Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി കളിക്കാരിയായ കാമുകി മരിച്ചപ്പോൾ കാമുകൻ ഒരു ലോട്ടറി എടുത്തു.. പിന്നീട് നടന്നത് അത്ഭുതം!

പ്രിയപ്പെട്ടവർ മരിച്ചുപോയാൽ അവരൊന്ന് തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. ചിലർ മരിച്ചുപോയ പ്രിയപ്പെട്ട ആ വ്യക്തിയുടെ ഓർമയിൽ ജീവിക്കും, ചിലർ മരിച്ചുപോയവരുടെ ആത്മാവിനോട് സംസാരിക്കാറുപോലും ഉണ്ട്. അങ്ങനെ തന്റെ കാമുകിയുടെ മരണത്തിൽ വേദനയോടെ ജീവിക്കുകയായിരുന്ന ഒരാളുടെ ജീവിതത്തിൽ വലിയൊരു അത്ഭുതം നടന്നു.

ഇവർ ഒരുമിച്ച് ഇവരുടെ പിറന്നാൾ ആഘോഷിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞയുടൻ കാമുകി മരണപ്പെട്ടു. ഇത് അദ്ദേഹത്തെ വല്ലാതെ തകർത്തു. എന്നാൽ കാമുകി മരിച്ചുപോയെന്ന് വിശ്വസിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. അവളുടെ ആത്മാവ് തന്റെ കൂടെ ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് ഇദ്ദേഹം ലോട്ടറി എടുക്കുന്നത്.

lOTTERY311

മാർസെലോ ലയോള എന്ന ആൾക്കാണ് ലോട്ടറി അടിച്ചത്. ടൊറന്റോയിലെ കാസിനോ വുഡ്‌ബൈനിൽ നിന്ന് 3.2 മില്യൺ ഡോളർ ആണ് അദ്ദേഹം നേടിയത്. ഈ വലിയ വിജയത്തിന് കാരണം തന്റെ മരിച്ചുപോയ കാമുകിയാണെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് കാമുകി മരിക്കുന്നത്. ഇവർക്ക് രണ്ടാൾക്കും കാസിനോയിൽ പോകാൻ ഏറെ ഇഷ്ടമായിരുന്നു. കാമുകിക്കാണ് ലോട്ടറി കളിക്കാൻ ഇഷ്ടം. കാമുകി ലോട്ടറി കളിക്കുമ്പോൾ ഇദ്ദേഹം മറ്റ് കാര്യങ്ങൾ ചെയ്യും.

കാമുകിയുടെ മരണ ശേഷം തങ്ങളുടെ പ്രിയപ്പട്ട സ്ഥലമായ കാസിനോയിലേക്ക് പോകാൻ ഇദ്ദേഹം തീരുമനിച്ചു. അങ്ങനെ കാസിനോയിൽ പോയി കുറച്ച് ഇരുന്ന ശേഷം തിരിച്ചുവരാൻ നിൽക്കുമ്പോൾ തന്റെ കാമുകി തൊട്ടടുത്തുള്ളതായി അദ്ദേഹത്തിന് തോന്നൽവന്നു. അങ്ങനെ ആദ്യമായി അദ്ദേ​ഹം ലോട്ടറി കളിക്കാൻ തീരുമാനിച്ചു. അതിനേക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കാമുക്ക് ഏറ്റവും പ്രിയപ്പെട്ട സ്ലോട്ട് നെഷീൻെറ അടുത്തേക്ക് ഇദ്ദേഹം പോയി.

Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..

കാമുകി ലോട്ടറി കളിക്കുമ്പോൾ കളിക്കേണ്ടത് അങ്ങനെയല്ല എന്നൊക്കെ അദ്ദേഹം പറയാറുണ്ട്. എന്നാൽ അന്ന് കാമുകി കളിക്കുന്ന അതേ രീതിയിൽ തന്നെ അദ്ദേഹം ലോട്ടറി കളിച്ചു. അവൾ എപ്പോഴും സ്വന്തം രീതിയിലാണ് കളിക്കറുള്ളത്. ചക്രങ്ങൾ സ്വാഭാവികമായി നിർത്താൻ കാത്തിരിക്കുന്നതിനുപകരം, മൂന്ന് ജാക്ക്‌പോട്ട് ഐക്കണുകൾ അണിനിരത്താനുള്ള ശ്രമത്തിൽ മെഷീൻ മിഡ് സ്പിൻ നിർത്താൻ അവൾ ബട്ടൺ അമർത്തും, അദ്ദേഹം പറയുന്നു.

ആ രീതിയിൽ കളിച്ചപ്പോഴാണ് തനിക്ക് വിജയം ഉണ്ടായതെന്നാണ് ഇദ്ദേഹം കരുതുന്നത്, ലോട്ടറി അടിച്ചതിൽ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ട്. സമ്മനത്തുക രക്ഷിതാക്കൾക്കുവ വേണ്ടി വീട് വെയക്കാനും കുറച്ച് പണം സേവ് ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. തന്റെ കാമികിയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഈ സന്തോഷം പങ്കിടാൻ കാമുകി ഉണ്ടായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+