റഷ്യൻ ബന്ധം ആരോപിച്ച് യുഎസ് പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരും; വിമർശിച്ച് റഷ്യ
ന്യൂയോർക്ക്: വെനിസ്വേലയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് റഷ്യൻ പതാകയേന്തിയ 'മറീനറ' എണ്ണക്കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സേന പിടിച്ചെടുത്തത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഇപ്പോഴിതാ യുഎസ് പിടിച്ചെടുത്ത കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യൻ പൗരന്മാരാണെന്ന വിവരമാണ് പുറത്തുവരുന്നത്.
അമേരിക്കയും വെനിസ്വേലയും തമ്മിൽ ദീർഘകാലമായി കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. അതിനിടെ ദിവസങ്ങൾക്കുമുമ്പ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം രാജ്യത്ത് പ്രവേശിച്ച് അറസ്‌റ്റ് ചെയ്‌ത് ന്യൂയോർക്കിലെ ജയിലിൽ അടച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ചായിരുന്നു ഈ നടപടി.

വെനിസ്വേലയ്‌ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്ക, അവരുടെ എണ്ണവ്യാപാരം നിയന്ത്രിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്, 'ബെല്ല-1' എന്ന പേരിൽ പ്രവർത്തിച്ച എണ്ണക്കപ്പൽ അമേരിക്കൻ ഉപരോധം ലംഘിച്ച് വെനിസ്വേലയിൽ നിന്ന് പുറപ്പെട്ടത്. പിന്നീട് 'മറീനറ' എന്ന പേരിൽ അറ്റ്ലാന്റിക്കിൽ നിരീക്ഷിക്കപ്പെട്ടു. ഈ കപ്പൽ റഷ്യൻ കമ്പനിയായ 'പ്രോവെസ്‌റ്റ് മറൈന്റെതാണ്'.
രണ്ടാഴ്‌ചത്തെ നിരീക്ഷണത്തിനൊടുവിലാണ് അമേരിക്ക ഈ കപ്പൽ പിടിച്ചെടുത്തത്. റഷ്യൻ പതാകയേന്തിയിരുന്നു. അതിനാൽ, നടപടിയെ റഷ്യ ശക്തമായി എതിർത്തു. 'ബെല്ല-1' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമയച്ചെങ്കിലും, അമേരിക്കൻ സേന കപ്പൽ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
കപ്പലിലെ ജീവനക്കാരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ റഷ്യൻ മാധ്യമമായ 'ആർടി' തങ്ങളുടെ എക്‌സ് പിജിലൂടെയാണ് പുറത്തുവിട്ടത്. അവർ ട്വീറ്റ് ചെയ്‌തതനുസരിച്ച്, "മറീനറയിലെ ജീവനക്കാർ 17 യുക്രേനിയൻ പൗരന്മാർ, 6 ജോർജിയൻ പൗരന്മാർ, 3 ഇന്ത്യൻ പൗരന്മാർ, 2 റഷ്യൻ പൗരന്മാർ എന്നിവരടങ്ങുന്നതാണ്' എന്ന് വ്യക്തമാക്കി. ആകെ 28 ജീവനക്കാരിൽ ഭൂരിഭാഗവും യുക്രേനിയക്കാരാണ്.
മുമ്പ് 'റഷ്യ ടുഡേ' എന്ന പേരിൽ റഷ്യയിൽ പ്രവർത്തിച്ചിരുന്ന ഈ അന്താരാഷ്ട്ര വാർത്താ ഏജൻസി നിലവിൽ 'ആർടി' എന്ന് ചുരുക്കിയാണ് അറിയപ്പെടുന്നത്. പിടിയിലായ ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇവരെ യുഎസ് കസ്‌റ്റഡിയിൽ എടുത്തതാണ് എന്നാണ് ലഭ്യമായ വിവരം. വിഷയത്തിൽ യുഎസിനെതിരെ റഷ്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
വെനിസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം ലോകത്തിന്റെ എവിടെയും പൂർണ്ണ ഫലത്തിൽ ഉണ്ടെന്ന് ഈ പിടിച്ചെടുക്കൽ തെളിയിക്കുന്നുവെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ട്വസം പറഞ്ഞിരുന്നു. യുഎസ് ഉപരോധങ്ങൾ ലംഘിച്ച് റഷ്യ, വെനിസ്വേല, ഇറാൻ എന്നിവയിലേക്ക് എണ്ണ കൊണ്ടുപോകുന്ന "ഷാഡോ ഫ്ലീറ്റ്" എന്നറിയപ്പെടുന്നതിന്റെ ഭാഗമാണ് ടാങ്കറെന്നാണ് യുഎസ് ആരോപണം.
എന്നാൽ റഷ്യ ഇതിനെ എതിർത്ത് രംഗത്ത് വന്നു. റഷ്യയുടെ ഗതാഗത മന്ത്രാലയമാണ് ശക്തമായി പ്രതികരിച്ചത്. റഷ്യൻ ക്രൂ അംഗങ്ങളുടെ വേഗത്തിലുള്ള തിരിച്ചുവരവ് അനുവദിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം യുഎസിനോട് ആവശ്യപ്പെട്ടു. ഇത്തരം സമുദ്രങ്ങളിലെ യാത്രാ സ്വാതന്ത്ര്യത്തെ കുറിച്ചാണ് റഷ്യ ചൂണ്ടിക്കാണിക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications