നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്, 'വലിയ വില നല്‍കേണ്ടി വരും'
ബെയ്ജിങ്: യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് മേല്‍ യുഎസ് കടുന്ന് കയറിയാല്‍ യുഎസിന് മറുപടി ന്നല്‍കുമെന്നാണ് ചൈനയുടെ അറിയിപ്പ്.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്‌വാനില്‍ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞു. തായ്‌വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദർശിക്കാന്‍ അവകാശമുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസിന്റെ ദീര്‍ഘകാല നയങ്ങള്‍ പ്രകാരമുള്ള സന്ദര്‍ശനത്തെ ഒരു സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തായ്‌വാൻ സന്ദർശിക്കാൻ തീരുമാനിച്ചാൽ യു.എസ് സ്‌പീക്കർ നാൻസി പെലോസിയുടെ വിമാനം ചൈന ആക്രമിച്ചേക്കുമെന്ന് ചാരഏജൻസികളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശനത്തെ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ചൈന ഉറച്ച തീരുമാനം എടുക്കുമെന്ന് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ അറിയിച്ചു. അതുവഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കും അമേരിക്ക മാത്രമായിരിക്കും ഉത്തരവാദി എന്നും അദ്ദേഹം പറഞ്ഞു.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications