യമനില്‍ ഡ്രോണ്‍ ആക്രമണം; ആറ് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

റിയാദ്: യമനില്‍ അമേരിക്കന്‍ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആളില്ലാവിമാനം ഉപയോഗിച്ച് മധ്യ യമനില്‍ നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഖൈഫ മേഖലയില്‍ അല്‍ ഖാഇദ തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെയാണ് യു എസ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും വലിയ ഭീകരരായാണ് യമനിലെ അല്‍ഖാഇദ തീവ്രവാദികളെ യുഎസ് സൈന്യം വിലയിരുത്തുന്നത്. ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം യമനിലെ അല്‍ഖാഇദക്കെതിരെ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയിരുന്നു.

ഇസ്രായേലിന് വീണ്ടും തിരിച്ചടി; നിരീക്ഷണ വിമാനത്തെ തുരത്തിയതായി സിറിയ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെക്കാള്‍ ശക്തമാണ് അറബ് മേഖലയില്‍ അല്‍ഖാഇദയുടെ സ്വാധീനമെന്നാണ് യു.എന്‍ സുരക്ഷാവിദഗ്ധരുടെ വിലയിരുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അള്‍ഖാഇദ സെല്ലുകളെ ഏകോപിപ്പിക്കുന്ന കമ്മ്യൂണിക്കേഷന്‍ ഹബ്ബായാണ് യമന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ പെനിന്‍സുലയിലെ അല്‍ഖാഉ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍ വിലയിരുത്തുന്നു. യമനിലെ ആഭ്യന്തര സംഘര്‍ഷങ്ങളാവട്ടെ ഇവിടെയുള്ള അല്‍ ഖാഇദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

terrorist6

നിലവില്‍ വടക്കന്‍ യമനില്‍ തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയാവട്ടെ, സൗദിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. തെക്കന്‍ യമനില്‍ വിഘടനവാദികള്‍ക്കാണ് ആഭിമുഖ്യം. ഹൂത്തികളില്‍ നിന്ന് യമന്‍ മോചിപ്പിക്കാനെന്ന പേരില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധവും ഉപരോധവും പതിനായിരങ്ങളുടെ മരണത്തിനും ലക്ഷങ്ങളെ പട്ടിണിയിലാക്കുന്നതിനുമാണ് ഇടവരുത്തിയത്.

English summary
drone strike kills six al qaeda suspects in yemen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്