എന്തെല്ലാം വീരവാദങ്ങളായിരുന്നു; ആവേശം കെട്ടടങ്ങി, ത്രെഡ്സിന്റെ യൂസര്‍മാര്‍ പിന്നോട്ട്
വാഷിംഗ്ടണ്‍: ട്വിറ്ററിന് ബദലായി മെറ്റ പുറത്തിറങ്ങിയ ആപ്പായിരുന്നു ത്രെഡ്സ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇന്റര്‍നെറ്റാകെ ത്രെഡ്സിന്റെ തരംഗമായിരുന്നു. നൂറ് മില്യണ്‍ യൂസര്‍മാരെയാണ് മെറ്റ സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ ഇത്രയും യൂസര്‍മാരെ സ്വന്തമാക്കുന്ന ആപ്പായും ത്രെഡ്സ് മാറിയിരുന്നു. എന്നാല്‍ ട്വിറ്ററിന് ഇത് വെല്ലുവിളിയായോ? ലോഞ്ചിംഗ് തൊട്ട് ട്വിറ്ററിന്റെ നിരവധി യൂസര്‍മാരെയാണ് ത്രെഡ്സ് സ്വന്തമാക്കിയത്.
ട്വിറ്റര്‍ യൂസര്‍മാരുടെ എണ്ണം കുറഞ്ഞ് വരുന്നതായും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ത്രെഡ്സിന്റെ വിജയം നൈമിഷികം മാത്രമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കുകയാണ്. നൂറ് മില്യണിന് ശേഷമുള്ള ത്രെഡ്സ് നേട്ടം പിന്നോട്ട് പോയിരിക്കുകയാണ്.ഗൂഗിള്‍ ട്രെന്‍ഡ്സില്‍ ത്രെഡ്സിനോടുള്ള താല്പര്യം കുറയുന്നുവെന്നാണ് മനസ്സിലാകുന്നത്. എന്ഗേജിംഗിലും ത്രെഡ്സ് പിന്നിലെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ത്രെഡ്സിനെ തുടക്കത്തില്‍ തന്നെ ജനപ്രിയമാക്കിയിരിക്കുന്നത്.

എന്നാല്‍ ദീര്‍ഘകാലം നില്ക്കുന്ന ഫീച്ചറുകള്‍ ഈ ആപ്പിന് ഇല്ലെന്ന പരാതിയും നിരവധി പേര്‍ക്കുണ്ട്. ആളുകള്‍ ആപ്പില്‍ തുടരുന്ന സമയത്തിലും ത്രെഡ്സ് നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതേസമയം ട്വിറ്റര്‍ ത്രെഡ്സിന്റെ ലിങ്കുകള്‍ എല്ലാം ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. ഇതുപ്രകാരം ട്വിറ്ററില്‍ എത്തുന്ന യൂസര്‍മാര്‍ക്ക് ത്രെഡ്സിലേക്ക് പോകാന്‍ സഹായിക്കുന്ന ലിങ്കുകള്‍ എല്ലാം ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.
ഗൂഗിള്‍ ട്രെന്‍ഡ്സിന്റെ ട്രാഫിക്കില്‍, ത്രെഡ്സ് തുടക്കത്തില്‍ ട്വിറ്ററിനേക്കാള്‍ മുകളില്‍ ആളുകള്‍ വരുന്ന പ്ലാറ്റ്ഫോമാണെന്ന് കണ്ടെത്തിയിരുന്നു. ജൂലായ് 7 പ്രകാരമുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 58 പോയിന്റുകള്‍ വരെ ത്രെഡ്സ് മുന്നേറിയിരുന്നു. ഇന്ത്യയില്‍ വളരെ വലിയ റെക്കോര്‍ഡ് ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ ത്രെഡ്സ്, ട്വിറ്ററിന്റെ സെര്‍ച്ച് ട്രാഫിക്കിനെ മറികടന്നിട്ടേയില്ല.
ത്രെഡ്സിലുള്ള താല്പര്യം കുറഞ്ഞ് തുടങ്ങുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ട്വിറ്റര്‍ ആരാധകരും പങ്കുവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. മധുവിധു കാലഘട്ടം എന്നാണ് ടെക്ക് പ്രേമികള്‍ ഇതിനെ വിളിക്കുന്നത്. പുതിയതായി ത്രെഡ്സില്‍ ഒന്നുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.അതേസമയം ത്രെഡ്സിന് ഇനിയും ധാരാളം ഫീച്ചറുകള്‍ വരാനുണ്ടെന്ന് നേരത്തെ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചതാണ്. പുതിയ ഫീച്ചറുകള്‍ ഇല്ലാത്തതാണ് ത്രെഡ്സിലുള്ള ആവേശം കുറയാന്‍ കാരണം എന്ന് നിരവധി ആരാധകര്‍ പറയുന്നു.
ത്രെഡ്സില്‍ പുതിയ ഫീഡും അതുപോലെ അവതരിപ്പിച്ചിരിക്കുകയാണ്. ആരാധകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണിത്. ഒരുവശത്ത് ഇലോണ്‍ മസ്കും, മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ ത്രെഡ്സിന്റെ പേരില്‍ വലിയ വാഗ്വാദങ്ങള്‍ തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സക്കര്‍ബര്‍ഗിനെ മോശം പദങ്ങള്‍ ഉപയോഗിച്ച് മസ്ക് അധിക്ഷേപിച്ചിരുന്നു. ഇതിന് മസ്ക് വിമര്‍ശനങ്ങളും നേരിട്ടിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications