കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന് എട്ടിന്റെ പണി!! കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നഷ്ടക്കണക്ക്, കമ്പനികള്‍ കൈയ്യൊഴിയുന്നു!!

മോസില്ല, സോണോ, പെപ്പ് ബോയ്‌സ്, സ്‌പേസ് എക്‌സ്, ടെസ്ല, കോമേഴ്‌സ്ബാങ്ക് എന്നീ പ്രമുഖ കമ്പനികളാണ് ഫേസ്ബുക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് ഇപ്പോള്‍ കഷ്ടകാലമാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ വന്നപ്പോള്‍ തുടങ്ങിയതാണ് ഇത്. ഇപ്പോഴിതാ വമ്പന്‍ കമ്പനികള്‍ ഫേസ്ബുക്കിനെ കൈയൊഴിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത നഷ്ടമുണ്ടായതിനെ പിന്നാലെയാണ് ഫേസ്ബുക്കിനെ തേടി ഈ പ്രതിസന്ധിയെത്തിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് പ്രതിഷേധിച്ചിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടും ഇതൊന്നും വിലപ്പോയില്ല.

നമോ ആപ്പ് ചോര്‍ത്തുന്നത് 22ഫീച്ചറുകളിലെ വിവരങ്ങള്‍: ഫോട്ടോയും ഫോണ്‍നമ്പരും സുരക്ഷിതമല്ലെന്ന്നമോ ആപ്പ് ചോര്‍ത്തുന്നത് 22ഫീച്ചറുകളിലെ വിവരങ്ങള്‍: ഫോട്ടോയും ഫോണ്‍നമ്പരും സുരക്ഷിതമല്ലെന്ന്

1

മോസില്ല, സോണോ, പെപ്പ് ബോയ്‌സ്, സ്‌പേസ് എക്‌സ്, ടെസ്ല, കോമേഴ്‌സ്ബാങ്ക് എന്നീ പ്രമുഖ കമ്പനികളാണ് ഫേസ്ബുക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത്. ഇതില്‍ പ്രമുഖ വെബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് പോയത് ഫേസ്ബുക്കിനെ ഞെട്ടിച്ചിട്ടുണ്ട്. ഫേസ്ബുക്കിനുള്ള പരസ്യ ക്യാംപയിന്‍ അവസാനിപ്പിക്കുകയാണെന്ന് മോസില്ല പറഞ്ഞു. ഇപ്പോഴത്തെ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കമ്പനി നടപടിയെടുക്കണം. അതോടൊപ്പം സ്വകാര്യതാ നയങ്ങള്‍ ശക്തമാക്കുകയും വേണം. പുറത്തുനിന്നുള്ളവര്‍ ഒരുകാരണവശാലും വിവരങ്ങള്‍ കൈമാറരുത് തുടങ്ങിയ കാര്യങ്ങളില്‍ ഫേസ്ബുക്ക് ശക്തമായ തീരുമാനമെടുത്താല്‍ തിരിച്ചുവരുന്ന കാര്യം പരിഗണിക്കാമെന്ന് മോസില്ല പറഞ്ഞു.

2

പ്രഖുഖ ഇലക്ട്രോണിക് കമ്പനിയാണ് സോണോസ്. ഇവര്‍ ഗൂഗിള്‍, യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്ക്ക് പരസ്യം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഒരാഴ്ച്ച പ്രവര്‍ത്തനരഹിതമായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രമുഖ വാഹന സര്‍വീസ് റീടെയ്‌ലര്‍മാരായ പെപ് ബോയ്‌സും എയറോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സും ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല, ജര്‍മനിയിലെ പ്രമുഖ ബാങ്കായ കൊമേഴ്‌സ്ബാങ്ക് എന്നിവര്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ നിരാശരാണെന്നാണ് സൂചന. ഇവരെല്ലാം പിന്‍മാറിയതോടെ ഫേസ്ബുക്കിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

പിടിച്ചുനിൽക്കാനാവുന്നില്ല! പരസ്യമായി ക്ഷമ ചോദിച്ച് മാർക്ക് സുക്കർബർഗ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം...പിടിച്ചുനിൽക്കാനാവുന്നില്ല! പരസ്യമായി ക്ഷമ ചോദിച്ച് മാർക്ക് സുക്കർബർഗ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം...

കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്! സിദ്ധരാമയ്യ ചരിത്രം തിരുത്തുമോ, പുതിയ തന്ത്രങ്ങളുമായി ബിജെപി!!കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്! സിദ്ധരാമയ്യ ചരിത്രം തിരുത്തുമോ, പുതിയ തന്ത്രങ്ങളുമായി ബിജെപി!!

English summary
These Companies Have Cut Their Ties With Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X