ഇറാഖ് അധിനിവേശം കടന്നല്‍ക്കൂട്ടിലേക്ക് ഇഷ്ടികയെറിഞ്ഞതു പോലെയെന്ന് ട്രംപ്; ബുഷ് യഥാര്‍ത്ഥ ജീനിയസെന്ന് പരിഹാസം
വാഷിംഗ്ടണ്‍: രാസായുധമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക കൈക്കൊണ്ട തീരുമാനം രാജ്യം നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനസമാഹരണ യോഗത്തിലാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ട്രംപ് പരിഹാസം കൊണ്ട് മൂടിയത്.
കടന്നല്‍ക്കൂട്ടിലേക്ക് വലിയ ഇഷ്ടിക എടുത്തെറിയുന്നതു പോലെയായിപ്പോയി ഇറാഖിനെതിരായ അമേരിക്കന്‍ ആക്രമണമെന്ന് രഹസ്യമായി നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സിഎന്‍എന്‍ വാര്‍ത്താ ചാനല്‍ പുറത്തുവിടുകയായിരുന്നു.

ലോകത്തിനു മുമ്പില്‍ പരിഹാസപാത്രമായി അമേരിക്ക മാറിയിരിക്കുകയാണെന്നും കുറേക്കാലമായി മോശം രാഷ്ട്രീയക്കാര്‍ രാജ്യം ഭരിച്ചതിന്റെ തിക്തഫലമാണ് അതെന്നും ട്രംപ് യോഗത്തില്‍ പറഞ്ഞു. ഇറാഖ് അധിനിവേശത്തിന് ഉത്തരവിട്ട ജോര്‍ജ് ഡബ്ല്യു ബുഷിനെ 'ശരിയായ ജീനിയസ്' എന്നാല്‍ പരിഹാസപൂര്‍വം ട്രംപ് വിശേഷിപ്പിച്ചത്. ഇറാഖില്‍ രാസായുധമുണ്ടെന്ന കണ്ടുപിടുത്തത്തെ കുറിച്ച് 'ഗംഭീര രഹസ്യാന്വേഷണം' എന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച യു.എസ് അന്വേഷണ വിഭാഗമായ സി.ഐ.എയെ 'മഹത്തായ രഹസ്യാന്വേഷണ ഏജന്‍സി'യെന്നും ട്രംപ് കളിയാക്കി.
2003ലായിരുന്നു പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ട നശീകരണായുധം ഉണ്ടെന്ന തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറാഖിനെതിരേ അമേരിക്ക അധിനിവേശം നടത്തിയത്. ബ്രിട്ടന്റെ പിന്തുണയോടെയായിരുന്നു ആക്രമണം. ഇറാഖ് അധിനിവേശം തെറ്റായിപ്പോയെന്ന് അന്നത്തെ ബിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു. അധിനിവേശത്തിന്റെ ഫലമായി പ്രസിഡന്റ് സദ്ദാംഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാനും പിന്നീട് തൂക്കിക്കൊല്ലാനും സാധിച്ചുവെങ്കിലും ഇറാഖ് ഛിന്നഭിന്നമാവുകയും എങ്ങും അക്രമം വ്യാപിക്കുകയുമായിരുന്നു. അധിനിവേശ വേളയിലും തുടര്‍ന്നുമുണ്ടായ ആക്രമണങ്ങളില്‍ 10 ലക്ഷത്തിലധികം പേരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications