നോർത്തേൺ അയർലണ്ടിൽ മുങ്ങിമരിച്ച മലയാളി വിദ്യാർഥികളുടെ സംസ്ക്കാരം വെള്ളിയാഴ്ച
നോർത്തേൺ അയർലണ്ടിൽ തടാകത്തിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥികളായ റുവാൻ ജോ സൈമന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും സംസ്കാരം വെളളിയാഴ്ച.
ഓഗസ്റ്റ് 31 ബുധൻ ഉച്ചതിരിഞ്ഞ് 2 മണി മുതൽ 7 മണി വരെയും, വ്യാഴം സെപ്റ്റംബർ 1 രാവിലെ 11 മുതൽ രാത്രി 7 വരെയും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോകും.
കോട്ടയം സ്വദേശി സെബാസ്റ്റ്യന്‍ ജോസി (അജു)ന്റെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകനാണ് റുവാൻ ജോ സൈമണ്‍. എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. മാതാവ് വിജി. പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ കുടുംബാംഗമാണ് മരിച്ച റുവാന്റെ പിതാവ് ജോഷി. നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡെറിയിലാണ് ഇരുവരും താമസം.

16 കാരായ ജോസഫും റുവാനും സെന്റ് കൊളംബസ് ബോയ്‌സ് കോളജ് വിദ്യാർഥികളായിരുന്നു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മഎട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് പോയത്.
എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാൻ അപകടത്തില്‍പെടുകയും രക്ഷിക്കാൻ ശ്രമിച്ച ജോസഫും അപകടത്തിൽപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയുമായിരുന്നു. ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തു. സംഭവ സ്ഥലത്തുതന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചു. അപകടത്തെ തുടർന്ന് ഈ പ്രദേശം പോലീസ് അടച്ചിട്ടിരിക്കുകയാണ്.
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്












Click it and Unblock the Notifications