ട്രംപ് ചതിച്ചാശാനെ; ഇറാനിയന്‍ സംവിധായകന് ഓസ്‌കര്‍ വേദി നഷ്ടമാകും!!!
വിസാ നിരോധനത്തില്‍ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിക്ക് ഓസ്‌കര്‍ പുരസ്‌കാര വേദി നഷ്ടമാകും. മികച്ച വിദേശ ചിത്രത്തിനായി മത്സരിക്കുന്ന 'ദ സെയില്‍സ്മാന്റെ' രചനയും സംവിധാനവും അര്‍ഹാദിയാണ്.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധനംമൂലം ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിക്ക് ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദി നഷ്ടമാകും. ഇറാന്‍ അടക്കുമുള്ള ഏഴ് മുസ്ലീം രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ വിസ ഉള്‍പ്പെടെ നിഷേധിച്ച സാഹചര്യത്തിലാണിത്. രാജ്യത്തെ തീവ്രവാദി അക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് അഭയാര്‍ത്ഥി നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും ഫര്‍ഹാദിയുടെ പ്രവേശനം തടയുന്നത് വിനോദ മേഖലയ്ക്കും തിരിച്ചടിയാകുകയാണ്.

രണ്ട് തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയ സംവിധായകനാണ് ഫര്‍ഹാദി. മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ മത്സരിക്കുന്ന ഇറാന്‍ ചിത്രം 'ദ സെയില്‍സ്മാന്റെ' രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫര്‍ഹാദിയാണ്. ഫെബ്രുവരി 26നാണ് അക്കാദമി പുരസ്‌കാര ചടങ്ങ് നടക്കുന്നത്. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്ന് മാസമത്തെ വിസാ നിരോധനത്തിന്റേയും അമേരിക്കയിലെ മുസ്ലീം നിരോധനത്തിന്റെയും ഫലമായാണ് ഫര്‍ഹാദിക്ക് അക്കാദമി വേദി നഷ്ടമാകുക. ' ദ സെയില്‍സ്മാന്റെ' അമേരിക്കയിലെ വിതരണക്കാരും അക്കാദമി ഫോര്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് ആര്‍ട്‌സും സയന്‍സ് ആന്‍ഡ് കൊഹെന്‍ മീഡിയ ഗ്രൂപ്പും ഫര്‍ഹാദിക്ക് പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക്കുന്നതിനായി സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും വ്യക്തമാക്കി.
അതേസമയം, വിവാദ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സെയില്‍സ്മാന്‍ താരമായ ഇറാനിയന്‍ നടി തരാനെ അലിദോസ്തി വ്യക്തമാക്കിയിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ' എ സെപറേഷന്‍' എന്ന ഇറാനിയന്‍ ചിത്രം സംവിധാനം ചെയ്തതും ഫര്‍ഹാദിയാണ്. ഇറാനിലേക്ക് ആദ്യമായി ഓസ്‌കര്‍ പുരസ്‌കാരം കൊണ്ടുവന്ന സംവിധായകന് സമൂഹമാധ്യമങ്ങളില്‍ ശക്തമായ പിന്തുണയുമായി ആളുകള്‍ എത്തിയിടുണ്ട്.












Click it and Unblock the Notifications