കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂപ്പുകാരെയും പിരിച്ചുവിട്ട് മസ്‌ക്; ജീവനക്കാര്‍ ഇനി ടോയ്‌ലറ്റ് പേപ്പറും കൊണ്ടുവരണം, കാരണം ഇതാണ്!!

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ ജീവനക്കാര്‍ക്കെല്ലാം കണ്ടക ശനിയാണ്. ഇപ്പോഴിതാ അടുത്ത പണിയാണ് ജീവനക്കാര്‍ക്കെല്ലാം കിട്ടിയിരിക്കുന്നത്. ട്വിറ്റര്‍ ഓഫീസിലെ തൂപ്പുകാരെയെല്ലാം മസ്‌ക് പുറത്താക്കിയിരിക്കുകയാണ്. പിന്നീട് നടന്നത് രസകരമായ കാര്യമാണ്. ഇപ്പോള്‍ ട്വിറ്ററിലെ ജീവനക്കാരെല്ലാം ഓഫീസില്‍ ടോയ്‌ലറ്റ് പേപ്പറും കൊണ്ടുവരേണ്ട അവസ്ഥയാണ്.

സോഷ്യല്‍ മീഡിയയില്‍ ആകെ ചിരിപടര്‍ത്തിയിരിക്കുകയാണ് ഈ സംഭവ വികാസങ്ങള്‍. അതേസമയം ഇതിനൊരു പരിഹാരമില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

മസ്‌കിന്റെ കീഴില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. നേരത്തെ 50 ശതമാനം ജീവനക്കാരെയും മസ്‌ക് പുറത്താക്കിയിരുന്നു. ഇപ്പോഴിതാ കമ്പനിയിലെ ശുചിമുറിയുടെ കാര്യവും അവതാളത്തിലായിരിക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന ടോയ്‌ലറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിന്റെ ഓഫീസലുള്ളത്. ഇതോടെയാണ് ട്വിറ്ററിലെ ജീവനക്കാര്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് ടോയ്‌ലറ്റ് പേപ്പറുമായി വരേണ്ട അവസ്ഥയാണ്. കമ്പനിയിലെ തൂപ്പുകാരെ മുഴുവന്‍ മസ്‌ക് പുറത്താക്കിയിരിക്കുകയാണ്.

2

ഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതിഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതി

കമ്പനിയിലെ തൂപ്പുകാരെ മസ്‌ക് പുറത്താക്കിയത് ശമ്പളം കൂടുതല്‍ ചോദിച്ചതിനാണ്. ഇവര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ട് സമരത്തിലേക്ക് പോയിരുന്നു. ഇതോടെയാണ് മസ്‌ക് എല്ലാവരെയും പിരിച്ചുവിട്ടത്. ഇപ്പോള്‍ ജീവനക്കാര്‍ കമ്പനിയില്‍ പരാതിപ്പെടുകയാണ്. അസഹനീയമായ ദുര്‍ഗന്ധമാണ് ബാത് റൂമുകളിലുള്ളത്. ഇവിടെയാണെങ്കില്‍ ടോയ്‌ലറ്റ് പേപ്പറുകളുമില്ല. ഇതെല്ലാം വീട്ടില്‍ നിന്ന് ജീവനക്കാര്‍ കൊണ്ടുവരണം. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്ററിലെ തൂപ്പുകാരും, സുരക്ഷാ സര്‍വീസ് ജീവനക്കാരും ഇപ്പോള്‍ കമ്പനിയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

3

ഓഫീസില്‍ തൂപ്പുകാര്‍ തീരെയില്ലാത്തതിനാല്‍ വൃത്തിഹീനമായിരിക്കുകയാണ് ട്വിറ്ററിലെ സാഹചര്യം. ഓഫീസ് പ്രവര്‍ത്തനം ആകെ തലകീഴായി മറിഞ്ഞിരിക്കുകയാണ്. അത്രയേറെ വൃത്തിഹീനമായ ശൗചാലയങ്ങളാണ് ട്വിറ്ററിലെ ഓഫീസില്‍ ഇപ്പോഴുള്ളത്. ബാക്കി വന്ന ഭക്ഷണ സാധനങ്ങളും, വിയര്‍പ്പുനാറ്റവും കൊണ്ട് ട്വിറ്ററിന്റെ ഓഫീസില്‍ നില്‍ക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. അത്രയേറെ വൃത്തിഹീനമാണ് സാഹചര്യങ്ങള്‍. ഇതോടെ ജീവനക്കാര്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ ഓഫീസില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

ഓഫീസില്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ മാറ്റിവെക്കാന്‍ ഒരു തൂപ്പുകാരുമില്ല. അതുകൊണ്ടാണ് ജീവനക്കാര്‍ തന്നെ അവ കൊണ്ടുവരേണ്ടി വരുന്നത്. ട്വിറ്റര്‍ ആസ്ഥാനത്തിന്റെ രണ്ട് നിലകള്‍ ജീവനക്കാരാല്‍ കുത്തിനിറച്ചിരിക്കുകയാണ്. മറ്റ് നാല് നിലകളിലും സമാന സാഹചര്യമുണ്ട്. ട്വിറ്റര്‍ അവരുടെ സിയാറ്റില്‍ ഓഫീസിന് വാടക നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്ന് ജോലി തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ന്യൂയോര്‍ക്കിലും, സാന്‍ഫ്രാന്‍സിസ്‌കോയിലും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററിന് ഓഫീസുകളുള്ളത്.

5

ന്യൂയോര്‍ക്കിലെ ഓഫീസില്‍ നിന്ന് ശുചീകരണ ജീവനക്കാരെയും, സുരക്ഷാ ഗാര്‍ഡുകളെയും മസ്‌ക് പുറത്താക്കി കഴിഞ്ഞു. ട്വിറ്റര്‍ മാനേജര്‍മാരോട് സീറോ ബജറ്റിംഗ് രീതിയിലേക്ക് മാറാനും, ചെലവ് ചുരുക്കാനും മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വ്യക്തിക്കുമുള്ള ചെലവുകള്‍ ആവശ്യമാണെന്ന് അവര്‍ തന്നെ ന്യായീകരിക്കേണ്ടി വരും. സാന്‍ഫ്രാന്‍സിസ്‌കോയിലെ കെട്ടിടത്തിന് വാടക നല്‍കാന്‍ പോലും ഇതുവരെ ട്വിറ്ററിന് സാധിച്ചിട്ടില്ല. കമ്പനി മസ്‌കിന് കീഴില്‍ അടിമുടി ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ്.

6

ലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യംലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യം

അതേസമയം മസ്‌ക് പണം മറ്റ് കാര്യങ്ങളിലാണ് ചെലവഴിക്കുന്നത്. അടുത്തിടെ പുതിയ ജീവനക്കാരെ അദ്ദേഹം നിയമിച്ചിരുന്നു. ഡസന്‍ കണക്കിന് എഞ്ചിനീയര്‍മാരെ മറ്റ് കമ്പനികളില്‍ നിന്ന് മസ്‌ക് കൊണ്ടുവന്നിരുന്നു.ടെസ്ലയില്‍ നിന്നും സ്‌പേസ് എക്‌സില്‍ നിന്നും അടക്കം എഞ്ചിനീയര്‍മാര്‍ ട്വിറ്ററിലെത്തിയിട്ടുണ്ട്. മസ്‌കിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ ട്വിറ്റര്‍ ആസ്ഥാനത്തിന്റെ പത്താം നിലയില്‍ ഒരു മണിക്കൂറോളം കാത്തിരിക്കണം. മസ്‌ക് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ആരും സംസാരിക്കാനും പാടില്ലെന്നാണ് നിയമം.

English summary
twitter office is like now a waste land, employees forced to bring toilet papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X