അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു! വ്യോമാക്രമണത്തില്‍ പരിക്കേറ്റെന്ന് മാധ്യമങ്ങള്‍, യുഎസിന് വിവരം!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഭീകരസംഘടന ഐസിസിന്റെ തലവനായ അബൂബക്കർ‍ അൽ ബാഗ്ദാദിയ്ക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റിരുന്നതായി റിപ്പോർട്ട്. ഐസിസിന് തിരിച്ചടിയേല്‍പ്പിച്ച 2017 മെയ് മാസത്തിലെ വ്യോമാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ബാഗ്ദാദിക്ക് അഞ്ച് മാസത്തോളമായി ഐസിസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാന്‍ കഴിയുന്നില്ലെന്നാണ് യുഎസ് മാധ്യമങ്ങൾ‍ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഎന്‍എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അതിര്‍‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വേണ്ട: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താൻ, ഭയക്കുന്നത് സര്‍ജിക്കൽ‍ സ്ട്രൈക്കിനെ!!

എന്നാൽ‍ ബാഗ്ദാദിക്കേറ്റ പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും ഭീകരസംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമായിരുന്നുവെന്നും സിഎന്‍എന്‍ റിപ്പോർട്ട് ചെയ്യുന്നു. 2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസ്യൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബാഗ്ദാദി ഒടുവില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ട ബാഗ്ദാദിയുടെ ഓഡിയോ സന്ദേശങ്ങള്‍ മാത്രമാണ് പിന്നീട് പുറത്തുവന്നിട്ടുള്ളത്. അതേസമയം കൊല്ലപ്പെടുമെന്നുള്ള ഭയത്തില്‍ രഹസ്യകേന്ദ്രങ്ങള്‍ വഴി സഞ്ചരിച്ച് ഒളിവിൽ‍ കഴിയുകയാണെന്നും നേരത്തെ മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

യുഎസ് ഇന്റലിജന്‍‍സ് പറയുന്നത്

യുഎസ് ഇന്റലിജന്‍‍സ് പറയുന്നത്

ഇറാഖിലെ റഖയിൽ ഉണ്ടായയ വ്യോമാക്രമണത്തിനിടെ മിസൈലുകള്‍ പതിച്ചപ്പോൾ‍ ബാഗ്ദാദി സ്ഥലത്തുണ്ടായിരുന്നുവെന്നും പരിക്കേറ്റുവെന്നുമാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. ഐസിസ് തടവിലാക്കിയിരുന്ന ഭീകരരാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജന്‍സികൾക്ക് ബാഗ്ദാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകിയിരുന്നതെന്നാണ് വിവരം. അതേ സമയം വടക്കന്‍ സിറിയയിലെ അഭയാർത്ഥികളും അമേരിക്കയ്ക്ക് ബാഗ്ദാദിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

അമേരിക്കയോ റഷ്യയോ

അമേരിക്കയോ റഷ്യയോ


ഇറാഖിൽ നിന്ന് ഐസിസിന്റെ തുരത്തുന്നതിനായി അമേരിക്കയും റഷ്യയും പലപ്പോഴായി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിൽ ഏത് ആക്രമണത്തിലാണ് ബാഗ്ദാദിയ്ക്ക് പരിക്കേറ്റത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ 2017 മെയ് 28ന് നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടുണ്ടെന്ന അവകാശ വാദം നേരത്തെ റഷ്യ ഉന്നയിച്ചിരുന്നു. ഇതിന് മുമ്പ് പലതവണയും ബാഗ്ദാദിയുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നതിനാൽ‍ റഷ്യയുടെ വാദം വിലപ്പോയിരുന്നില്ല. 2017 മെയ് 28ന് ഇറാഖിലെ റഖയില്‍ റഷ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ബാഗ്ദാദി റഷ്യന്‍ വ്യോമാക്രമണത്തില്‍ മരിച്ചതായി ഇറാനും സ്ഥിരീകരിച്ചിരുന്നു.

 ഒടുവില്‍ പൊതുസ്ഥലത്ത്

ഒടുവില്‍ പൊതുസ്ഥലത്ത്

2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസ്യൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബാഗ്ദാദി ഒടുവില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് ജിഹാദികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ബാഗ്ദാദി സ്വയം പ്രഖ്യാപിത ഖിലാഫത്ത് ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷം പലതവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല. അതേസമയം പൊതു സ്ഥലങ്ങളിൽ‍ പ്രത്യക്ഷപ്പെടാനും ബാഗ്ദാദി തയ്യാറായിരുന്നില്ല.

മരണം സംഭവിച്ചിട്ടില്ല

മരണം സംഭവിച്ചിട്ടില്ല

2016 ജൂണ്‍ അവസാനത്തെ റഖയില്‍ നടന്ന ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് നല്‍കുന്ന കണക്ക് പ്രകാരം റഖയില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. യൂറോപ്പില്‍ അങ്ങോളമിങ്ങോളം ആക്രമണം നടത്തുന്ന ഐസിസ് നീക്കങ്ങളും ബാഗ്ദാദിയുടെ വിദ്വേഷ പ്രസംഗങ്ങളും കാരണം ബാഗ്ദാദിയുടെ തലയ്ക്ക് £20 വിലയിട്ടിരുന്നു. ബാഗ്ദാദിയെ വധിച്ചുവെന്ന വാർത്ത അസദ് ഭരണകൂടത്തിന്‍റെ നേട്ടമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഈ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

 മരിച്ചിട്ടില്ലെന്ന് വാദം

മരിച്ചിട്ടില്ലെന്ന് വാദം

ബാഗ്ദാദി മരിച്ചുവെന്ന വാര്‍ത്തകൾക്കിടെ 2017 സെപ്തംബറിലാണ് ഐസിസ് ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം പുറത്തുവിടുന്നത്. . ലോകത്ത് ഭീതി സ‍ൃഷ്ടിച്ചുകൊണ്ടിരിക്കുന്ന യുഎസ്- ഉത്തരകൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഓഡിയോ സന്ദേശം. അതിന്ന പുറമേ സിറിയയിലും ഇറാഖിലും ഭീകരസംഘടനയ്ക്ക് മേല്‍ സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍ ഐഐസിസ് പോരാളികളോട് ശത്രുക്കള്‍ക്കെതിരെ പോരാടാനും ഓഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാമൊടുവിൽ 2018 ഫെബ്രുവരിയിലാണ് ഐസിസ് സ്ഥാപകനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

English summary
The elusive ISIS leader Abu Bakr al-Baghdadi was wounded in an airstrike in May last year and had to relinquish control of the dreaded terror group for up to five months, according to a media report today.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്