ഭൂമിയെ ലക്ഷ്യമാക്കി ഭീമൻ ഛിന്നഗ്രഹം വരുന്നു, ആറ്റം ബോംബ് മാറി നിൽക്കും; ഇടിക്കാൻ സാധ്യത, എപ്പോൾ?
കഥകളിലും സിനിമകളിലും ഒക്കെ ധാരാളമായി നാം കേൾക്കുകയും കാണുകയും ഒക്കെ ചെയ്‌തിട്ടുള്ള കാര്യമാണ് ഭൂമിയിൽ ഉൽക്ക വന്നു പതിക്കുന്നതും അതിന് ശേഷം ഉണ്ടായേക്കാവുന്ന കഠിനമായ സാഹചര്യങ്ങളും. മനുഷ്യൻ ചരിത്രം രേഖപ്പെടുത്താൻ തുടങ്ങിയ കാലത്തിന് ശേഷം ഇത്തരം ഉൾക്കകളോ ഛിന്നഗ്രഹങ്ങളോ ഭൂമിയിൽ വന്നുപതിച്ചിട്ടുള്ളത് വളരെ കുറവാണ്. അതിന് പലവിധ കാരണങ്ങളുണ്ട് താനും.
എങ്കിലും അതിനുള്ള സാധ്യതകൾ പാടെ തള്ളിക്കളയാൻ കഴിയുകയുമില്ല. ഹോളിവുഡ് ചിത്രങ്ങളിലും മറ്റും നാം സാധാരണയായി കാണാറുള്ളത് പോലെഭൂമിയെ തേടി ഒരു ഛിന്നഗ്രഹം വരുന്നുണ്ട്. പുറമേ നിന്ന് നോക്കുമ്പോൾ ഇത് ഭൂമിയിൽ വന്നുപതിക്കാൻ ചെറിയ സാധ്യതയേ ഉള്ളുവെങ്കിലും ആ സാധ്യത പോലും ഒരിക്കലും തള്ളിക്കളയാൻ കഴിയില്ലെന്നതാണ് പ്രത്യേകത.

നാസ ശാസ്ത്രജ്ഞർ 2024 വൈആർ4 എന്ന് പേരുള്ള ഒരു ഛിന്നഗ്രഹം കണ്ടെത്തിയിരുന്നു. ഇത് 2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാനിടയുണ്ട് എന്നാണ് കരുതുന്നത്. നിലവിൽ 83ൽ 1 ശതമാനം ആഘാതത്തിന് സാധ്യതയേ കൽപിച്ചിട്ടുള്ളൂ. 130 മുതൽ 300 അടി വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം മനുഷ്യരാശിയുടെ വംശനാശത്തിന് ഭീഷണിയാകാൻ പോന്ന ഒന്നല്ല.
എങ്കിലും ലോകത്തിലെ ഏതെങ്കിലും ഒരു പ്രധാന നഗരത്തിൽ ചെന്ന് ഇടിച്ചാൽ അത് വൻ നാശത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്‌ധർ നൽകുന്നത്. ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കിയ അണുബോംബിന്റെ ശക്തിയുടെ 500 മടങ്ങ് കൂടുതൽ, അഥവാ 8 മെഗാടൺ ടിഎൻടിക്ക് തുല്യമായ ഊർജ്ജം ഇടിയുടെ ആഘാതത്തിൽ പുറത്തുവരും.
ഈ ഛിന്നഗ്രഹം ആദ്യമായി റിപ്പോർട്ട് ചെയ്‌തത് 2024 ഡിസംബർ 27-ന് മൈനർ പ്ലാനറ്റ് സെൻ്റർ-സ്മോൾ ബോഡി പൊസിഷനൽ അളവിനുള്ള അന്താരാഷ്ട്ര ക്ലിയറിംഗ് ഹൗസ്-നാസയുടെ ധനസഹായത്തോടെ ചിലിയിലെ ആസ്‌റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്‌റ്റ് അലേർട്ട് സിസ്‌റ്റം സ്‌റ്റേഷനിൽ നിന്നാണ്. ഏകദേശം 130 മുതൽ 300 അടി വരെ വീതിയുള്ള ഛിന്നഗ്രഹമാണിത്.
മുൻകാലങ്ങളിൽ നിരവധി ആകാശ വസ്‌തുക്കൾ അപകടസാധ്യതയുള്ള പട്ടികയിൽ ഉയർന്നുവരുകയും കൂടുതൽ ഡാറ്റ ലഭിച്ചതോടെ പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. പുതിയ നിരീക്ഷണങ്ങൾ അധിക ഡാറ്റ വരുന്നതിനനുസരിച്ച് ഈ ഛിന്നഗ്രഹത്തെ അപകട സാധ്യതയിൽ നിന്ന് ഒഴിവാക്കി നിർത്താനുള്ള സാധ്യതയും നിലവിലുണ്ട്.
മുൻപ് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകളുടെ അന്ത്യത്തിന് കാരണമായത് ഇതുപോലെ ഭീമൻ ഉൽക്ക പതിച്ചിട്ടാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അതുപോലെ ഭൂമിയിലെ പ്രബല വിഭാഗമായ മനുഷ്യരുടെ അവസാനത്തിന് ഇതുപോലെയൊരു ഉൽക്ക കാരണവുമായോ എന്നാണ് ഉയരുന്ന ചോദ്യം.












Click it and Unblock the Notifications