മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നശിപ്പിച്ചു കളയും; ഗാസ വെടിനിർത്തലിൽ ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ നിലനിർത്തണമെന്ന് ഹമാസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാന്യമായി പെരുമാറിയില്ലെങ്കിൽ അക്രമാസക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ് പറയുന്നു. 'അവർ നല്ലവരായിരിക്കണം, നല്ലവരല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യും' എന്നാണ് ട്രംപ് പറയുന്നത്.
യുഎസ് ഭരണകൂടത്തിന്റെ പ്രതിനിധികൾ മിഡിൽ ഈസ്‌റ്റിൽ വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനായി എത്തിയ വേളയിലാണ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡൊണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയത്. അക്രമം ശമിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്ക വെടിനിർത്തലിന് ഒരു ചെറിയ അവസരം നൽകുമെന്ന് പറഞ്ഞ ട്രംപ് എന്നാൽ തുടർച്ചയായ ആക്രമണങ്ങൾ കടുത്ത പ്രതികരണം ക്ഷണിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകി.

'അവർ ഇത് തുടർന്നാൽ, ഞങ്ങൾ ഇടപെട്ട് അത് ശരിയാക്കും, അത് വളരെ വേഗത്തിലും വളരെ അക്രമാസക്തമായും സംഭവിക്കും' ട്രംപ് ഭീഷണി സ്വരത്തിൽ പറഞ്ഞു. യുഎസ് സൈനികരെ അയയ്ക്കുന്നതിനെക്കുറിച്ചല്ല, സമാധാന പദ്ധതിയിൽ ഒപ്പുവച്ച മറ്റ് രാജ്യങ്ങളെ കുറിച്ചാണ് താൻ പരാമർശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ അവരോട് ചോദിച്ചാൽ ഇസ്രായേൽ രണ്ട് മിനിറ്റിനുള്ളിൽ പോകും. എനിക്ക് അവരോട് അത് പറയാമായിരുന്നു. അകത്തേക്ക് പോയി എല്ലാം നോക്കിക്കോളൂ എന്ന് പറയാമായിരുന്നു. പക്ഷേ ഇപ്പോൾ, ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങൾ അതിന് ഒരു ചെറിയ അവസരം നൽകാൻ പോകുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
20 ഘട്ടങ്ങളുള്ള സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് നയതന്ത്ര പ്രതിനിധികളായ സ്‌റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും ജറുസലേമിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. നയതന്ത്ര മുന്നേറ്റം ഉറപ്പാക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെഡി വാൻസും സെക്കൻഡ് ലേഡി ഉഷ വാൻസും ഇന്ന് ഇസ്രായേൽ സന്ദർശിക്കും.
പുതിയൊരു മിഡിൽ ഈസ്‌റ്റിന്റെ ചരിത്രപരമായ മുന്നേറ്റമായി വാഴ്ത്തിയ വെടിനിർത്തൽ കൃത്യമായി പാലിക്കണമെന്ന് ട്രംപ് പലതവണ ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്‌ച ഗാസയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം, അത്തരം പ്രവൃത്തികൾ കരാർ ലംഘിക്കുമെന്നും അമേരിക്ക ഇടപെടലിന് നിർബന്ധിതരാകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അതിനിടെ ഹമാസ് രണ്ട് സൈനികരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇസ്രായേൽ ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം താൽക്കാലികമായി നിർത്തിവച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വെടിനിർത്തൽ വീണ്ടും പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ഇസ്രായേൽ സൈന്യത്തിനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ കനത്ത വില നൽകേണ്ടിവരുമെന്ന് നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നൽകി. അതിന് പിന്നാലെയാണ് ട്രംപിന്റെയും മുന്നറിയിപ്പ് വന്നിരിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കൂട്ടരും വെടിനിർത്തൽ ധാരണയിൽ എത്തിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അത് പാലിക്കപ്പെട്ടിരുന്നില്ല.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications