അഞ്ചാം നിലയില്‍ നിന്ന് കുഞ്ഞ് വീണു, ഞെട്ടി കണ്ടുനിന്നവര്‍, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വൈറല്‍ വീഡിയോ
ബെയ്ജിങ്: ചൈനയില്‍ അഞ്ചാം നിലയിലെ ജനല്‍ വാതിലിലൂടെ കുഞ്ഞ് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എന്നാല്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ?, അക്കാര്യമാണ് കൂടുതല്‍ പേരും അന്വേഷിച്ചത്. ആദ്യമേ പറയാം, കുഞ്ഞ് സേഫാണ്. പക്ഷേ ഈ സംഭവത്തോടെ ഒരു യുവാവ് ദേശീയ ഹീറോയായി മാറിയിരിക്കുകയാണ്.
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ തോങ്ഷിയാങിലുള്ള ഫ്ളാറ്റുകളിലൊന്നിലാണ് സംഭവം നടന്നത്. കുട്ടിയെ രക്ഷിച്ച യുവാവാണ് ഇപ്പോള്‍ ചൈനയിലെ സംസാരം വിഷയം. രണ്ട് വയസ്സുകാരിയാണ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കുട്ടിയെ രക്ഷിച്ചത് ഷെന്‍ ഡോങ് എന്ന 31കാരനാണ്. ഇയാള്‍ ഈ ഫ്ളാറ്റുകള്ക്കടുത്ത് കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. ഈ കുട്ടി മുകളില്‍ നിന്ന് വീഴുന്ന ദൃശ്യമായിരുന്നു അത്. നാലോളം നിലകള്‍ താഴേക്കാണ് കുട്ടി വീണത്. അതിന് ശേഷം ഒരു സ്റ്റീല്‍ റൂഫിന് മുകളിലേക്കും വീഴുകയായിരുന്നു. ഇവിടെ നിന്ന് താഴേക്ക് വീണാല്‍ അതോടെ നിലത്തെത്തും. അതോടെ കുഞ്ഞ് മരിക്കുമായിരുന്നു. അവിടെയാണ് ഷെന്‍ ഡോങ് രക്ഷകനായത്. ഈ കുട്ടി ഈ സ്റ്റീല്‍ റൂഫിന് താഴേക്ക് വീഴാന്‍ തുടങ്ങുകയായിരുന്നു. താഴെ കോണ്‍ക്രീറ്റ് കൊണ്ടുള്ള റോഡായിരുന്നു. അവസാന നിമിഷം ഓടിവന്ന ഷെന്‍ കുട്ടിയെ കൈകൊണ്ട് പിടിക്കുകയായിരുന്നു.

പന്ത് ക്യാച്ച് ചെയ്യും പോലെ കുട്ടിയെ നിലത്ത് വീഴാതെ പിടിച്ച ഷെന്‍ ഡോങിനെ പിന്നെ എങ്ങനെ വാഴ്ത്താതിരിക്കും. നാഷണല്‍ ഹീറോ എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കുഞ്ഞിനെ ഷെന്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. മാധ്യമങ്ങളിലെല്ലാം അദ്ദേഹം ഹീറോയാണ്. കുഞ്ഞിന് ചെറിയ ചില പരുക്കുകളുണ്ട്. കാലിനും ശ്വാസകോശത്തിനും കുഞ്ഞിന് അപകടത്തില്‍ പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ ഇവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചത് കൊണ്ട് രക്ഷിക്കാന്‍ കഴിഞ്ഞു. കുഞ്ഞ് അപകടനില തരണം ചെയ്തതായും, ആരോഗ്യനിലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ഷെന്‍ ഡോറ് രക്ഷിക്കുന്നതിന്റെ വീഡിയോ പോലീസ് തന്നെ ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയില് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ വൈറലായത്. ഇതേ തെരുവില്‍ തന്നെയുള്ള ബാങ്കിലാണ് ഷെന്നിന് ജോലി.

അതേസമയം കുഞ്ഞ് താഴോട്ട് വീഴുന്നത് കണ്ടതിന് പിന്നാലെ എമര്‍ജന്‍സി സര്‍വീസിനെ ഇയാള്‍ വിളിച്ചിരുന്നു. അതുകൊണ്ട് രക്ഷാപ്രവര്‍ത്തന സേനയും വൈകാതെ തന്നെ എത്തി. എന്നാല്‍ ഇവര്‍ വരുന്നത് കാത്തുനിന്നാല്‍ കുഞ്ഞ് താഴേക്ക് വീഴുമെന്ന് ഉറപ്പായ ഷെന്‍ ഫോണ്‍ വലിച്ചെറിഞ്ഞാല്‍ ഓടിയെത്തി കുഞ്ഞിനെ പിടിച്ചത്. ഇതൊരു കുഞ്ഞാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഷെന്‍ പറയുന്നു. ആദ്യ നിലയുടെ ടെറസില്‍ നിന്ന് ഈ കുഞ്ഞ് താഴോട്ട് വീഴാന്‍ തുടങ്ങുമ്പോഴാണ് തനിക്ക് അക്കാര്യം മനസ്സിലായത്. സത്യം പറയാമല്ലോ, എനിക്ക് അക്കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും അവര്‍ പറഞ്ഞു.

എന്റെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ടോ എന്നൊന്നും ഓര്‍മയില്ല. ആ കുട്ടിയുടെ അടുത്തേക്ക് എത്തണമെന്ന് മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. സമയത്തെത്താന്‍ പറ്റിയത് ഭാഗ്യം, അല്ലെങ്കില്‍ അതെനിക്ക് വലിയൊരു കുറ്റബോധമുണ്ടാക്കുമായിരുന്നു. കുട്ടി രക്ഷപ്പെട്ടത്. നാലാം നിലയില്‍ നിന്ന് വീണത് നേരത്തെ സ്റ്റീല്‍ റൂഫ് ആയത് കൊണ്ടാണ്. അത് വീഴ്ച്ചയുടെ ആഘാതം കുറയ്ക്കാന്‍ സാധിച്ച കാര്യമാണെന്നും ഷെന്‍ പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications