കിഴക്കന്‍ തിമോര്‍ തീരത്ത് 6.1 തീവ്രതയില്‍ ഭൂചലനം; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. കിഴക്കന്‍ തിമോര്‍ തീരത്ത് വെള്ളിയാഴ്ച രാവിലെ 6.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേയാണ് അറിയിച്ചത്. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിഴക്കന്‍ ടിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയില്‍ പിളര്‍ന്നിരിക്കുന്ന തിമോര്‍ ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് നിന്ന് 51.4 കിലോമീറ്റര്‍ (32 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു എസ് ജി എസ് പറഞ്ഞു. ഇന്ത്യന്‍ ഓഷ്യന്‍ സുനാമി മുന്നറിയിപ്പ് ആന്‍ഡ് മിറ്റിഗേഷന്‍ സിസ്റ്റം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്കി.

നേരത്തെ കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ ചെറിയ തോതില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1.3 ദശലക്ഷം ജനസംഖ്യയാണ് കിഴക്കന്‍ തിമോറില്‍ ഉള്ളത്. കിഴക്കന്‍ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവര്‍ത്തനത്തിന്റെ മേഖലയാണ്.
ഫെബ്രുവരിയില്‍, ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര് മരിച്ചിരുന്നു. 2004-ല്‍, സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്ക് കാരണമായിരുന്നു. ഇന്തോനേഷ്യയില്‍ ഏകദേശം 170,000 പേര് ഉള്‍പ്പെടെ, പ്രദേശത്തുടനീളം 220,000 ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് തിമോര്‍.
സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍
ഈയിടെ ഇന്തോനേഷ്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ രാജ്യം. ലോക ബാങ്ക് പറയുന്നതനുസരിച്ച് ജനസംഖ്യയുടെ 42 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. കൊവിഡിന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയിരുന്നു.
മുന്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്നു തിമോര്‍ 24 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2002 ലാണ് ഇന്തോനേഷ്യയില്‍ നിന്ന് സ്വതന്ത്രമായത്. നൊബേല്‍ സമ്മാന ജേതാവ് ജോസ് റാമോസ്-ഹോര്‍ട്ട തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഈ മാസം ആദ്യം പ്രസിഡന്റായി. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി കൂടിയായിരുന്നു റാമോസ്-ഹോര്‍ട്ട.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications