ലോട്ടറിയടിച്ചാല്‍ ആളുകള്‍ ഇങ്ങനെയും മാറുമോ; കോടികള്‍ അടിച്ച ഭാര്യ ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും

ബാങ്കോക്ക്: മനുഷ്യന്മാര്‍ക്ക് മാറാന്‍ വലിയ സമയമൊന്നും വേണ്ട എന്ന് പറയാറുണ്ട്. കാരണം നമ്മുടെ ജീവിതം പെട്ടെന്ന് മാറിയാല്‍, നമ്മുടെ സ്വഭാവവും അതിനനുസരിച്ച് മാറും. അങ്ങനെ ധാരാളം അനുഭവം ജീവിതത്തില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ ഒരു ലോട്ടറി ഇവിടെ തകര്‍ത്തിരിക്കുന്നത് തായ്‌ലന്‍ഡ് യുവാവിന്റെ ജീവിതമാണ്.
ഇയാളുടെ ഭാര്യക്കാണ് മെഗാ ബംപര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ശേഷം ഇയാളോട് ഭാര്യം ചെയ്ത കാര്യങ്ങള്‍ ലോകത്ത് ആരും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. അതേ യുവാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞിരിക്കുകയാണ്. എന്താണ് ഇയാളുടെ ജീവിതത്തില്‍ സംഭവിച്ചതെന്ന് നോക്കാം.

ഭാര്യമാര്‍ ഇങ്ങനൊക്കെ ചെയ്യുമോ
തായ്‌ലാന്‍ഡില്‍ നിന്നുള്ള നരിന്‍ എന്ന 47കാരന്‍ നെഞ്ചുപൊട്ടി കരയുകയാണ്. ഇയാളുടെ ഭാര്യക്ക് ബംപര്‍ ലോട്ടറിയടിച്ചെങ്കിലും അവര്‍ അത് രഹസ്യമാക്കി വെക്കുകയായിരുന്നു. നരിന്‍ അത് വൈകിയാണ് അറിഞ്ഞത്. എന്നാല്‍ പെട്ടെന്ന് വന്ന ഫോണാണ് ഇയാളെ ഞെട്ടിച്ചത്. നരിനുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലെന്നും, ഇനി നമ്മള്‍ കാണില്ലെന്നും പറഞ്ഞ് യുവതി മുങ്ങുകയായിരുന്നു. അത് മാത്രമല്ല, തൊട്ടുപിന്നാലെ തന്നെ ഇവര്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. എല്ലാം ലോട്ടറി അടിച്ചതിന് പിന്നാലെ നടന്ന കാര്യങ്ങളാണ്.

അങ്ങനെ വിടാന്‍ ഉദ്ദേശമില്ല
image credit: amarin news
നരിന്‍ തന്റെ നെഞ്ച് തകര്‍ന്ന് പോയെന്ന് പറയുകയാണ്. പക്ഷേ തന്നോട് ഇങ്ങനെയൊക്കെ ചെയ്ത ഭാര്യയെ വെറുതെ വിടാന്‍ നരിന്‍ ഉദ്ദേശിച്ചിട്ടില്ല. ചവീവാന്‍ എന്ന മുന്‍ ഭാര്യക്കെതിരെ നിയമപോരാട്ടത്തിനാണ് നരിന്‍ ഒരുങ്ങുന്നത്. മൂന്ന് ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. മാധ്യമങ്ങളെ കാണാനെത്തിയ നരിന്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു. 20 വര്‍ഷം പിന്നിട്ടിരുന്നു ഇവരുടെ ബന്ധം. ചവീവാന്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ ബന്ധം പിരിഞ്ഞിരുന്നുവെന്നാണ്. ഫോണിലൂടെയാണെന്ന കാര്യം ഇയാള്‍ സമ്മതിക്കുന്നു.

യാതൊരു കാരണവും ഇല്ലാതെ പിന്മാറ്റം
താന്‍ ദക്ഷിണ കൊറിയയിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തെ നന്നായി നോക്കാനാണ് ഇത്. എന്നാല്‍ കഴിഞ്ഞ മാസം അവര്‍ എന്നെ ഫോണ്‍ ചെയ്തു. യാതൊരു വിശദീകരണവും നല്‍കാതെ ഈ ബന്ധം പിരിയുകയാണെന്ന് പറഞ്ഞു. ഈ മാസം ഞാന്‍ നാട്ടിലേക്ക് മടങ്ങിയത് തന്നെ അവളെ കുറിച്ച് അന്വേഷിക്കാനാണ്. ഇതോടെയാണ് അവര്‍ മറ്റൊരാളെ വിവാഹം ചെയ്തുവെന്ന് മനസ്സിലാക്കിയത്. രണ്ടര കോടി രൂപയില്‍ അധികം അവര്‍ ലോട്ടറി അടിച്ചതിന് പിന്നാലെയാണ് അവര്‍ മറ്റൊരു ജീവിതം തുടങ്ങിയതെന്ന് മനസ്സിലായെന്നും, ഒരു പോലീസുകാരനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും നരിന്‍ വെളിപ്പെടുത്തി.

ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല
താനാകെ ഞെട്ടിയിരിക്കുകയാണ്, എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും നരിന്‍ പറയുന്നു. വല്ലാത്ത നിരാശയാണ് ഇപ്പോഴുള്ളത്. ഇരുപത് വര്‍ഷത്തോളം ഒരുമിച്ച താമസിച്ച ഭാര്യ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ അക്കൗണ്ടില്‍ 60000 തായ്‌ലാന്‍ഡ് കറന്‍സി മാത്രമാണ് ഉള്ളത്. എല്ലാ മാസവും അവള്‍ക്ക് ഞാന്‍ പണം അയച്ചു കൊടുക്കാറുണ്ട്. അതുകൊണ്ട് ഇനി പണമൊന്നും എന്റെ കൈയ്യില്‍ ബാക്കിയില്ല. എനിക്ക് നീതി ലഭിക്കണം. അര്‍ഹതപ്പെട്ട പണം ലഭിക്കണം. എന്റെ മക്കള്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് ഭാര്യക്ക് ലോട്ടറിയടിച്ച കാര്യം അറിയാന്‍ സാധിച്ചതെന്നും നരിന്‍ പറഞ്ഞു.

വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ ഇല്ല
തന്റെ കൈയ്യില്‍ വിവാഹം കഴിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നുമില്ല. കാരണം ഞങ്ങളുടെ ബന്ധം ഔദ്യോഗമായി അറിയിച്ചിരുന്നില്ല. പകരം ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇത്രയൊക്കെ ആണെങ്കിലും തന്റെ അഭിഭാഷകന്‍ പറയുന്നത്, ലോട്ടറി തുകയില്‍ പകുതിക്ക് തനിക്ക് അര്‍ഹതപ്പെട്ടതെന്നാണ്. കാരണം ഇവരുടെ കുടുംബാംഗങ്ങള്‍ തന്നെ ഇത്രയും നീണ്ട കാലത്തെ വിവാഹ ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ പിരിഞ്ഞവരാണ് ഞങ്ങള്‍, അയല്‍വാസികള്‍ക്ക് അത് അറിയാമെന്നും ചവീവാന്‍ പറയുന്നു. നരിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് അവരിപ്പോള്‍. ലോട്ടറി അടിച്ച കാര്യം മറച്ചുവെച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്.












Click it and Unblock the Notifications