്ക് ജോലി നല്‍കാനും നിര്‍ദേശിച്ചുവത്രെ.

വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

5

സമാധാനപരമായ അധികാര കൈമാറ്റത്തിന് ശ്രമിക്കുകയാണെന്ന് താലിബാന്‍ നേതാവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പലയിടത്തും ആകാശത്തേക്ക് താലിബാന്‍കാര്‍ വെടിയുതിര്‍ത്തു ആഘോഷിക്കുകയാണ്. ആഘോഷത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് താലിബാന്റെ അറിയിപ്പ്. വിദേശികള്‍ക്ക് രാജ്യം വിടണമെങ്കില്‍ വിട്ടുപോകാമെന്നും താലിബാന്‍ വ്യക്തമാക്കി.

എന്തൊരു നോട്ടം!! അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

6

അഫ്ഗാനില്‍ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ചില നിബന്ധനകളുണ്ട്. താലിബാന്‍ ഭരണ ഓഫീസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ രാജ്യത്ത് തുടരാന്‍ സ ാധിക്കില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി മണിക്കൂറുകള്‍ക്കകം അധികാരമൊഴിയുമെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

7

അഫ്ഗാനിലെ മുന്‍ ആഭ്യന്തര മന്ത്രി അലി അഹമ്മദ് ജലാലി പുതിയ ഇടക്കാല പ്രസിഡന്റാകുമെന്നാണ് വിവരം. ഇദ്ദേഹം അമേരിക്കയിലായിരുന്നു. ഇപ്പോള്‍ കാബൂളിലേക്ക് തിരിച്ചിട്ടുണ്ട്. അഫ്ഗാനിലെത്തിയാല്‍ അധികാരം ഏറ്റെടുത്തേക്കും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. താലിബാനും അഫ്ഗാന്‍ സര്‍ക്കാരിനും പൊതുസമ്മതനാണ് അലി അഹമ്മദ് ജലീലി.

Recommended Video

cmsvideo
താലിബാന്റെ സഹായത്തോടെ പ്രസിഡന്റും കുടുംബവും മുങ്ങി | Oneondia Malayalam

English summary
Taliban Leader says How will be new rule in Afghan after Takes Over Administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X