ഭൂമിക്ക് തൊട്ടരികില്‍ തമോഗര്‍ത്തങ്ങള്‍, ഒന്നല്ല രണ്ടെണ്ണം, നക്ഷത്രങ്ങള്‍ വലംവെക്കുന്നു, അത്ഭുതം!!
വാഷിംഗ്ടണ്‍: ഇതുവരെ കാണാത്തൊരു കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിക്ക് തൊട്ടരികിലായി രണ്ട് തമോഗര്‍ത്തങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എങ്ങനെ ഇത്രയും അടുത്ത് സ്ഥിതി ചെയ്യുന്നു എന്ന കാര്യത്തില്‍ അമ്പരപ്പ്. ഭൂമിയുടെ പിന്നിലായിട്ടാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തുള്ള തമോഗര്‍ത്തങ്ങളാണ് ഇവ. ഗയാ ബിഎച്ച് 1, ഗയാ ബിഎച്ച് 2, എന്നാണ് ഇവ അറിയപ്പെടുക.
യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയാ സ്‌പേസ് ക്രാഫ്റ്റിന്റെ ഡാറ്റയിലാണ് ഇവയെ കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് 1560 പ്രകാശവര്‍ഷം അകലെയാണ് ഗയാ ബിഎച്ച്1 സ്ഥിതി ചെയ്യുന്നത്.ഒപിയുക്കസ് നക്ഷത്ര സമൂഹത്തിന്റെ ദിശയിലാണ് ഗയാ ബിഎച്ച്1 സ്ഥിതി ചെയ്യുന്നത്. അതേസമയം ഗയാ ബിഎച്ച്2 3800 പ്രകാശ വര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സെന്റോറസ് നക്ഷത്ര സമൂഹത്തിന്റെ പാതയിലാണ് ബിഎച്ച്2 ഉളളത്.

ഇവ രണ്ടും കൃത്യമായി പരിശോധിക്കുമ്പോള്‍ ഭൂമിയുടെ മുറ്റത്താണ് സ്ഥിതി ചെയ്യുന്നതെന്ന് പറയാം. ഭൂമിയുമായി ഇവയ്ക്ക് ഏറ്റവും അടുപ്പമുള്ളതല്ല ഇവയെ അതിഗംഭീരമാക്കുന്നത്. ഇവയെ നക്ഷത്രങ്ങള്‍ പ്രദക്ഷിണം വെക്കുന്നതാണ്. അതും കുറച്ച് അകലത്തില്‍ നിന്നാണ് ഇവയെ പ്രദക്ഷിണം വെക്കുന്നത്. സാധാരണ തമോഗര്‍ത്തങ്ങള്‍ പ്രകാശത്തെ പോലും കടത്തി വിടാത്തവയാണ്.മറ്റ് തമോഗര്‍ത്തങ്ങളില്‍ ഇവയെ വ്യത്യസ്തമാക്കുന്നത്.
ഇവയെ വലംവെക്കുന്ന നക്ഷത്രങ്ങളില്‍ നിന്ന് വളരെയധികം വിട്ടുനില്‍ക്കുന്നത് കൊണ്ടാണ്. സാധാരണ തമോഗര്‍ത്തങ്ങള്‍ക്ക് ചുറ്റുമുള്ള നക്ഷത്ര സമൂഹത്തെ എക്‌സറേ ബൈനറീസ് എന്നാണ് വിളിക്കാറുള്ളത്. ഇവ ഹൈ എനര്‍ജി എക്‌സ്‌റേകള്‍ കാരണം തിളക്കമേറിയതായിരിക്കും. ഒപ്പം റേഡിയോ തരംഗങ്ങള്‍ പുറന്തള്ളുകയും ചെയ്യും. അതുകൊണ്ട് തമോഗര്‍ത്തങ്ങളേക്കാള്‍ വേഗത്തില്‍ ഈ നക്ഷത്ര സമൂഹത്തെ കണ്ടെത്താന്‍ സാധിക്കും.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
ഇവ അതിശക്തമായ ഗുരുത്വാകര്‍ഷണ ബലമുള്ളതായിരിക്കില്ല. അതുകൊണ്ട് എന്തിനെയും വിഴുങ്ങില്ല. ഗയ ബിഎച്ച് 1, ഗയ ബിഎച്ച് 2 എന്ന പൂര്‍ണമായും ഇരുട്ടിലാണ്. അതേസമയം ഇവയെ കണ്ടെത്തിയത്, വലംവെക്കുന്ന നക്ഷത്രങ്ങളില്‍, ഈ തമോഗര്‍ത്തങ്ങള്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം കൊണ്ടാണ്. ഇവയുടെ രൂപീകരണം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ എങ്ങനെയാണ് രൂപം കൊണ്ടതെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി അറിയില്ല.
ബൈനറി നക്ഷത്ര സമൂഹത്തെ കുറിച്ചുള്ള തിയറികളില്‍ ഇത് മാറ്റം കൊണ്ടുവരും. ഗയ ആര്‍ക്കും കാണാന്‍ സാധിക്കാത്ത തമോഗര്‍ത്തങ്ങളെ കണ്ടെത്താന്‍ ശേഷിയുള്ളതാണ്. ഇവയ്ക്ക് കൃത്യമായി തമോഗര്‍ത്തങ്ങളുടെ സ്ഥാനം കണ്ടെത്താന്‍സാധിക്കും. ഇവ എത്രത്തോളം ഗുരുത്വാകര്‍ഷണ ബലം ചെലുത്തുന്നുണ്ടെന്നും കണ്ടെത്താം. ഗയയുടെ ഡാറ്റ ശാസ്ത്രലോകത്തിനും, പുതിയ കണ്ടെത്തലിനും നിര്‍ണായകമാണ്.












Click it and Unblock the Notifications