Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ചൈനയുടെ നിയന്ത്രണ രേഖ ലംഘിച്ചു

ബെയ്ജിങ്: ചൈന സ്വയം പ്രഖ്യാപിച്ച വ്യോമ പ്രതിരോധ മേഖലയ്ക്ക് മുകളിലൂടെ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയതോടെ മേഖലയില്‍ സംഘര്‍ഷസാധ്യത ഉടലെടുത്തു. കിഴക്കന്‍ ചൈനാ സമൂദ്രത്തിലെ വിവാദപ്രദേശത്തിനു മുകള്‍ ഭാഗം എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണ്‍ ആയി ചൈന പ്രഖ്യാപിച്ചതിനു പിറകെയാണിത്. ചൈനയ്ക്കടുത്തായി ജപ്പാന്‍ നിയന്ത്രണത്തിലുള്ള സെന്‍സാകു എന്ന ദ്വീപാണ് വില്ലന്‍.

തന്ത്രപരമായ ഈ പ്രദേശത്തെ ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈന അതിര്‍ത്തി ലംഘിച്ചുവെന്ന പരാതിയുമായി ജപ്പാനും രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും ചൈനീസ് സര്‍ക്കാര്‍ വിമാനങ്ങള്‍ ദ്വീപിനു മുകളിലൂടെ പറന്നിരുന്നു.

US 52

ഇപ്പോള്‍ അമേരിക്കയുടെ സഹായത്തോടെ ജപ്പാന്‍ ശക്തിപ്രകടനം നടത്തുകയാണ്. ചൈനയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ മേഖലയ്ക്ക് മുകളിലൂടെ വിമാനം പറത്തരുതെന്ന അന്ത്യശാസനം ജാപ്പാനീസ് കമ്പനികളും തള്ളികളഞ്ഞിട്ടുണ്ട്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ ഈ മേഖലയ്ക്ക് മുകളിലൂടെ നിരവധി തവണ പറന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണ-ധാതു നിക്ഷേപങ്ങള്‍ ഏറെയുള്ള പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഈ മേഖലയുടെ നിയന്ത്രണത്തിനായി ജപ്പാനും ചൈനയും വര്‍ഷങ്ങളായുള്ള പോരാട്ടത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+