പുറം ലോകം കാണാതെ 26 വർഷങ്ങൾ, പേരോ ഭാഷയോ അറിയില്ല; ലോകത്തിലെ ഏറ്റവും ഏകനായ മനുഷ്യനും വിടപറഞ്ഞു
സാവോ പോളോ: പുറം ലോകവുമായി ബന്ധമില്ലാതെ 26 വർഷങ്ങൾ... പേരോ ഭാഷയോ ചരിത്രമോ പറഞ്ഞു തരാതെ ഒടുവിൽ മരണം. ഒരു ഗോത്രവിഭാഗത്തിന്ഞറെ വംശ പരമ്പര അവസാനിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഏകനായ മനുഷ്യൻ മരണത്തിന് കീഴടങ്ങി.
ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 'മാന്‍ ഓഫ് ഹോള്‍' അഥവാ 'കുഴി മനുഷ്യന്'. ടനാരു നദിയോരത്ത് കെട്ടിയുണ്ടാക്കിയ പുല്‍വീടിന് സമീപത്തെ തൊട്ടിലില്‍ ആഗസ്റ്റ് 23 നാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രസീലിലെ ഗോത്രവര്‍ഗ സംരക്ഷണ ഏജന്‍സിയായ ഫുനായിയുടെ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്.

photos courtesy- survivalinternational.org/funai
ഏകദേശം 60 വയസ് പ്രായമാണ് കണക്കാക്കുന്നത്. അസ്വാഭാവിക കാരണങ്ങൾ ഒന്നും കണ്ടെത്താതിനാൽ സ്വാഭാവിക മരണമാണെന്നാണ് ഏജൻസി സ്ഥിരീകരിക്കുന്നത്. ബൊളീവിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ബ്രസീലിയന്‍ സംസ്ഥാനം റോഡ്നിയയിലെ ടനാരു പ്രദേശത്താണ് കുഴി മനുഷ്യനേയും കൂട്ടരേയും ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ ഇവരുടെ ഭാഷയോ ചരിത്രമോ കണ്ടെത്താനായിരുന്നില്ല.
മൃഗങ്ങളെ പിടികൂടാനായി വലിയ കുഴികൾ ഒരുക്കിയിരുന്നതിനാലാണ് ഇവരെ കുഴി മനുഷ്യർ എന്ന് വിളിച്ചിരുന്നത്. മറ്റ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പിന്നീട് ഇവർ ഈ പേരിൽ അറിയപ്പെടുകയായിരുന്നു. 1995 അവസാനത്തോടെയാണ് ഇവർ ഉൾവനങ്ങളിൽ ഏകാന്തവാസം ആരംഭിച്ചത്. വനത്തിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ഗോത്രത്തിലുള്ളവരെ വെടിവെച്ചു കൊന്നതിന് പിന്നാലെയായിരുന്നു ഉൾവനത്തിലേക്കുള്ള കുടിയേറ്റം.
ഏകാന്ത ജീവിതം നയിക്കുന്ന കുഴി മനുഷ്യനെ 1996 മുതല്‍ ഫുനായി നിരീക്ഷിച്ചുവരികയാണ്.വനത്തിനുള്ളില്‍ മൃഗങ്ങളേയും പക്ഷികളേയും അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ചാണ് ഇവര്‍ ഭക്ഷിച്ചിരുന്നത്. മൃഗങ്ങളെ വീഴ്ത്താന്‍ വലിയ കുഴികളും പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു. താമസ സ്ഥലത്തിന് സമീപം പപ്പായ, ചോളം തുടങ്ങി ഏതാനും കൃഷികളും ഇവര്‍ നടത്തിയിരുന്നുവെന്ന് ഫുനായി കണ്ടെത്തിയിട്ടുണ്ട്.
2018ലാണ് കുഴി മനുഷ്യന്റെ ആദ്യ ചിത്രം പുറത്തുവന്നത്. കുഴി മനുഷ്യനെ നിരീക്ഷിക്കാനെത്തിയ ഫുനായി ഏജന്റുമാരുടെ ക്യാമറയില്‍ അപ്രതീക്ഷിതമായി കുഴി മനുഷ്യന്റെ ചിത്രം പതിയുകയായിരുന്നു. മരത്തിന്റേയോ മൃഗങ്ങളുടേയോ തോലുകൊണ്ടുള്ള, നാമമാത്രമായ വസ്ത്രമായിരുന്നു ഇവരുടെ പ്രധാന വേഷം.
നീണ്ട മുടിയുംആരോഗ്യമുള്ള ശരീരവുമാണ്. കുഴി മനുഷ്യന് മൂര്‍ച്ചയേറിയ ആയുധം കയ്യിലേന്തി മരം മുറിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും ഫുനായി പുറത്തുവിട്ടിരുന്നു..
ഫുനായി ഏജന്റുകള്‍ പലതവണ കുഴിമനുഷ്യർക്ക് ഭക്ഷണമുൾപ്പടെയുള്ളവ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു പതിവ്.
കൃത്യമായ ഇടവേളകളിലാണ് ഫുനായി കുഴി മനുഷ്യനെ നിരീക്ഷിക്കാനെത്തുന്നത്. അങ്ങനെ വാസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് പുഴക്കരയില്‍ സ്ഥാപിച്ച പുല്‍വീടിന് സമീപത്തുള്ള തൊട്ടിലില്‍ കുഴി മനുഷ്യന്റെ അഴുകി മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന് ചുറ്റും കടും നിറമുള്ള തൂവലുകള്‍ വെച്ചിരുന്നു. മരണത്തിന് വേണ്ടി കുഴി മനുഷ്യന് തയ്യാറെടുത്തിരുന്നുവെന്നാണ് കരുതുന്നുവെന്നാണ് ഫുനായ് ഉദ്യോഗസ്ഥരിലൊരാള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
ആമസോണ്‍ വനാന്തരങ്ങളിലുള്ള ഇരുന്നൂറിലേറെ ഗോത്രവിഭാഗത്തിലെ ഒരു വിഭാഗമാണ് കുഴി മനുഷ്യന്റേത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഈ പരമ്പര അവസാനിച്ചു. എന്നാല്‍ സമാനമായ ഗോത്രങ്ങളുടെ എണ്ണം 235നും 300നും ഇടയിലാണെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. എന്നാൽ പുറം ലോകവുമായി അടുപ്പം കുറവുള്ളതിനാൽ ഗോത്രവർഗങ്ങളുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല.
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications