നമ്മള്‍ മൂന്നാം തരംഗത്തിന്റെ പടിവാതില്‍ക്കല്‍, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മൂന്നാം തരംഗം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയെന്നും ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗബ്രിയെസൂസ് പറഞ്ഞു. വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് അതെന്നും ഗബ്രിയെസൂസ് വ്യക്തമാക്കി. ഡെല്‍റ്റ വേരിയന്റ് ആശങ്കപ്പെടുത്തുന്ന രീതിയില്‍ വര്‍ധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. വളരെ ഫലപ്രദമായിരുന്ന ആരോഗ്യ മേഖല പോലും തകര്‍ന്നുപോയെന്നും വ്യക്തമാക്കിയിരുന്നു.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
കൊവിഡ് കേസുകളും മരണങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞു എന്നത് വാസ്തവമാണ്. യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും വാക്‌സിനേഷനുകളും നല്ല രീതിയില്‍ തന്നെ നടക്കുന്നുണ്ട്. എന്നാല്‍ പുതിയ കേസുകള്‍ വരാനുള്ള സാധ്യത മുന്നിലുള്ളത്. അത് ഇപ്പോഴുള്ള ട്രെന്‍ഡ് മാറ്റിമറിക്കാമെന്നും ഗെബ്രിയെസൂസ് മുന്നറിയിപ്പ് നല്‍കി. വൈറസിന് ജനിതക മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇത് പുതിയ വേരിയന്റുകളായി മാറുന്നതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതെന്നും ഗെബ്രിയെസൂസ് പറഞ്ഞു.
ഡെല്‍റ്റ വേരിയന്റ് ഇപ്പോള്‍ 111ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ലോകവ്യാപകമായി അതൊരു പ്രതിസന്ധിയായി മാറും. തുടര്‍ച്ചയായ നാലാം ആഴ്ച്ചയില്‍ കൊവിഡ് കേസുകള്‍ ആഗോള വ്യാപകമായി വര്‍ധിക്കുന്നത് നാം കണ്ടു. ലോകോരാഗ്യ സംഘടനയുടെ ആറ് മേഖലയില്‍ ഒന്നൊഴികെയുള്ള എല്ലാ മേഖലയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മരണങ്ങളും വ്യാപകമായി വര്‍ധിച്ചു. പത്ത് ആഴ്ച്ചകള്‍ കേസുകള്‍ കുറഞ്ഞ ശേഷമാണ് ഈ വര്‍ധനവെന്നും ഗെബ്രിയെസൂസ് പറഞ്ഞു.
വാക്‌സിനുകളുടെ വിതരണത്തില്‍ വലിയ പ്രതിസന്ധിയുണ്ട്. പലയിടത്തും വാക്‌സിനുകള്‍ കൃത്യമായി ലഭിക്കുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ക്ഷാമം പലരും നേരിടുന്നുണ്ടെന്നും ഗെബ്രിയെസൂസ് പറഞ്ഞു. തുല്യമായ രീതിയില്‍ അല്ല എല്ലാം ലഭ്യമാകുന്നത്. വാക്‌സിനുകള്‍ ചിലര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നു. മറ്റിടത്ത് അത് വലിയ ദൗര്‍ലഭ്യം നേരിടുന്നു. വാക്‌സിനുകള്‍ ലഭിക്കുന്ന രാജ്യങ്ങള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ളവര്‍ വൈറസിനെ പേടിച്ചിരിക്കുകയാണ്.
എല്ലാ രാജ്യത്തെയും പത്ത് ശതമാനം ജനങ്ങളെയെങ്കിലും സെപ്റ്റംബറിനുള്ളില്‍ വാക്‌സിനേഷന്‍ ചെയ്യിക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ അത് 70 ശതമാനത്തോളം എത്തിക്കാനും ശ്രമിക്കുമെന്ന് ഗെബ്രിയെസൂസ് പറഞ്ഞു.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?












Click it and Unblock the Notifications