ഭൂകമ്പ ബാധിത മേഖലയില്‍ നിന്ന് നാടുവിട്ട് ആയിരങ്ങള്‍, സൗജന്യ ടിക്കറ്റുമായി വിമാനക്കമ്പനികള്‍
ഗാസിയാന്‍ടെപ്പ്, ഹതായ്, നുര്‍ദാഗി, മരാഷ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ മറ്റിടങ്ങളിലേക്ക് പോകുന്നത്. ഗാസിയാന്‍ടെപ്പ് വിമാനത്താവളത്തില്‍ ആയിരങ്ങളാണ് എത്തിയത്.

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലകൡ നിന്ന് നാടുവിട്ട് ആയിരങ്ങള്‍. ഇവര്‍ക്ക് സൗജന്യ വിമാനടിക്കറ്റുകളും വിമാനക്കമ്പനികള്‍ ഓഫര്‍ ചെയ്തിരിക്കുകയാണ്. തുര്‍ക്കിഷ് എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ് എന്നിവരാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുക.
ഇസ്താംബുള്‍, അങ്കാറ, അന്തല്യ തുടങ്ങിയ ഇടങ്ങളിലേക്കാണ് ഇവരെ വിമാനക്കമ്പനികള്‍ എത്തിക്കുക. ഇതെല്ലാം സുരക്ഷിതമായ ലൊക്കേഷനുകളാണ്. തുര്‍ക്കിയിലെ മറ്റിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോളളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഹോട്ടലുകള്‍ എന്നിവ ദുരന്തബാധിതരെ താമസിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗാസിയാന്‍ടെപ്പ്, ഹതായ്, നുര്‍ദാഗി, മരാഷ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ മറ്റിടങ്ങളിലേക്ക് പോകുന്നത്. ഗാസിയാന്‍ടെപ്പ് വിമാനത്താവളത്തില്‍ ആയിരങ്ങളാണ് എത്തിയത്.
ഇവിടെ രക്ഷാപ്രവര്‍ത്തനം ഏഴാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ തേടി കൊണ്ടിരിക്കുകയാണ്. ഇതിനോടകം 28000 പേര്‍ തുര്‍ക്കിയിലും സിറിയയിലുമായി കൊല്ലപ്പെട്ട് കഴിഞ്ഞു.
മരണസംഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പ കടുത്ത തണുപ്പും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നുണ്ട്. പട്ടിണിയും, തകര്‍ച്ചയുമെല്ലാം ഇവിടെ ജനങ്ങളെ ബാധിച്ചിരിക്കുകയാണ്.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
പലര്‍ക്കും വീടുകളും പ്രിയപ്പെട്ടവരെയും ഒരുപോലെ നഷ്ടമായി. കഴിഞ്ഞ ദിവസം ഹോട്ടലിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഭൂകമ്പമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്.
ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാറാണ് മരിച്ചത്. തുര്‍ക്കിയില്‍ ബിസിനസ് ട്രിപ്പിന് എത്തിയതായിരുന്നു അദ്ദേഹം. ആ സമയത്താണ് ഭൂകമ്പം ഉണ്ടായത്. നിരവധി പ്രകമ്പനങ്ങളുണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം.
മരണസംഖ്യ 50000 കടക്കുമെന്നാണ് യുഎന്‍ പ്രവചിക്കുന്നത്. ഇപ്പോഴും നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications