തുര്‍ക്കിയിലെ പൗരാണിക സാംസ്‌കാര കേന്ദ്രങ്ങളെല്ലാം തകര്‍ന്നു; തകര്‍ന്നത് രാജ്യത്തിന്റെ മുഖം
പൗരാണിക നഗരങ്ങളായ അന്താക്യ, സാന്‍ലിഉര്‍ഫ, ആലപ്പോ, തുടങ്ങിയ നഗരങ്ങളിലെല്ലാം കടുത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ അവര്‍ക്ക് നഷ്ടമായത് രാജ്യത്തിന്റെ മുഖമായി കണ്ടിരുന്ന പൗരാണിക കേന്ദ്രങ്ങള്‍. പല കേന്ദ്രങ്ങളും തകര്‍ന്ന് തരിപ്പണമായി. യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളില്‍ പലതും നശിച്ചിട്ടുണ്ട്. ചരിത്ര സ്മാരകങ്ങള്‍ പലതും തകര്‍ന്നുവെന്നാണ് യുനെസ്‌കോ വെളളിപ്പെടുത്തിയിരിക്കുന്നത്.
പൗരാണിക നഗരങ്ങളായ അന്താക്യ, സാന്‍ലിഉര്‍ഫ, ആലപ്പോ, തുടങ്ങിയ നഗരങ്ങളിലെല്ലാം കടുത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. സമ്പൂര്‍ണമായി ഇവ തകര്‍ന്നുവെന്ന് പറയാം. രണ്ടാം നൂറ്റാണ്ടിലെ കോട്ടയും തകര്‍ന്നതിലുണ്ട്. ഇത് ഗാസിയാന്‍ടെപ്പിലേതാണ്. ഈ കോട്ടയുടെ ചുവരുകളും, വാച്ച് ടവറുകളും തകര്‍ന്നിട്ടുണ്ട്.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ബിസി മുന്നൂറില്‍ സ്ഥാപിച്ച അന്താക്യയാണ് തകര്‍ന്നതില്‍ പ്രധാനപ്പെട്ടത്. ക്രിസ്റ്റ്യാനിറ്റിയുടെ തുടക്കകാലത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. റോമാക്കാരാണ് ഇവിടെ ഭരിച്ചിരുന്നത്. ഹതായ് പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ് അന്താക്യ ഇപ്പോള്‍.
ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായ നഗരമാണ് ഹതായ്. രണ്ടര ലക്ഷത്തോളം ആളുകള്‍ ഇവിടെയുണ്ടായിരുന്നു. നഗരം ഒന്നാകെ തൂത്തുവൃത്തിയാക്കിയപ്പോലെയാണ് ഇവിടെ ആളുകളെ കാണാതായത്. ഈ പ്രാചീന നഗരത്തിലെ മുസ്ലീം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളി, സിനഗോഗ്, എന്നിവയെല്ലാം തകര്‍ന്നു. ഇവയെല്ലാം അടുത്തടുത്തായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
പൂര്‍ണമായും ഈ നഗരത്തിന്റെ ശേഷിപ്പുകളെല്ലാം ഭൂകമ്പത്തില്‍ നശിച്ചിരിക്കുകയാണ്. ലോകത്തെ ആദ്യത്തെ വെളിച്ചമെത്തിയ തെരുവായിരുന്നു. ഇന്റിപെന്റന്‍സ് റോഡ്. ഇവ നിമിഷ നേരെ കൊണ്ടാണ് അവശിഷ്ടമായി മാറിയത്. സമ്പൂര്‍ണമായ നാഗരികതയാണ് ഇവിടെ നിന്ന് ഇല്ലാതായത്.
ഗാസിയാന്‍ടെപ്പില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള കോട്ടയാണ് നശിച്ചത്. ഒപ്പം യുനെസ്‌കോ ലോക പൈതൃക കേന്ദ്രവും കാര്യമായി നഷ്ടമുണ്ടാക്കി. ഗാസിയാന്‍ടെപ് കലേസി എന്നായിരുന്നു ഈ കോട്ട അറിയപ്പെട്ടിരുന്നത്.
റോമന്‍ സാമ്രാജ്യ ഭരണ സമത്ത് ഈ കോട്ട വാച്ച് ടവറായിരുന്നു. ഈ കോട്ടയ്ക്ക് ചുറ്റുമുണ്ടായിരുന്ന ഇരുമ്പ് റെയിലിംഗുകള്‍ ആകെ ചിതറി പോയി. ഇത് സൈഡ് വാക്കിനായി സ്ഥാപിച്ചതായിരുന്നു. കിഴക്കന്‍ മതില്‍ ഭാഗികമായും തകര്‍ന്നു. ഇത് ചരിത്ര സ്മാരകമായ സിര്‍വാനി പള്ളിയിലേക്കുള്ള ചുവരാണ്.












Click it and Unblock the Notifications