Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ എലോണ്‍ മസ്‌കിന്റെ തേടി പുതിയ അംഗീകാരം. ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി എലോണ്‍ മസ്‌കിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ മാസമിറങ്ങുന്ന മാഗസിന്റെ കവര്‍ ഫോട്ടോയും മസ്‌കിന്റേതാണ്. നിലവില്‍ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്. ഏറ്റവും രസകരമായ കാര്യവും മാഗസിന്‍ ഇത്തവണ വെളിപ്പെടുത്തുന്നുണ്ട്. ശതകോടീശ്വരനാണെങ്കിലും സ്വന്തമായി ഒരു വീട് പോലും മസ്‌കിനില്ല. അടുത്തിടെ പല കമ്പനിയുടെയും ഓഹരികള്‍ വിറ്റഴിക്കാനും മസ്‌ക് തീരുമാനിച്ചിരുന്നു. ഫുള്‍ ടൈം ഇന്‍ഫ്‌ളുവന്‍സറായി മാറാനും മസ്‌ക് ആഗ്രഹിക്കുന്നുണ്ട്.

1

ആകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും സൂര്യന് കടിഞ്ഞാണിടുകയും ചെയ്യുന്നു. സ്വന്തമായി നിര്‍മിച്ച കാറിലാണ് അയാളുടെ യാത്ര, അതില്‍ ഇന്ധനമോ ഗ്യാസോ എന്തിനേറെ ഡ്രൈവറോ പോലും ആവശ്യമില്ല. ഒരു വിരല്‍ ഞൊടിയില്‍ ഓഹരി വിപണി തകര്‍ന്നു വീഴുകയും ഉയരത്തിലേക്ക് കുതിക്കുകയോ ചെയ്യുന്നു. മസ്‌കിന്റെ ഒരു വാക്കിനായി ആരാധകരുടെ വലിയൊരു കൂട്ടം തന്നെ കാത്തിരിക്കുന്നു. എന്നും ടൈം മാഗസിന്റെ മസ്‌കിനെ കുറിച്ചുള്ള ലേഖനത്തില്‍ പറയുന്നു. മസ്‌കിന്റെ നേട്ടങ്ങളാണ് ഇതില്‍ വിവരിക്കുന്നത്. മസ്‌കിന്റെ സ്റ്റാര്‍ട്ടപ്പുകളായ റോക്കറ്റ് കമ്പനിയും സ്‌പേസ് എക്‌സും കാര്‍ കമ്പനിയായ ടെസ്ലയും സ്വന്തമാക്കിയ നേട്ടങ്ങള്‍ ടൈം വിവരിക്കുന്നു.

ടെസ്ല വാഹനവിപണിയിലെ മൂന്നില്‍ രണ്ട് ഭാഗങ്ങളെയും നിയന്ത്രിക്കുന്നുവെന്നും, ഒരു ട്രില്യണ്‍ മൂല്യമേറിയതാണെന്നും ടൈം പറയുന്നു. 250 ബില്യണിന്റെ ആസ്തിയാണ് മസ്‌കിനുള്ളതായി ടൈം പറയുന്നത്. ലോകത്തെ ഏറ്റവും ധനികനായ സ്വകാര്യ വ്യക്തിയെന്നാണ് ടൈം എലോണ്‍ മസ്‌കിനെ വിശേഷിപ്പിക്കുന്നത്. നേരത്തെ തനിക്ക് സ്വന്തമായി വീടുണ്ടാവില്ലെന്ന പ്രതിജ്ഞ മസ്‌കിനുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് കാലിഫോര്‍ണിയയിലെ വലിയ കൊട്ടാരം മസ്‌ക് വിറ്റിരുന്നു. 30 മില്യണിന്റെ മൂല്യമുള്ള വീടാണ് ഇത്. ഒപ്പം സിലിക്കണ്‍ വാലിയിലെ എസ്റ്റേറ്റും മസ്‌ക് വിറ്റിരുന്നു. 7.5 മില്യണിനായിരുന്നു ഇത് വിറ്റത്.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

അതേസമയം 37.5 മില്യണ്‍ വിലയായിരുന്നു ഇതിന് മസ്‌ക് ആദ്യം പറഞ്ഞത്. എന്നാല്‍ ഈ വീട് വില്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു മിസ്‌ക്. 16000 സ്‌ക്വയര്‍ ഫൂട്ട് കൊട്ടാരമാണ് ഇത്. ഹില്‍സ്ബര്‍ഗിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. പലതവണ ഇതിന്റെ വില മാറ്റേണ്ടി വന്നിരുന്നു മസ്‌കിന്. വാക്‌സിന്‍ ശാസ്ത്രജ്ഞരെ ഈ വര്‍ഷത്തെ ഹീറോയായും ടൈം മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വാക്‌സിന്‍ കണ്ടെത്താനുള്ള നിശ്ചയദാര്‍ഢ്യം പുറത്തെടുത്തതിനാണ് ഇവരെ ഹീറോസായി തിരഞ്ഞെടുത്തത്. കിസ്മികിയ കോര്‍ബറ്റ്, ബാര്‍നി ഗ്രഹാം, കാതലീന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരെയാണ് ടൈം മാഗസിന്‍ ഹീറോസായി തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+