മൂക്കറ്റം കടത്തില്‍ മുങ്ങി, വരുമാനം തുച്ഛം, തമാശയ്‌ക്കെടുത്ത ലോട്ടറിയില്‍ യുവാവ് കോടീശ്വരന്‍!!

എല്ലാ പ്രശ്‌നങ്ങളും ഒറ്റരാത്രി കൊണ്ട് തീര്‍ക്കാന്‍ സാധിച്ചിരിക്കുകയാണ് ഈ യുവാവ്. അത്തരമൊരു ഭാഗ്യമാണ് ഈ യുവാവിന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നത്

thailand lottery

ബാങ്കോക്ക്: ജീവിതം തകര്‍ന്ന് നില്‍ക്കുന്ന സമയത്ത് എപ്പോഴും പ്രതീക്ഷയുടെ വെളിച്ചം നമുക്ക്കാണാനാവുമെന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാല്‍ ഇത് സത്യമാണെന്ന് പറയാനാവില്ല. പോസിറ്റീവ് എനര്‍ജി നല്‍കാന്‍ വേണ്ടി മാത്രം പറയുന്നതാണിത്. കടം കയറി, വരുമാനമാണെങ്കില്‍ വളരെ തുച്ഛം മാത്രം, ഇങ്ങനെ ജീവിക്കുന്നയാള്‍ക്ക് എന്ത് പ്രതീക്ഷയാണ് ഉണ്ടാവുക.

എന്തായാലും ഇയാളെ തേടി അത്തരമൊരു അത്ഭുത കാര്യം സംഭവിച്ചിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും ഒറ്റരാത്രി കൊണ്ട് തീര്‍ക്കാന്‍ സാധിച്ചിരിക്കുകയാണ് ഈ യുവാവ്. അത്തരമൊരു ഭാഗ്യമാണ് ഈ യുവാവിന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നത്. അമ്പരപ്പിക്കുന്ന ആ നേട്ടത്തിന്റെ വിശദ വിവരങ്ങളിലേക്ക്....

കഷ്ടപ്പാടുകള്‍ ഒഴിയാത്ത ദിനങ്ങള്‍

കഷ്ടപ്പാടുകള്‍ ഒഴിയാത്ത ദിനങ്ങള്‍

തായ്‌ലാന്‍ഡിലെ ഫോങ്പത് വിതീതപ് എന്ന യുവാവിന് ജീവിതത്തില്‍ ദുരിതങ്ങളൊഴിഞ്ഞ ദിനങ്ങളുണ്ടായിരുന്നില്ല. എന്നും കഷ്ടപ്പാടായിരുന്നു. കടത്തില്‍ മുങ്ങി അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം. കാരണം വരുമാനമില്ലാത്തതായിരുന്നു. വെറുമൊരു പഴക്കച്ചവടക്കാരനായിരുന്നു അദ്ദേഹം. എങ്ങനെ ഈ ദുരിതങ്ങളൊക്കെ തീരുമെന്ന് ആലോചിച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ജീവിതം അദ്ദേഹത്തിന് വലിയ സൗഭാഗ്യങ്ങളാണ് നല്‍കിയിരിക്കുന്നത്.

ജീവിതം മാറി മറിഞ്ഞു

ജീവിതം മാറി മറിഞ്ഞു

തായ്‌ലാന്‍ഡിലെ റയോങ് പ്രവിശ്യയില്‍ നിന്നുള്ള യുവാവാണ് ഫോങ്പത്. തന്റെ ജീവിതം മാറി മറിഞ്ഞത് അത്ഭുതത്തോടെയാണ് ഇയാള്‍ നോക്കി കാണുന്നത്. ഒട്ടും ഭാഗ്യമില്ലാത്തയാളാണെന്ന് സ്വയം വിശ്വസിച്ചിരുന്ന യുവാവിന് അടിച്ചിരിക്കുന്നത് മുപ്പത് മില്യണ്‍ തായ്‌ലന്‍ഡ് ബാഹത്ത് ആണ്. അത് ഇന്ത്യന്‍ രൂപയിലാക്കുമ്പോള്‍ ഏഴ് കോടി 37 ലക്ഷത്തില്‍ അധികം വരും. കേട്ടാല്‍ ആരും അമ്പരന്ന് പോകുന്നൊരു തുകയാണ്. ജീവിതം എന്തായാലും ഒറ്റരാത്രി കൊണ്ട് ഇത്രയധികം അത്ഭുതങ്ങള്‍ കാണിക്കുമെന്ന് അറിഞ്ഞില്ലെന്ന് ഫോങ്പത് പറയുന്നു.

ഇനി കടങ്ങളില്‍ നിന്ന് മുക്തന്‍

ഇനി കടങ്ങളില്‍ നിന്ന് മുക്തന്‍

കടം കയറി നിന്ന നാളുകള്‍ ഇനി ഫോങ്പത്തിന് മറക്കാം. എളുപ്പത്തില്‍ ഈ തുക കൊണ്ട് കടങ്ങളെല്ലാം അടച്ച് തീര്‍ക്കാന്‍ ഫോങ്പത്തിന് സാധിക്കും. അത് മാത്രമല്ല, തന്റെ കുട്ടികളുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാനും ഫോങ്പത്തിന് സാധിക്കും. 33കാരനായ ഫോങ്പത്ത് ഇപ്പോള്‍ വലിയ ആഹ്ലാദത്തിലാണ്. ഈ പണം കൊണ്ട് ബാക്കി എന്തൊക്കെ ചെയ്യാമെന്ന് അദ്ദേഹം ചിന്തിച്ച് തുടങ്ങുന്നതേയുള്ളൂ. പ്ലുവാക് ഡെയിങ് ജില്ലയിലെ മാര്‍ക്കറ്റിലായിരുന്നു അദ്ദേഹം ഇത്രയും കാലം പഴങ്ങള്‍ വിറ്റ് നടന്നിരുന്നത്

തമാശയ്ക്ക് എടുത്ത ലോട്ടറി

തമാശയ്ക്ക് എടുത്ത ലോട്ടറി

image credit: thaigar

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ഫോങ്പത്തിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു ഭാഗ്യം എന്ന് വ്യക്തമാണ്. താന്‍ പഴങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ വെച്ചാണ് സമ്മാനമടിച്ച ലോട്ടറി ഇയാള്‍ കാണുന്നത്. തമാശയ്ക്ക് ആ ലോട്ടറിയെടുക്കുകയായിരുന്നു ഫോങ്പത്ത്. ശരിക്കും പറഞ്ഞാല്‍ ആ ലോട്ടറിയുടെ ലുക്ക് കണ്ടാണ് ഇയാള്‍ ടിക്കറ്റെടുത്തത്. 297411 എന്ന നമ്പര്‍ കണ്ടപ്പോള്‍ തന്നെ യുവാവിന് ഒരു കൗതുകം തോന്നിയിരുന്നു. ഒരുമിച്ച് അഞ്ച് ടിക്കറ്റുകളാണ് ഫോങ്പത്ത് എടുത്തത്. ഒരേ നമ്പറിലുള്ളതായിരുന്നു എല്ലാം. ഫെബ്രുവരി ഒന്നിനായിരുന്ു നറുക്കെടുപ്പ്. ആറ് മില്യണ്‍ അതിലൂടെ അടിക്കുകയായിരുന്നു. ഇതായിരുന്നു ഒന്നാം സമ്മാനം.

ഭാഗ്യം അഞ്ചിരട്ടിയായി

ഭാഗ്യം അഞ്ചിരട്ടിയായി

ഫോങ്പത്തിന്റെ ഭാഗ്യം ഇതിനിടെ അഞ്ചിരട്ടിയായിരുന്നു മാറിയിരുന്നു. കൈയ്യില്‍ ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകള്‍ ഉള്ളത് കൊണ്ടായിരുന്നു ഈ നേട്ടം. എന്തായാലും ചില പ്ലാനുകള്‍ യുവാവിന്റെ മനസ്സിലുണ്ട്. കടങ്ങളൊക്കെ തീര്‍ക്കാനാണ് ആദ്യ പ്ലാന്‍. പിന്നീട് കുടുംബത്തിനെയും കൊണ്ട് ജന്മസ്ഥലത്തേക്ക് മാറും. ഉത്തര തായ്‌ലാന്‍ഡിലെ കോന്‍ കാന്‍ ടൗണിലേക്കാണ് പിന്നീട് താമസം മാറ്റുക. ബാക്കി വരുന്ന തുക നിക്ഷേപിക്കും. അതില്‍ കുറച്ച് പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുക. ഒരിക്കല്‍ പോലും സമ്മാനം അടിക്കുന്ന കാര്യം തന്റെ മനസ്സിലേ ഇല്ലായിരുന്നുവെന്ന് ഫോങ്പത്ത് പറഞ്ഞു.

പോലീസ് മുന്‍കരുതലുമെടുത്തു

പോലീസ് മുന്‍കരുതലുമെടുത്തു

ലോട്ടറി അടിച്ച അടുത്ത ദിവസം തന്നെ പോലീസ് സ്‌റ്റേഷനിലേക്കാണ് ഫോങ്പത്ത് പോയത്. തന്റെ അഞ്ച് ടിക്കറ്റുകളും സ്‌റ്റേഷനില്‍ തെളിവായി കാണിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ അതിനെ നേരിടാനായിട്ടായിരുന്നു ഇത്. ആരെങ്കിലും ടിക്കറ്റുകള്‍ കൊണ്ടുപോവുകയോ, തനിക്ക് അപകടത്തില്‍ എന്തെങ്കിലും പറ്റുകയോ ചെയ്താല്‍ സമ്മാനം കൃത്യമായി വീട്ടുകാര്‍ക്ക് ഉപകാരപ്പെടണമെന്ന അര്‍ത്ഥത്തിലാണ് സ്റ്റേഷനില്‍ ടിക്കറ്റ് തെളിവായി രേഖപ്പെടുത്തുന്നത്. ഇനി ആര്‍ക്കും ഇതില്‍ അവകാശവാദമുന്നയിക്കാന്‍ പറ്റില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q