കൂട്ടപ്പിരിച്ചുവിടിന് പിന്നാലെ ടെക് കമ്പനികള്‍ കൂടുതല്‍ നടപടികളിലേക്ക്: ശമ്പളം വെട്ടിക്കുറയ്ക്കും
വാഷിംഗ്ടണ്‍: ടെക് കമ്പനികള്‍ വന്‍ തോതില്‍ പിരിച്ചുവിടല്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്സില്‍ കമ്പനികള്‍. ശമ്പളം പലരുടെയും വെട്ടിക്കുറയ്ക്കാനാണ് അടുത്ത പ്ലാന്‍. അതേസമയം കൂടുതല്‍ പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്. മൂന്ന് മാസമായി തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടെന്ന് സഞ്ജന ഘോഷ് പറഞ്ഞു.
തനിക്ക് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാര തുക കിട്ടിയിരുന്നു. അതൊക്കെ കാലിയായ അവസ്ഥയാണ്. പല കമ്പനികളിലും ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അഭിമുഖങ്ങള്‍ക്ക് പലരും വിളിച്ചിട്ടില്ലെന്നും സഞ്ജന വെളിപ്പെടുത്തി. ഇനിയും ഒരു ജോലി കണ്ടെത്തിയില്ലെങ്കില്‍ ഇഎംഐയും വായ്പകളുമെല്ലാം എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് അറിയില്ലെന്നും സഞ്ജന പറഞ്ഞു.

അതേസമയം ബെംഗളൂരുകാരിയായ സഞ്ജന മൈക്രോസോഫ്റ്റില്‍ ആറ് വര്‍ഷത്തോളം സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ജനുവരിയിലാണ് ഇവരെ കമ്പനി പുറത്താക്കിയത്. അതിന് ശേഷം ഇവര്‍ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതിന് സാധിച്ചിട്ടില്ല. തൊഴില്‍ വിപണിയില്‍ കടുത്ത മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നല്ല അവസരങ്ങള്‍ എവിടെയുമില്ല. എന്റെ പരിചയസമ്പത്ത് വെച്ചുള്ള ജോലി ലഭിക്കുന്നില്ല. ശമ്പളം വളരെ തുച്ഛമാണെന്നും സഞ്ജന വ്യക്തമാക്കി.
അതേസമയം ജോലി ലഭിക്കുന്നതില്‍ അവര്‍ മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ടെക് മേഖലയില്‍ ജോലി നഷ്ടപ്പെട്ട പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പലരും ജോലി കിട്ടാന്‍ കഷ്ടപ്പെടുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ പോലും സ്ഥിതി രൂക്ഷമാണ്. തൊഴില്‍ മേഖലയിലെ ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണെന്നാണ് വിലയിരുത്തല്‍.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
വരുന്ന സാമ്പത്തിക പാദങ്ങളിലെല്ലാം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നത് കുറയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുപ്പത് ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പല കമ്പനികളും കുറച്ച് ജാഗ്രതയിലാണ്. ഇവര്‍ സാമ്പത്തിക സ്ഥിതി പരിഗണിച്ച് കൂടുതല്‍ പേരെ നിയമിക്കുന്നില്ല. 2023ല്‍ ആഗോള തലത്തില്‍ 1,60000 ജീവക്കാരെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടത്.
ഇന്ത്യയില്‍ ഇതുവരെ 25000 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 2022ലാണ് ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ചത്. പ്രയാഗ് ജാ എന്ന 35കാരന് പറയാനുള്ളതും പ്രതിസന്ധിയുടെ ഘട്ടമാണ്. 12 വര്‍ഷമായി ടെക് മേഖലയിലുള്ള ജീവനക്കാരനാണ് അദ്ദേഹം. അടുത്തിടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത്തവണ ജോലി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇത്തവണ തൊഴില്‍ അവസരം കുറവും, എന്നാല്‍ അപേക്ഷ വന്‍ തോതിലുമാണ്. പലരും ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിലും ഇതേ തുടര്‍ന്ന് കുറവ് വരുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications