കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയ 21 പേരിൽ രണ്ട് ഇന്ത്യക്കാരും

  • By Akhil Prakash
Google Oneindia Malayalam News

വത്തിക്കാൻ; ഈ വർഷം ഓഗസ്റ്റിൽ വത്തിക്കാനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 21 പേരിൽ രണ്ട് ഇന്ത്യക്കാരും. ഗോവയിലെ ആർച്ച് ബിഷപ്പ് നേരി അന്റോണിയോ സെബാസ്റ്റ്യാവോ ഡി റൊസാരിയോ ഫെറാവോ, ഹൈദരാബാദിലെ ആർച്ച് ബിഷപ്പ് ആന്റണി പൂള എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യക്കാർ. ഫ്രാൻസിസ് മാർപാപ്പയാണ് ഇവരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുക.

ഞായറാഴ്ച നടന്ന റെജീന കൊയ്‌ലിയുടെ സമാപനത്തിൽ, ഓഗസ്റ്റ് 27 ന് പുതിയ കർദ്ദിനാൾമാരെ പ്രഖ്യാപിക്കാൻ ഒരു കോൺസ്റ്ററി നടത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പുതിയ അപ്പോസ്തോലിക ഭരണഘടന പ്രെഡിക്കേറ്റ് ഇവാഞ്ചലിയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എല്ലാ കർദ്ദിനാൾമാരുമായും ഓഗസ്റ്റ് 29, 30 തീയതികളിൽ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നാമകരണം ചെയ്യപ്പെട്ട കർദ്ദിനാൾമാരിൽ എട്ട് പേർ യൂറോപ്പിൽ നിന്നും. ആറ് പേർ ഏഷ്യയിൽ നിന്നും ആറ് പേർ ആഫ്രിക്കയിൽ നിന്നും ഒരാൾ വടക്കേ അമേരിക്കയിൽ നിന്നും ബാക്കിയുള്ളവർ മധ്യ, ലാറ്റിൻ അമേരിക്കയിൽ നിന്നും ഉള്ളവരാണ്.

ssss

നിലിവിൽ ഇവരുടെ കീഴിൽ 208 കർദിനാൾമാർ ആണ് ഉള്ളത്. ഇതിൽ 117 പേർ ഇലക്‌ടർമാരും 91 പേർ അല്ലാത്തവരുമാണ്. ആഗസ്ത് 27 ഓടെ ഇവരുടെ എണ്ണം 229 ആയി വർധിക്കും. അവരിൽ 131 പേർ ഇലക്‌ടർമാരായിരിക്കും എന്നും വൃത്തങ്ങൾ അറിയിച്ചു. 1953 ജനുവരി 20 ന് പനാജിക്കടുത്തുള്ള അൽഡോണ ഗ്രാമത്തിൽ ആണ് ഫാദർ ഫെറാവോ ജനിക്കുന്നത്. സാലിഗാവോയിലെ ഔവർ ലേഡിയുടെ സെമിനാരിയിൽ മതപഠനം ആരംഭിച്ച ശേഷം അദ്ദേഹം പൂനെയിലെ പേപ്പൽ സെമിനാരിയിലേക്ക് പോയതായി ഗോവയിലെ പനാജിയിലെ ആർച്ച് ബിഷപ്പ് കൊട്ടാരത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭീഷണി ഉണ്ടായിട്ടും എന്തിനാണ് സിദ്ധു മുസ് വാലയുടെ സുരക്ഷ പിന്‍വലിച്ചത്? കൊലപാതകത്തിന്റെ ചുരുളഴിയുമോ?ഭീഷണി ഉണ്ടായിട്ടും എന്തിനാണ് സിദ്ധു മുസ് വാലയുടെ സുരക്ഷ പിന്‍വലിച്ചത്? കൊലപാതകത്തിന്റെ ചുരുളഴിയുമോ?

തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം കൊങ്കണി, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളയാളാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 1979 ഒക്ടോബർ 28 ന് ഫാദർ ഫെറാവോ വൈദികനായി നിയമിക്കപ്പെട്ടു. പിന്നീട് 2003 ഡിസംബർ 12 ന് അന്നത്തെ ആർച്ച് ബിഷപ്പ് റവ ഫാദർ റൗൾ ഗോൺകാൽവ്സ് സ്ഥാനമൊഴിഞ്ഞു. ഇതിന് പിന്നാലെയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ഗോവയുടെയും ദാമന്റെയും ആർച്ച് ബിഷപ്പായി നിയമിക്കുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Two Indians are among the 21 who have been elevated to the rank of cardinal by Pope Francis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X