തെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്ഫോടനം; 14 മരണം, പിന്നില്‍ ഐഎസ്
അദ്ന്: തെക്കന്‍ യമനിലെ തുറമുഖ നഗരമായ അദ്നിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു. നാല്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. അദ്നിലെ ഭീകരവിരുദ്ധ സേനയുടെ ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആസ്ഥാനത്തിന്റെ കവാടത്തിനു പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ രണ്ട് കാറുകള്‍ പൊട്ടിത്തെറിക്കുകയും ആയുധധാരികളായ ആറ് ഭീകരര്‍ കോംപൗണ്ടിനകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ സൈനികരും സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. തവാഹി ജില്ലയിലാണ് ആക്രമണത്തിനിരയായ ഭീകരവിരുദ്ധ കേന്ദ്രം.
മൃതദേഹങ്ങള്‍ പ്രധാന ആശുപത്രിയായ ജുംഹൂരിയ്യയിലേക്ക് എത്തിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അതേസമയം ആക്രമണം നടത്താനെത്തിയ ആറ് ഭീകരരെയും കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സംഘടനയുടെ അമാഖ് വെബ്സൈറ്റ് വഴിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സൗദിയില്‍ പ്രവാസത്തില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദി വിഭാഗവും തമ്മില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റമുട്ടലിനു ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണ് ശനിയാഴ്ചത്തേത്. യമന്‍ തലസ്ഥാന നഗരിയായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഹൂത്തി സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ താല്‍ക്കാലിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് അദ്ന്. ഇവിടെ തെക്കന്‍ യമന്‍ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വിട്ടുപോരണമെന്ന് വാദിക്കുന്ന വിഘടനവാദി വിഭാഗം വളരെ ശക്തമാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications