അടിച്ചത് രണ്ട് ജാക്ക്‌പോട്ടുകള്‍, ആരും വാങ്ങാനെത്തിയില്ല; ജേതാവിനായി തിരച്ചില്‍, ഡെഡ്‌ലൈന്‍ തീരുന്നു
കന്‍സസ് ലോട്ടറിയുടെ കോടീശ്വരനെയാണ് അധികൃതര്‍ തേടി കൊണ്ടിരിക്കുന്നത്. ഒരു മില്യണാണ് ഇവിടെ അടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഇത് എത്രയുണ്ടെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും

വാഷിംഗ്ടണ്‍: ലോട്ടറി അടിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും. വേഗം ആ സമ്മാനം വാങ്ങാന്‍ നോക്കും. എന്നാല്‍ അതറിഞ്ഞില്ലെങ്കിലോ? അങ്ങനെ സംഭവിക്കുമോ. പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്. കാരണം ടിക്കറ്റുകള്‍ അലസമായി എവിടെങ്കിലും വെക്കുന്നതാണ് ഒരു കാര്യം. ലോട്ടറി എടുത്തിരുന്നോ എന്ന് പോലും ചിലപ്പോള്‍ നമ്മള്‍ സംശയിക്കും. ടിക്കറ്റ് എടുത്തത് നമ്മുടെ ഓര്‍മയില്‍ കൂടി ഇല്ലാത്ത കാര്യമായിരിക്കും.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എല്ലാം ലോട്ടറിയടിച്ച സമ്മാനം വാങ്ങുന്ന കാര്യം നമ്മള്‍ അറിയാന്‍ സാധ്യതയില്ല. അത്തരത്തില്‍ രണ്ട് ബംപര്‍ ജാക്‌പോട്ടുകള്‍ അടിച്ച ജേതാക്കളെ തേടി കൊണ്ടിരിക്കുകയാണ് ലോട്ടറി അധികൃതര്‍. ഇതുവരെ ലക്ഷങ്ങള്‍ കൈപ്പറ്റാന്‍ അവര്‍ വന്നിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

വണ്‍ മില്യണ്‍ ജേതാവ്
കന്‍സസ് ലോട്ടറിയുടെ കോടീശ്വരനെയാണ് അധികൃതര്‍ തേടി കൊണ്ടിരിക്കുന്നത്. ഒരു മില്യണാണ് ഇവിടെ അടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഇത് എത്രയുണ്ടെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും. എട്ട് കോടി 24 ലക്ഷം രൂപയില്‍ അധികം വരുമിത്. മെഗാ മില്യണ്‍ ലോട്ടറിയാണ് ഇവിടെ അടിച്ചിരിക്കുന്നത്. എന്നാല്‍ ഈ ടീക്കറ്റ് തന്റെ കൈവശമുള്ള കാര്യം ജേതാവ് അറിഞ്ഞില്ലെന്ന് വ്യക്തമാണ്. ജനുവരി പത്തിനായിരുന്നു നറുക്കെടുപ്പ്. ആദ്യത്തെ അഞ്ച് നമ്പറുകളും കൃത്യമായി തന്നെ ഒത്തുവന്നിട്ടുണ്ട്. മെഗാ നമ്പര്‍ മാത്രമാണ് കിട്ടാതിരുന്നത്.

ടിക്കറ്റുമായി എത്തിയാല്‍ കോടികള്‍
ആരാകും ആ ടിക്കറ്റുമായി മുന്നോട്ട് വരികയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ഇത്തവണ മെഗാ മില്യണ്‍ നറുക്കെടുപ്പില്‍ ആര്‍ക്കും ജാക്ക്‌പോട്ട് അടിച്ചിട്ടില്ല. പക്ഷേ അതിന് താഴെയുള്ള ബംപര്‍ പ്രൈസുകള്‍ അടിച്ചിട്ടുണ്ട്. കന്‍സസില്‍ ആകെ 16 ടിക്കറ്റുകളാണ് ബംപറിന്റേതായി വിറ്റ് പോയിട്ടുള്ളത്. ഇവര്‍ക്കെല്ലാം അഞ്ച് വൈറ്റ് ബോള്‍ നമ്പറുകള്‍ ഒത്തുവന്നതാണ്. ഇവരെല്ലാം ഇന്‍സ്റ്റന്റ് കോടീശ്വരന്‍മാരാണ്. ഒരു മില്യണ്‍ മുതല്‍ മൂന്ന് മില്യണ്‍ വരെയുള്ള തുകകകളാണ് ഇവര്‍ക്ക് കിട്ടുക.

ജേതാവിനെ അറിയില്ല
അതേസമയം കന്‍സസ് ലോട്ടറി ഇതുവരെ ജേതാവിനെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഈ ജേതാവ് എവിടെ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് ലോട്ടറി അധികൃതര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ കന്‍സസ് ലോട്ടറി ഇതുവരെ ജേതാവിന്റെ ലൊക്കേഷന്‍ പുറത്തുവിട്ടിട്ടില്ല. സൗത്ത്ഈസ്റ്റ് കന്‍സസില്‍നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് മാത്രമാണ് കമ്പനി പുറത്തുവിട്ട വിവരങ്ങള്‍. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഇതുവരെ തിരിച്ചറിയാത്തത് കൊണ്ടാണ് ഈ സമീപനമെന്നാണ് സൂചന. അത് മാത്രമല്ല സ്വകാര്യതയെ മുന്‍നിര്‍ത്തി വിവരങ്ങള്‍ പുറത്തുവിടാനും അധികൃതര്‍ക്ക് താല്‍പര്യമില്ല.












Click it and Unblock the Notifications