കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദല്ലാസില്‍ സൈനികാഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; ആറ് പേര്‍ കൊല്ലപ്പെട്ടു?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ ദല്ലാസില്‍ രണ്ട് സൈനിക വിമാനങ്ങള്‍ തകര്‍ന്ന് വീണു. സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ഇവ കൂട്ടിയിടിച്ചത്. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഓര്‍മകളുടെ ഭാഗമായിട്ടാണ് ഈ സൈനികാഭ്യാസം നടന്നത്. ഈ രണ്ട് വിമാനങ്ങളും വളരെ പഴയക്കം ചെന്നവയാണ്. ഇതാണ് കൂട്ടിയിടച്ചത്.

ശനിയാഴ്ച്ച ഉച്ചയോടെയാണ് യുഎസ്സില്‍ ദാരുണമായ സംഭവം നടന്നത്. ആറ് പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം വിമാനത്തിലുള്ളവരാണ്. ഒരു ബോംബര്‍ വിമാനവും, ഒരു യുദ്ധവിമാനവും തമ്മിലായിരുന്നു സൈനികാഭ്യാസം. അതേസമയം അപകടം നടന്ന കാര്യം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു.

1

image credit: DavidSFOX4

അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിനിടയിലാണ് മരണസംഖ്യയുടെ വിവരങ്ങളും പുറത്തുവന്നത്. രണ്ടാം ലോകമഹായുദ്ധ വ്യോമപ്രകടനം എന്നാണ് സൈനികാഭ്യാസം അറിയപ്പെട്ടിരുന്നത്. അതേസമയം എത്ര പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ല.

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

രക്ഷാപ്രവര്‍ത്തനം നടന്നുവെങ്കിലും, എത്ര പേരെ രക്ഷിച്ചെന്നും വ്യക്തമല്ല. അതേസമയം നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ രണ്ട് വിമാനങ്ങളും കൂട്ടിയിടിക്കുന്നതും, തകര്‍ന്ന് നിലത്തേക്ക് വീഴുന്നതും കാണാം. വലിയ സ്‌ഫോടനമാണ് ഇതിന് പിന്നാലെ നടന്നത്. വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

അതേസമയം ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് വ്യോമസേന അനുസ്മരണ സംഘത്തിന്റെ പ്രസിഡന്റായ ഹാങ്ക് കോട്‌സ് പറഞ്ഞു. എത്ര പേര്‍ മരിച്ചുവെന്ന് പറയാനും ഹാങ്ക് തയ്യാറായില്ല. ബി17 വിമാനത്തിന് പക്ഷേ നാല് മുതല്‍ അഞ്ച് പേരെ വരെയാണ് ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളത്.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

അതേസമയം പി63 വിമാനത്തില്‍ പൈലറ്റിനുള്ള സീറ്റ് മാത്രമാണ് ഉണ്ടാവുക. ദുരന്തത്തില്‍പ്പെട്ടവര്‍ക്കായും, അത് കണ്ടവര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും തന്റെ പ്രാര്‍ഥനങ്ങള്‍, ആ കുടുംബങ്ങള്‍ക്ക് ഇത് പ്രതിസന്ധികള്‍ നിറഞ്ഞ സമയമാണെന്നും ഹാങ്ക് കോട്‌സ് പറഞ്ഞു.

എഫ്എഎയും, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവരാന്‍ ദിവസങ്ങളെടുക്കും. അന്തിമ റിപ്പോര്‍ട്ടിന് ഒരു വര്‍ഷത്തില്‍ അധികം കാത്തിരിക്കേണ്ടി വരും.

English summary
two aircraft collide and crash in dallas between a military drill, 6 dead feared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X