കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ മാറില്ല, പഴയ ഭരണം തന്നെയെന്ന് താലിബാന്‍, രാജ്യം വിട്ട് ആരും പോകേണ്ട, എല്ലാവരും സുരക്ഷിതര്‍

Google Oneindia Malayalam News

കാബൂള്‍: അധികാരത്തില്‍ വന്നാല്‍ മാറുമെന്നുള്ള പ്രഖ്യാപനമൊക്കെ വെറുതെയാണ്. താലിബാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നു. പഴയ രീതിയിലുള്ള ഭരണമാണ് പിന്തുടരാന്‍ പോകുന്നതെന്ന് താലിബാന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്തിനേറെ പറയുന്നു പിഎച്ച്ഡികള്‍ പോലും വെറുതെയാണെന്ന് താലിബാന്‍ പറയുന്നു. പുതിയ കെയര്‍ടേക്കര്‍ സര്‍ക്കാരിനെയാണ് താലിബാന്‍ നിമയിച്ചത്. മുല്ലാ മുഹമ്മദ് ഹസന്‍ അകുന്‍ഡാണ് സര്‍ക്കാരിനെ നയിക്കുക. ഹഖാനി ശൃംഖലയിലെ കൊടുഭീകരര്‍ക്കാണ് താലിബാന്‍ സുപ്രധാന പദവികള്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും ഇവരായിരിക്കും. താലിബാന്‍ ലോകത്തോട് തന്നെ വെല്ലുവിളിയാണ് നടത്തിയിരിക്കുന്നത്.

താലിബാന്റെ 5 മന്ത്രിമാര്‍ക്ക് പുറംലോകം കാണാനാകില്ല; ഇതാണ് കാരണം, യുഎസ് നിലപാട് നിര്‍ണായകംതാലിബാന്റെ 5 മന്ത്രിമാര്‍ക്ക് പുറംലോകം കാണാനാകില്ല; ഇതാണ് കാരണം, യുഎസ് നിലപാട് നിര്‍ണായകം

1

ഭാവിയെ കുറിച്ചാലോചിച്ച് ആരും ഭയപ്പെടേണ്ട കാര്യമില്ലെന്ന് താലിബാന്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ന്യായമായ മാര്‍ഗത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തില്‍ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തേത്ത് വൈദേശിക ആധിപത്യവും ആക്രമണങ്ങളും അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തെ വിമോചിപ്പിക്കുക എന്നതായിരുന്നു മറ്റൊരു കാര്യം. രണ്ടാമത്തെ കാര്യം സ്വതന്ത്രമായ ഇസ്ലാമിക ഭരണം രാജ്യത്ത് കൊണ്ടുവരികയാണ്. ഭാവിയിലെ എല്ലാ കാര്യങ്ങളും ഭരണവും ശരിയ നിയമപ്രകാരമായിരിക്കുമെന്ന് ഹിബത്തുള്ള അകുന്‍സാദയുടെ നയപ്രസ്താവനയില്‍ വ്യക്തമാക്കി. ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമിതി റെഹ്ബാരി ഷുരയുടെ അധ്യക്ഷനായ മുല്ലാ ഹസനാണ് പ്രധാനമന്ത്രി.

മുല്ലാ അബ്ദുള്‍ ഗനി ബറാദ്ദറാണ് ഉപ പ്രധാനമന്ത്രി. രാജ്യത്തെ എല്ലാ വിഭാഗം തൊഴിലെടുക്കുന്നവരെയും ആവശ്യമാണെന്ന് താലിബാന്‍ പറഞ്ഞു. ആരും രാജ്യം വിട്ട് പോകരുത്. ആരുമായും ഒരു പ്രശ്‌നവും ഇസ്ലാമിക എമിറേറ്റിനില്ലെന്നും താലിബാന്‍ പറഞ്ഞു. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളിക്കുമെന്ന് പറഞ്ഞെങ്കിലും ഹസാര വിഭാഗം ഇപ്പോഴും മന്ത്രിസഭയ്ക്ക് പുറത്താണ്. അതേസമയം വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പിഎച്ച്ഡിയും ബിരുദാനന്തര ബിരുദവും യാതൊരു വിലയുമില്ലാത്തതാണ് അദ്ദേഹം പറഞ്ഞു. മതപണ്ഡിതന്‍മാര്‍ക്ക് ആ പറഞ്ഞതൊന്നുമില്ല. എന്നിട്ടും എല്ലാവരേക്കാളും മികവുള്ളവരാണെന്ന് നൂറുല്ല മുനീര്‍ പറഞ്ഞു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം പാഞ്ച്ഷീറിലെ പോരാട്ടം ഏതാണ്ട് അവസാനിച്ച പോലെയാണ്. ദേശീയ പ്രതിരോധ സഖ്യം പാഞ്ച്ഷീറില്‍ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്മൂലനം അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് നേരെ വന്‍ തോതില്‍ ആക്രമണം അഴിച്ചുവിടുകയാണ് താലിബാന്‍. ഇവരുടെ യുദ്ധക്കുറ്റങ്ങള്‍ ഉന്മൂലത്തിന് സമാനമാണ്. താലിബാനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പല വിദേശ രാജ്യങ്ങളുമുണ്ട്. യാതൊരു പ്രതിരോധവും ഇല്ലാത്ത സാധാരണക്കാര്‍ക്ക് നേരെയാണ് ഇവര്‍ അക്രമം അഴിച്ചുവിടുന്നത്. ഇപ്പോള്‍ താലിബാന്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ നിയമവിരുദ്ധമാണ്. അഫ്ഗാന്‍ ജനത ഇതിനോട് തുടര്‍ന്നും പോരാടണമെന്ന് പ്രതിരോധ സഖ്യം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Mulla Hassan akhund To become Taliban-Afghan prime minister

English summary
taliban says they will follow sharia law not changing previous regime rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X