Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുതിര്‍ക്കാതെ അഫ്ഗാന്‍ സൈനികര്‍; 2 നഗരങ്ങള്‍ കൂടി താലിബാന്‍ പിടിച്ചു

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചു. ഞായറാഴ്ച രണ്ട് പ്രവിശ്യാ തലസ്ഥാനങ്ങളാണ് പിടിച്ചത്. വെള്ളിയാഴ്ചയ്ക്ക് ശേഷം ഇതുവരെ നാല് പ്രിവിശ്യാ തലസസ്ഥാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ അഫ്ഗാനിലെ കുന്തുസ്, സാറെ പോള്‍ എന്നീ നഗരങ്ങളാണ് ഇന്ന് അഫ്ഗാന്‍ സൈന്യത്തിന് നഷ്ടമായത്. സാറെ പോളില്‍ അഫ്ഗാന്‍ സൈനികര്‍ നേരിയ പ്രതിരോധം പോലും തീര്‍ത്തില്ലത്രെ. നഗരത്തിലെ നിയമ സമാജികരും ജനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, കുന്തുസില്‍ സൈന്യം ശക്തമായ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അഫ്ഗാന്‍ പോരാളികള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കുന്തുസ് നഗരം പിടിച്ചു എന്നാണ് താലിബാന്റെ പ്രസ്താവനയിലെ വാക്കുകള്‍.

രണ്ട് നഗരങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളും മറ്റും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലേക്ക് സൈനികര്‍ പിന്‍വാങ്ങി എന്ന് സാറെ പോളിലെ വനിതാ അവകാശ പ്രവര്‍ത്തക പര്‍വീണ അസിമി പറഞ്ഞു. ഒരു വിമാനം നഗരത്തിലെത്തിയെങ്കിലും ഇറക്കാന്‍ സാധിച്ചില്ല. മെയ് മാസം മുതല്‍ തന്നെ കുന്തുസ് പിടിക്കാന്‍ താലിബാന്‍ ശ്രമം തുടങ്ങിയിരുന്നു. 2015ല്‍ കുന്തുസ് താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു എങ്കിലും പിന്നീട് സൈന്യം തിരിച്ചുപിടിച്ചു. ഇപ്പോള്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി. അതേസമയം, കുന്തുസും സാറെപോളും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈനികര്‍ എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

27

അഫ്ഗാന്റെ വടക്കന്‍ പ്രദേശം നിരവധി സായുധ സംഘങ്ങളുടെ കേന്ദ്രമാണ്. താലിബാന് മാത്രമല്ല, മറ്റനേകം സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാന്‍ ഭരണകൂടത്തിന് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശങ്ങളാണിത്. മിക്ക യുവാക്കളും ഏതെങ്കിലും സായുധ സംഘത്തില്‍ അംഗമായിരിക്കും. അഫ്ഗാന്‍ സൈനിക റിക്രൂട്ട്‌മെന്റില്‍ ഇവിടെ നിന്നുള്ളവര്‍ പങ്കെടുക്കുന്നത് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കുന്തുസും സാറെ പോളും അഫ്ഗാന്‍ സൈന്യത്തിന് തിരിച്ചുപിടിക്കാന്‍ സാധിക്കുക എന്നത് വളരെ പ്രയാസകരമാകുമെന്നാണ് വിലയിരുരുത്തല്‍. അതേസമയം, അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാന്‍ സൈനികര്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി താലിബാന്‍കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ജൗസ്ജാനിലെ ഷബര്‍ഗാന്‍ പട്ടണമാണ് താലിബാന്റെ നിയന്ത്രണത്തിലായത്. യുദ്ധ പ്രഭു അബ്ദുല്‍ റാഷിദ് ദോസ്തമിന്റെ നാടാണ് ഷബര്‍ഗാന്‍. അദ്ദേഹം കാബൂളിലുണ്ടെന്നാണ് കരുതുന്നത്. ദോസ്തമിന്റെ അനുയായികള്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 1990കൡ അഫ്ഗാനിലെ വടക്കന്‍ മേഖലകളില്‍ താലിബാനെതിരെ യുദ്ധം ചെയ്ത പ്രധാന നേതാവാണ് ദോസ്തം. നിംറോസ് പ്രവിശ്യയിലെ സാരഞ്ച് നഗരം താലിബാന്‍ പിടിച്ചത് വെള്ളിയാഴ്ചയാണ്. സാരഞ്ചില്‍ പ്രവേശിച്ച ഉടനെ താലിബാന്‍ ജയിലിലെ തങ്ങളുടെ തടവുകാരെ മോചിപ്പിച്ചു.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+