കുഞ്ഞ് മരിച്ചെന്ന് ഡോക്ടർ, സംസ്ക്കാരത്തിനിടെ ശവപ്പെട്ടിയിൽ അനക്കം, പിന്നീട് സംഭവിച്ചത്...
മെക്‌സിക്കോ: മരിച്ച് പോയെന്ന് കരുതിയ ഏറ്റവും പ്രിയപ്പെട്ടൊരാള്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ആരുണ്ട്. അത് സംഭവിക്കുകയും ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉളളൂവെങ്കിലോ.. മെക്‌സിക്കോയിലാണ് അത്തരത്തിലൊരു അത്ഭുതകരവും വേദനിപ്പിക്കുന്നതുമായ സംഭവം നടന്നത്.

കാമില റോക്‌സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന കുഞ്ഞു പെണ്‍കുട്ടിക്ക് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. വീട്ടുകാരുടെ പൊന്നോമന. കാമിലയുടെ വയറിനകത്ത് അണുബാധ കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. കാമില മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ശവസംസ്‌ക്കാര ചടങ്ങ് നടക്കുന്നതിനിടെ കുഞ്ഞിന് ജീവന്‍ വെച്ചു.

സാന്‍ യൂയിസ് പോടോസിയിലെ സാലിനാസ് ഡി ഹില്‍ഡാല്‍ഗോ കമ്മ്യൂണിറ്റി ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. കാമില പനിയും വയറ് വേദനയും കാരണം ഛര്‍ദിക്കുന്നുണ്ടായിരുന്നുവെന്ന് അമ്മയായ മേരി ജെയിന്‍ മെന്‍ഡോസ പറയുന്നു. തുടര്‍ന്ന് കുഞ്ഞിനെ വില്ലാ ഡി റാമോസിലുളള ശിശുരോഗ വിദഗ്ധന്റെ അടുത്ത് എത്തിച്ചു. കുഞ്ഞിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ നിര്‍ദേശിച്ചത് കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകാനാണ്.. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന് ഡോക്ടര്‍ പാരസെറ്റാമോള്‍ ഗുളിക നല്‍കുകയും നിര്‍ജലീകരണത്തിന് ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞുമായി കുടുംബം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വീട്ടില്‍ എത്തിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വീണ്ടും വഷളായി. തുടര്‍ന്ന് കാമിലയുമായി മാതാപിതാക്കള്‍ വീണ്ടും ആശുപത്രിയിലേക്ക് എത്തി. കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഏറെ വൈകാതെ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കുഞ്ഞിന് ഓക്‌സിജന്‍ നല്‍കാന്‍ തന്നെ ഡോക്ടര്‍മാര്‍ ഏറെ സമയമെടുത്തുവെന്ന് അമ്മയായ മേരി ജെയിന്‍ ആരോപിക്കുന്നു. കുഞ്ഞിന്റെ കയ്യിലെ ഞരമ്പ് കണ്ട് പിടിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ ഒരു നഴ്‌സ് അത് കണ്ടെത്തിയെന്നും മേരി പറയുന്നു. ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ചതോടെ കുഞ്ഞിന്റെ ശരീരവുമായി അവര്‍ വീട്ടിലേക്ക് മടങ്ങി. കണ്ണീരോടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചു.

ഗ്ലാസ് കൊണ്ട് മേല്‍മൂടിയുളള കുഞ്ഞ് ശവപ്പെട്ടി ആയിരുന്നു കാമിലയുടേത്. അതിനിടെയാണ് ഗ്ലാസിനുളളില്‍ മൂടുപടലം മേരി ജെയ്ന്‍ ശ്രദ്ധിച്ചത്. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ തോന്നുന്നതാവും അതെന്ന് പറഞ്ഞ് ആദ്യം അവര്‍ മേരിയെ അവഗണിച്ചു. എന്നാല്‍ കുഞ്ഞിന്റെ അമ്മൂമ്മ നോക്കിയപ്പോള്‍ കാമിലയുടെ കൃഷ്ണമണിക്ക് അനക്കമുളളതായി കണ്ടെത്തി. ഉടനെ തന്നെ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ചുമ്മാതാണോ അമ്പലം പണിതത്! സാരിയഴകില്‍ സൗന്ദര്യ ദേവതയായി ഹണി റോസ്, ചിത്രങ്ങൾ കാണാം

തുടര്‍ന്ന് കുഞ്ഞുമായി വീട്ടുകാര്‍ ആശുപത്രിയിലേക്ക് കുതിച്ചു. എന്നാല്‍ അപ്പോഴേക്കും കാമില യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ് എന്ന് ജനറല്‍ സ്‌റ്റേറ്റ് അറ്റോര്‍ണി ജോസ് ലൂയിസ് റൂയിസ് വ്യക്തമാക്കി.












Click it and Unblock the Notifications