ഹമാസിന്‍റെ '9 ജീവനുകളുള്ള പോരാളി'; ഇസ്രായേലിന്‍റെ 20 വര്‍ഷത്തെ നിരാശ: ആരാണ് മുഹമ്മദ് ദെയ്ഫ്
ഗാസ സിറ്റി: യുദ്ധത്തിലേക്ക് വരെ എത്തിയേക്കുമെന്ന് കരുതിയ പതിനൊന്ന് ദിവസത്തെ രക്ത രൂക്ഷിതമായ ആക്രമണത്തിന് ശേഷം ഇസ്രയേലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ രംഗത്ത് വന്ന് കഴിഞ്ഞു. ഈജിപ്ത്, ഖത്തര്‍ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് സംഘര്‍ഷ സാഹചര്യം അവസാനിച്ചത്. പതിനൊന്ന് ദിവസത്തെ ആക്രമണത്തിന് ഇടയില്‍ 244 ജീവനുകളാണ് നഷ്ടമായത്. കൂടുതല്‍ പാലസ്തീന്‍ പക്ഷത്ത്. 65 കുട്ടികള്‍ ഉള്‍പ്പടെ 232 പാലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 12 ഇസ്രായേലികളുടേയും ജീവന്‍ നഷ്ടമായി.
ഇത്രയും രക്ത രൂക്ഷിതമായ ആക്രമണം ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ നടക്കുമ്പോള്‍ തന്നെ ഈ പതിനൊന്ന് ദിവസങ്ങള്‍ക്കിടയിലും മറ്റൊരു പ്രധാന ലക്ഷ്യംകൂടി ഇസ്രായേലിനുണ്ടായിരുന്നു. ഹമാസിൻെറ സായുധ വിഭാഗമായ ഇസ്ദിന്‍ അല്‍ ഖസം ബ്രിഗേഡ്‌സിന്റെ തലവൻ മുഹമ്മദ് ദെയ്ഫ് വധിക്കുക എന്നതായിരുന്നു ഇസ്രായേലിന്‍റെ ആ ലക്ഷ്യം. എന്നാല്‍ ഒരിക്കല്‍ കൂടി ഇസ്രായേല്‍ സൈന്യത്തേയും ചാര സംഘടനയായ മൊസാദിനേയും നിരാശരാക്കി മുഹമ്മദ് ദെയ്ഫ് രക്ഷപ്പെട്ടു.
Recommended Video


ലക്ഷ്യം മുഹമ്മദ് ദെയ്ഫ്
മുഹമ്മദ് ദെയ്ഫിനെ വകവരുത്തുകയാണ് നിലവില്‍ തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇസ്രായേല്‍ സേന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടത്തിയ രണ്ട് ആക്രമണത്തില്‍ നിന്നും അൽഖസം ബ്രിഗേഡിന്‍രെ തലവന്‍ അതിവിദഗ്ധമായി രക്ഷപ്പെട്ടിരുന്നു. പലപ്പോഴും ഒളിവ് ജീവിതം നയിക്കുന്ന ദെയ്ഫ് അപൂര്‍വമായി മാത്രമെ പ്രസ്താവനകളിലൂടെയെങ്കിലും തന്‍റെ സാന്നിധ്യം അറിയാക്കാറുള്ളു.

ഷെയ്ഖ് ജറാ വിഷയം
കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറാ പരിസരത്ത് കഴിയുന്ന പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് അവസാനമായി ദെയ്ഫിന്‍റേതായുള്ള ഒരു പ്രസ്താവന പുറത്ത് വരുന്നത്. ഇസ്രായേൽ ഷെയ്ഖ് ജറയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിച്ചാൽ "കനത്ത വില" നൽകേണ്ടി വരുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദെയ്ഫിന്‍റെ പ്രസ്താവന.

ഹമാസ് തയ്യാര്‍
ജറുസലേമിനെ ചൊല്ലി ഇസ്രാലേയിനെതിരെ മറ്റൊരു പോരാട്ടം നടത്താന്‍ ഹമാസ് തയ്യാറാണെന്നതിന്‍റെ ആദ്യ സൂചനയായിരുന്നു ദെയ്ഫ് നല്‍കിയത്. ഈ പ്രതിസന്ധി വേഗത്തില്‍ ഒരു സംഘര്‍ഷത്തിന് വഴിമാറുകയും ചെയ്തു. ഷെയ്ഖ് ജറയെച്ചൊല്ലി കിഴക്കൻ ജറുസലേമിൽ പാലസ്തീൻ പ്രതിഷേധക്കാർ ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടി. വിഷയത്തില്‍ വിധി പുറപ്പെടുവിക്കുന്നതില്‍ നിന്നും സുപ്രീംകോടതി താല്‍ക്കാലികമായി പിന്‍മാറിയെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് കുറവുണ്ടായില്ല.

അല്‍ അഖ്സാ പള്ളിയില്‍
മെയ് 10 അല്‍ അഖ്സാ പള്ളിയില്‍ പാലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ അതിക്രമം തുറന്ന പോരാട്ടത്തിന് തുടക്കമിട്ടു. ആദ്യമായി ഹമാസാണ് ഇസ്രായേലിനെ നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത്. കാത്തു നിന്നത് പോലെ ഇസ്രായേല്‍ പ്രത്യാക്രമണവും തുടങ്ങി. അല്‍ അഖ്സാ പള്ളിയിലെ കടന്നു കയറ്റത്തിലൂടെ ഇസ്രായേല്‍ മനഃപൂര്‍വ്വം ഒരു പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന വിലയിരുത്തലുമുണ്ട്.

ആക്രമണം-പ്രത്യാക്രമണം
ഇസ്രയേല്‍ അക്രമണത്തിന്‍റെ ശൈലി പ്രതീക്ഷിച്ച രീതിയില്‍ തന്നെയായിരുന്നെങ്കിലും ഹമാസിന്‍റെ തിരിച്ചടി കൂടുതല്‍ ശക്തമായിരുന്നു. ഇസ്രായേലിന്‍റെ പ്രതിരോധ സംവിധാനങ്ങളേയും മറികടന്ന് ഹമാസ് റോക്കറ്റുകള്‍ ഇസ്രയാലില്‍ പതിച്ചു. അതിലൊന്നിലാണ് മലയാളിയായ സൗമ്യ ഉള്‍പ്പടേയുള്ളവര്‍ക്ക് ജീവന്‍ നഷ്ടമായത്.

അൽഖസം ബ്രിഗേഡ്
ദെയ്ഫിന് കീഴില്‍ ഹമാസിന്‍റെ അൽഖസം ബ്രിഗേഡ് കൂടുതല്‍ ശക്തമാവുന്നതിന്‍രെ സൂചനകളായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ദെയ്ഫിനായുള്ള നീക്കം ഇസ്രായേല്‍ സേന കൂടുതല്‍ ശക്തമാക്കിയത്. 11 ദിവസത്തെ വ്യോമക്രമണത്തില്‍ രണ്ട് തവണയാണ് ദെയ്ഫിനെ ലക്ഷ്യമാക്കി ഇസ്രായേല്‍ റോക്കറ്റുകള്‍ പറന്നത്. എന്നാല്‍ രണ്ട് തവണയും അതിവിദഗ്ധമായി ഹമാസ് കമാന്‍ഡര്‍ രക്ഷപ്പെട്ടു.

2000 ത്തിന്‍റെ തുടക്കം
2000 ത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇസ്രായേലിന്‍റെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള വ്യക്തിയാണ് മുഹമ്മദ് ദെയ്ഫ്. ഇദ്ദേഹത്തെ ലക്ഷ്യമാക്കി ഇസ്രായേലിന്‍റെ ഭാഗത്ത് നിന്നുള്ള ആദ്യ ആക്രമണം ഉണ്ടാവുന്നത് 2001 ലാണ്. പിന്നീട് 2002,2003,2006,2014 എന്നീ വര്‍ഷങ്ങളിലും ഈ വധശ്രമം നടന്നു. 2002 ലെ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായാണ് വിവരം. 2006 ലെ ആക്രമണത്തിലും ദെയ്ഫിന് ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

ഭാര്യയും രണ്ട് മക്കളും
2014 ല്‍ ആഴ്ചകള്‍ നീണ്ട് നിന്ന സംഘര്‍ഷത്തിനൊടുവില്‍ ഓഗസ്റ്റില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ദെയ്ഫിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ ദെയ്ഫിന്‍റെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം വീണ്ടും രക്ഷപ്പെട്ടു. ഇതോടെയാണ് 'ഒന്‍പത് ജീവനുള്ള പൂച്ച' എന്ന് ദെയ്ഫിനെ പാലസ്തീനികള്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.

ജനനം,പഠനം
1950 കളിൽ ഗാസയിലെ ഖാൻ യൂനിസിലാണ് ദെയ്ഫ് ജനിച്ചത്, മുഹമ്മദ് ഡയബ് ഇബ്രാഹിം അൽ മസ്രി എന്നാണ് യഥാര്‍ത്ഥ പേര്, ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പഠനം. ഹമാസിന്റെ സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിന്‍റെ നേതൃത്വത്തിലാണ് ഇസ്ലാമിക് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്. 2004 ല്‍ ഇസ്രയേല്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നു. ഗാസയിലെ ഏറ്റവും ഉന്നതനായ മുസ്ലീം ബ്രദർഹുഡ് നേതാവായിരുന്നു യാസിൻ.

ഉന്നത പദവികളിലേക്ക്
തുടക്കത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്‍റെ പ്രവര്‍ത്തനത്തില്‍ ദെയ്ഫും സജീവമായിരുന്നു. ഇസ്രായേലും ഈ സംഘടനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. പിന്നീട് 1987 ല്‍ ആദ്യ ഇന്‍ദിഫാദയ്ക്ക് ശേഷം ഹമാസ് സ്ഥാപിതമായപ്പോള്‍ അതിലും സജീവ പ്രവര്‍ത്തനമാരംഭിച്ചു. ഇൻതിഫാദ പ്രതിഷേധത്തിനിടെ ഇസ്രായേലി സൈന്യം അദ്ദേഹം താല്‍ക്കാലികമായി പിടികൂടിയിരുന്നെങ്കിലും രക്ഷപ്പെട്ടു. 1990 കളിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ദെയ്ഫ് ഹമാസിന്റെ ഉന്നത പദവികലേക്ക് വേഗത്തില്‍ ഉയര്‍ന്നു.

നിരവധി ആക്രമണങ്ങള്‍
2002 ൽ, രണ്ടാമത്തെ ഇൻറ്റിഫാദയുടെ സമയത്താണ് ഖസ്സാം ബ്രിഗേഡിന്റെ തലവനായി അദ്ദേഹം നിയമിതനാവുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സലാ ഷെഹാദെയുടെ പിന്തുടര്‍ച്ചക്കാരനായിട്ടായിരുന്നു ദെയ്ഫ് പദവിയില്‍ എത്തുന്നത്. ദെയ്ഫ് പദവി ഏറ്റെടുത്ത ശേഷമാണ് ഖസം ബ്രിഗേഡ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത്. ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങള്‍ ദെയ്ഫിന്‍റെ നേതൃത്വത്തില്‍ അരങ്ങേറി. 2015 ല്‍ യുഎഎസ് ദെയ്ഫിനെ തീവ്രവാദിയായി പ്രഖ്യാപിക്കുക്കയും ചെയ്തു.

മാറിയ ആക്രമണ രീതി
പലസ്തീൻ പ്രദേശങ്ങൾക്കുള്ളിൽ ഹമാസ് ഒരു ജനപ്രിയ സംഘടനയായി ഉയർന്നുവന്നപ്പോഴാണ് ദെയ്ഫിന്‍രെ ശ്രദ്ധ ചാവേർ ബോംബാക്രമണം പോലുള്ളവയില്‍ നിന്നും മാറി റോക്കറ്റുകൾ, മിഡ് റേഞ്ച് തുടങ്ങിയ വിഭവങ്ങളുള്ള ഒരു അർദ്ധ സൈനിക കമാൻഡ് ഘടന കെട്ടിപ്പടുക്കുന്നതിലേക്ക് മാറിയത്. നിലവില്‍ ഹമാസ് ദെയ്ഫിനെ കുറിച്ച് യാതൊരു വിവരവും നല്‍കുന്നില്ലെങ്കിലും അദ്ദേഹം വീല്‍ചെയറില്‍ കഴിയുകയാണെന്നാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇപ്പോഴും ബ്രിഗേഡിന്‍റെ പൂര്‍ണ്ണ ചുമതല അദ്ദേഹത്തിന് തന്നെയാണെന്നും ഇസ്രായേല്‍ ഉറപ്പിക്കുന്നു.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications