Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം, ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍; മറുപടി ഇങ്ങനെ

വാഷിംഗ്ടണ്‍: ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍. ഗൂഗിളിന്റെ സ്ഥാപകന്‍ സെര്‍ജി ബ്രിന്നിന്റെ ഭാര്യയുമായി മസ്‌ക് ബന്ധം പുലര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം സംഭവം മാധ്യമങ്ങളിലെല്ലാം വന്നിട്ടുണ്ട്. വ്യാപകമായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ഗൂഗിളിന്റെ സഹസ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം.

ലോകത്തെ തന്നെ അറിയപ്പെടുന്ന ശതകോടീശ്വരന്മാരിലൊരാളാണ് സെര്‍ജി ബ്രിന്‍. നേരത്തെ തന്നെ പല സ്ത്രീകളുമായി ചേര്‍ത്ത് മസ്‌കിന്റെ പേരുകള്‍ പ്രചരിച്ചതാണ്. ജോണി ഡെപ്പിന്റെ മുന്‍ ഭാര്യ ആംബര്‍ ഹേഡുമായി ഡെപ്പിന് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതെന്നാ മമ്മൂക്കയാണോ, ഇത്ര ഗൗരവം, ലുക്ക് പൊളിയാണ് ഭാമ, സ്റ്റൈലിഷായിട്ടുണ്ട്, വൈറലായി കൂള്‍ ബ്ലൂ ചിത്രങ്ങള്‍

1

തനിക്ക് സെര്‍ജി ബ്രിന്നിന്റെ ഭാര്യയുമായി യാതൊരു ബന്ധവുമില്ലെന്ന് മസ്‌ക് പറയുന്നു. ഇത് ശരിക്കും ബുള്‍ഷിറ്റാണ്, സെര്‍ജിയും ഞാനും സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടുപേരും കഴിഞ്ഞ ദിവസം ഒരു പാര്‍ട്ടിയില്‍ ഒരുമിച്ചുണ്ടായിരുന്നു. സെര്‍ജിയുടെ ഭാര്യ നിക്കോളിനെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് കണ്ടത്. ഒരുപാട് പേര്‍ ഉള്ളപ്പോഴായിരുന്നു ഈ രണ്ട് കൂടിക്കാഴ്ച്ചയും. അതില്‍ പ്രണയവുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. എന്നാല്‍ മസ്‌ക് പറയുന്നത് സോഷ്യല്‍ മീഡിയ അടക്കം വിശ്വസിച്ചിട്ടില്ല.

2

വാള്‍സ്ട്രീറ്റ് ജേണലാണ് നിക്കോള്‍ ഷനാഹനും, ഇലോണ്‍ മസ്‌കും തമ്മില്‍ പ്രണയമോ വഴിവിട്ടതോ ആയ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ ബന്ധം അറിയുന്നത് വരെ മസ്‌കും ബ്രിന്നും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജനുവരിയോടെ സെര്‍ജി ബ്രിന്‍ വിവാഹ മോചനത്തിന് ഫയല്‍ ചെയ്യുകയായിരുന്നു. പരിഹരിക്കാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം വിവാഹ മോചനം തേടുന്നുവെന്നാണ് ബ്രിന്‍ അറിയിച്ചിരുന്നത്. 2021 ഡിസംബര്‍ മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും സെര്‍ജി ബ്രിന്‍ പറഞ്ഞിരുന്നു.

3

ഈ ബന്ധത്തിന്റെ പിന്നാമ്പുറ കഥകളാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. ഇരുവരുടെയും ബന്ധത്തില്‍ വില്ലനായത് ഇലോണ്‍ മസ്‌കാണെന്ന് റിപ്പോര്‍ട്ട് പറയുന്നത്. മസ്‌കുമായുള്ള പ്രശ്‌നങ്ങള്‍ ഡിസംബറില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മയാമിയിലെ ആര്‍ട്ട് ബേസല്‍ ഇവന്റില്‍ വെച്ച് നാടകീയമായ കാര്യങ്ങളാണ് നടന്നതെന്നാണ് പറയുന്നത്. ലോകത്തുള്ള കോടീശ്വരന്മാര്‍ മുഴുവന്‍ പങ്കെടുക്കുന്ന ഇടമാണിത്. ഈ ചടങ്ങില്‍ വെച്ച് ബ്രിന്നിനോട് മസ്‌ക് തന്നോട് ക്ഷമിക്കണമെന്ന് മുട്ടി കുത്തി നിന്ന് മസ്‌ക് ആവശ്യപ്പെട്ടുവെന്നും, ഇതിന് ദൃക്‌സാക്ഷികളുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

4

ടെസ്ല കാറിന്റെ നിര്‍മാണം കഴിഞ്ഞുള്ള ആദ്യത്തെ കാറുകളിലൊന്ന് ലഭിച്ച വ്യക്തികളിലൊരാളാണ് സെര്‍ജി ബ്രിന്‍. ഇതിന് കാരണം മസ്‌കുമായുള്ള സൗഹൃദമായിരുന്നു. അഞ്ച് ലക്ഷം ഡോളര്‍ മസ്‌കിന് 2008ല്‍ നല്‍കിയിരുന്നു സെര്‍ജി ബ്രിന്‍. ടെസ്ല തകര്‍ന്ന് പോവാതിരിക്കാനായിരുന്നു ബ്രിന്നിന്റെ സഹായം. ആ സമയം ആഗോള സാമ്പത്തിക മാന്ദ്യം അലയടിക്കുന്ന കാലമായിരുന്നു. യുഎസ്സിലെ കമ്പനികളെല്ലാം പ്രതിസന്ധിയില്‍ തകര്‍ന്ന് കിടക്കുന്ന സമയമായിരുന്നു അത്. എന്തായാലും പുതിയ സംഭവത്തോടെ ഇരുവരും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരിക്കുകയാണ്.

5

ഇലോണ്‍ മസ്‌ക് കാമുകിയായ ഗായിക ഗ്രൈമ്‌സുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഈ ബന്ധം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗ്രൈമ്‌സുമായുള്ള ബ ന്ധത്തില്‍ മസ്‌കിന് രണ്ട് കുട്ടികളുണ്ട്. മസ്‌കിന്റെ കമ്പനിയിലെ ജീവനക്കാരിയായ ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ മസ്‌കിന് ഇരട്ടക്കുട്ടികള്‍ ജനിച്ചെന്നും, ഇത് രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ മസ്‌കും ട്വിറ്ററും തമ്മില്‍ വലിയ നിയമയുദ്ധം നടക്കുകയാണ്. ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയതാണ് അതിന് കാരണം.

6

അതേസമയം സെര്‍ജി ബ്രിന്‍ ആകെ കലിപ്പിലാണെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനിയിലെ നിക്ഷേപങ്ങളെല്ലാം വില്‍ക്കാനാണ് തന്റെ ഉപദേഷ്ടാക്കളോട് സെര്‍ജി ബ്രിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മസ്‌കിന്റെ കമ്പനിയില്‍ എത്ര വലിയ നിക്ഷേപമാണ് ബ്രിന്നിന് ഉള്ളതെന്ന് അറിയില്ല. ബ്രിന്‍ ലോകത്തെ എട്ടാമത്തെ വലിയ ശതകോടീശ്വരനാണ്. 94.6 ബില്യണാണ് ആസ്തി, മസ്‌കിന് 242 ബില്യണിന്റെ ആസ്തിയുണ്ട്. നേരത്തെ സ്‌പേസ് എക്‌സിലെ ജീവനക്കാരി തന്നെ ലൈംഗികമായി മസ്‌ക് പീഡിപ്പിച്ചെന്നും, പിന്നീട് നഷ്ടപരിഹാര തുകയായി രണ്ടര ലക്ഷം ഡോളര്‍ നല്‍കിയെന്നും വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+