ട്രാന്‍സ് വുമണിനൊപ്പമുള്ള ജയില്‍ വാസികള്‍ ഗര്‍ഭിണികള്‍; അമ്പരന്ന് പോലീസ്, പരിശോധിച്ചപ്പോള്‍ കണ്ടത്!!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അമ്പരപ്പിച്ച ഒരു കാര്യം നടന്നിരിക്കുകയാണ്. ന്യൂജഴ്‌സിയിലെ ഒരു ജയിലിലാണ് സംഭവം. ഇവിടെ ട്രാന്‍സ് വുമണിനൊപ്പം ജയിലില്‍ അന്തേവാസികളായ രണ്ട് യുവതികള്‍ ഗര്‍ഭണികളായിരിക്കുകയാണ്. ഇയാളില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

അമ്പരന്ന പോലീസ് ഡെമി മൈനര്‍ എന്ന 27കാരന്‍ ട്രാന്‍സ് വുമണിനെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ത്രീകള്‍ക്കുള്ള ദുര്‍ഗുണ പരിഹാര സെന്ററിലായിരുന്നു ഡെമി. ഇത് ജയില്‍ കൂടിയാണ്. ആത്മഹത്യാ പ്രവണതയുള്ളതിനാല്‍ വലിയ നിരീക്ഷണവും ഇവര്‍ക്കുണ്ടായിരുന്നു. എഡ്‌ന മഹാന്‍ സെന്ററിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ജയിലിലെ രണ്ട് യുവതികള്‍ ഗര്‍ഭിണികളായിരുന്നു. ട്രാന്‍സ് വുമണ്‍ ഡെമിയുമായി പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ ഇവര്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് ഡെമി മൈനറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ന്യൂജഴ്‌സിയില്‍ തടവുകാര്‍ തമ്മിലുള്ള പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പോലും അനുവദനീയമല്ല.
അതുകൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇവരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതക കേസില്‍ ഡെമി മൈനര്‍ മുപ്പത് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. വളര്‍ത്തു പിതാവിനെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
അതേസമയം ഡെമിക്ക് 2037ല്‍ മാത്രമേ ഇനി പരോളിന് അര്‍ഹതയുള്ളൂ. 18 മുതല്‍ മുപ്പത് വയസ്സ് വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് ട്രാന്‍സ് വുമണിനെയും താമസിപ്പിച്ചിരുന്നത്. ഇയാള്‍ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായിട്ടില്ലായിരുന്നു. ഇതൊന്നും നോക്കാതെയാണ് ഡെമി മൈനര്‍ രണ്ട് സഹതടവുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇവര്‍ ഗര്‍ഭിണികളായെന്ന് പരാതിയുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് പുരുഷ തടവുകാര്‍ മാത്രമുള്ള ഗാര്‍ഡന്‍ സ്റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്.
ലൈംഗിക ബന്ധം നടന്നതായി മൈനര്‍ ഒരു ബ്ലോഗിലെ പോസ്റ്റില്‍ സമ്മതിച്ചിരുന്നു. ലിംഗവ്യക്തിത്വം നോക്കിയാണ് ട്രാന്‍സ് ജയില്‍വാസികളെ എങ്ങോട്ട് അയക്കണമെന്ന് അധികൃതര്‍ തീരുമാനിക്കാറുള്ളത്. പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റുന്നതിനിടെ താന്‍ ക്രൂര പീഡനങ്ങളാണ് നേരിട്ടതെന്ന് ഡെമി പറഞ്ഞു. ജയിലിലെ സ്റ്റാഫുകളും സഹതടവുകാരും തന്നെ പീഡിപ്പിച്ചെന്ന് അവര്‍ വെളിപ്പെടുത്തി.
ഹോര്‍മോണ്‍ തെറാപ്പി നടത്തിയിരുന്നെങ്കില്‍ ഇവരുമായുള്ള ലൈംഗിക ബന്ധത്തില്‍ സഹതടവുകാര്‍ ഗര്‍ഭിണിയാവില്ലായിരുന്നു. തന്റെ മാനസിക നില തകര്‍ക്കുന്ന തരത്തില്‍ ജയില്‍ ജീവനക്കാര്‍ പെരുമാറി. പരിഹാസ വാക്കുകള്‍ക്ക് പുറമേ പൂര്‍ണ നഗ്നയാക്കി പരിശോധനകള്‍ നടത്തി. ഒരു തവണ താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഡെമി വെളിപ്പെടുത്തി.
നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications