കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെസ്ല റോഡ്‌സ്റ്റര്‍ സൂര്യന്റെ ആദ്യ പ്രദക്ഷിണം പൂര്‍ത്തിയാക്കി... സ്‌പേസ് എക്‌സിന് ചരിത്ര നേട്ടം!!

Google Oneindia Malayalam News

വാഷിംട്ണ്‍: എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് ചരിത്രം. എക്‌സിന്റെ ഫസ്റ്റ് ജനറേഷന്‍ ടെസ്ല റോഡ്‌സ്റ്റര്‍ സ്‌പേസ് സ്യൂട്ട് സൂര്യന്റെ ആദ്യ പ്രദക്ഷിണം വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ മേഖലയിലെ അപൂര്‍വ നേട്ടങ്ങളിലൊന്നാണിത്. അതേസമയം സ്റ്റാര്‍മാന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂമനോയിഡും പ്രദക്ഷിണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മനുഷ്യന് സമാനമായ സവിശേഷതകളുള്ള ഡമ്മിയാണ് സ്റ്റാര്‍മാന്‍. ഇത് ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് മുമ്പുള്ള സ്‌പേസ് എക്‌സിന്റെ പരീക്ഷണമാണ്.

1

18 മാസങ്ങള്‍ക്ക് മുമ്പാണ് ഇത് സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. അതേസമയം പ്രപഞ്ചം മുഴുവന്‍ ബഹിരാകാശ വാഹനം സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ നക്ഷത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇത് കൈമാറിയിരുന്നു. സ്റ്റാര്‍മാനില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെ സൂര്യന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കിയതായി കണ്ടെത്തിയത്. ഒരു വര്‍ഷം ആറു മാസം 12 ദിവസം എടുത്താണ് ആദ്യ പ്രദക്ഷിണം പൂര്‍ത്തിയാക്കിയത്.

സ്റ്റാര്‍മാനും വാഹനവും 763 മില്യണ്‍ മൈലുകളാണ് ബഹിരാകാശം വഴി സഞ്ചരിച്ചത്. മണിക്കൂറില്‍ 25749 മൈല്‍ എന്ന തോതിലാണ് ഇത് സഞ്ചരിക്കുന്നത്. ആദ്യ പരീക്ഷണത്തിന് സ്‌പേസ് കാറാണ് സ്‌പേസ് എക്‌സ് ഉപയോഗിച്ചത്. സാധാരണ ഗതിയില്‍ ബഹിരാകാശ പര്യവേഷണത്തിന് ഇത്തരം രീതി പ്രയോഗിക്കാറില്ല. അതേസമയം ചെലവ് കുറയ്ക്കാനാണ് ഈ നീക്കമെന്നാണ് സൂചന. പക്ഷേ വമ്പന്‍ പ്രചാരണമാണ് ഈ നീക്കത്തിന് ലഭിച്ചത്. എലോണ്‍ മസ്‌ക് ലക്ഷ്യമിട്ടതും ഇത് തന്നെയാണ്.

എലോണ്‍ മസ്‌കിന്റെ സ്വന്തം കാറാണ് ഇത്തരമൊരു പരീക്ഷണത്തിനായി ഉപയോഗിച്ചത്. അത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ട്രെന്‍ഡിംഗായിരുന്നു. അതേസമയം സ്റ്റാര്‍മാന്‍ 2020 നവംബറോടെ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ റോഡ്‌സ്റ്റര്‍ 2047ഓടെ മാത്രമേ ഭൂമിയിലെത്താന്‍ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. അതേസമയം ബഹിരാകാശ മേഖലയില്‍ എലോണ്‍ മസ്‌കിനും സ്‌പേസ് എക്‌സിനും വലിയ നേട്ടമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

ഛിന്നഗ്രഹ ഭീതി അവസാനിക്കുന്നില്ല.... ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരന്‍ ഡിഡിമോസ്, മുന്നറിയിപ്പ് ഇങ്ങനെഛിന്നഗ്രഹ ഭീതി അവസാനിക്കുന്നില്ല.... ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരന്‍ ഡിഡിമോസ്, മുന്നറിയിപ്പ് ഇങ്ങനെ

English summary
tesla roadster have completed first trip around the sun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X