ഐഎസ് വിധവകളുടെ വിചാരണ തുടങ്ങി; ഒരാള്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ വിധവകളായ വിദേശ വനിതകള്‍ക്കെതിരായ വിചാരണ ഇറാഖില്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒരു തുര്‍ക്കി സ്ത്രീക്ക് വധശിക്ഷയും മറ്റു 11 പേര്‍ക്ക് ജീവപര്യന്തവും നല്കാന് കോടതി വിധിച്ചു. ഇവരില്‍ 10 പേര് തുര്‍ക്കി വംശജരും ഒരാള്‍ അസര്ബൈജാന്കാരിയുമാണ്. 20നും 50നും ഇടയില്‍ പ്രായമുള്ള വിധവകള്‍ കഴിഞ്ഞവര്‍ഷം ഇറാഖിലെ മൊസൂള്‍, താല് അഫാര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായവരാണ്. ഇവരുടെ ഭര്ത്താക്കന്മാര് യുദ്ധത്തില്‍ കൊല്ലപ്പെടുകയോ ഒളിച്ചോടിപ്പോവുകയോ ഇറാഖി സൈന്യത്തിന്റെ പിടിയിലാവുകയോ ചെയ്തവരാണ്.
അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു! വ്യോമാക്രമണത്തില്‍ പരിക്കേറ്റെന്ന് മാധ്യമങ്ങള്‍, യുഎസിന് വിവരം!
ഇവര്‍ അബദ്ധത്തില്‍ ഇറാഖില്‍ എത്തിപ്പെട്ടതാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇറാഖ് ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ ശിക്ഷ വിധിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരണ നല്‍കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്തു, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

തന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇറാഖിലേക്ക് വന്നതെന്ന് കോടതിയില്‍ സമ്മതിച്ച തുര്‍ക്കി വിധവയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്റെ ഭര്‍ത്താവ് തുര്‍ക്കിയില്‍ പിടികിട്ടാപ്പുള്ളിയായി കഴിയുകയായിരുന്നുവെന്നും ഇസ്ലാമിക ശരീഅത്ത് നിലവിലുള്ള രാജ്യത്ത് ജീവിക്കാനുള്ള തീരുമാനം താനും അംഗീകരിക്കുകയായിരുന്നുവെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. 48കാരിയായ ഇവരുടെ ഭര്‍ത്താവും രണ്ട് മക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലേക്ക് വന്നതില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു.
300 തുര്‍ക്കി വനിതകളടക്കം അഞ്ഞൂറിലേറെ ഐ.എസ് വിധവകള്‍ ഇറാഖി സൈന്യത്തിന്റെ പിടിയിലുണ്ടെന്നാണ് കണക്ക്. ഇവരോടൊപ്പം എണ്ണൂറിലേറെ കുട്ടികളുമുണ്ട്. ഇവരുടെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications