Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പൊതുമാപ്പ് 2 മാസത്തേക്ക് നീട്ടി; ഡിസംബര്‍ 31 വരെ തുടരും

ദുബായ്: യുഎഇയില്‍ വിസാ നിയമ ലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനമുണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് പൊതുമാപ്പ് കാലാവധി ആരംഭിച്ചത്. ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു കാലാവധി.

ആയിരക്കണക്കിന് താമസക്കാര്‍ വിസാ റെഗുലറൈസ് ചെയ്യാനായി പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. നിരവധി പേര്‍ക്കാണ് ഇതിലൂടെ പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. 53ാം യൂണിയന്‍ ദിനത്തിന്റെ ഭാഗമായിട്ടാണ് കാലാവധി വര്‍ധിപ്പിച്ചതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍-ജനറല്‍ സുഹൈല്‍ സയ്യിദ് അല്‍ ഖലീല്‍ പറഞ്ഞു.

uae-amnesty

നിയമലംഘകര്‍ക്ക് പൊതുമാപ്പിലൂടെ സ്വതന്ത്രമായി രാജ്യം വിടാം. അതല്ലെങ്കില്‍ തൊഴില്‍ കരാറുകള്‍ സ്വന്തമാക്കുകയോ, റെസിഡെന്‍സി പെര്‍മിറ്റില്‍ മാറ്റം വരുത്തി യുഎഇയില്‍ തന്നെ താമസിക്കാമെന്നും ഖലീല്‍ വ്യക്തമാക്കി.

പൊതുമാപ്പ് അവസാനിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ തുടരുമെന്നായിരുന്നു കരുതിയത്. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടമയ്ക്ക് വെള്ളിയാഴ്ച്ച മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നവംബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും കുടിയേറ്റകാര്യ വകുപ്പ്് അറിയിച്ചിരുന്നു.

പൊതുമാപ്പ് കാലയളവില്‍ പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറാനും, മടങ്ങാനുമെല്ലാം അവസരമുണ്ടായിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവര്‍ക്ക് തിരിച്ചുവരുന്നതിനും വിലക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ പൊതുമാപ്പ് നീട്ടുകയായിരുന്നു.

അതേസമയം പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായെന്ന് അല്‍ ഖലീലി പറഞ്ഞു. വിസാ കാലാവധിയും, പൊതുമാപ്പും കഴിഞ്ഞ് രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ക്ക് കടുത്ത പിഴ തന്നെ ഏല്‍പ്പെടുത്തും. നിയമലംഘകരെ കണ്ടെത്താന്‍ കടുത്ത പരിശോധന തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഐസിപി വിസാ നിയമ ലംഘകരെ മടക്കി അടക്കുമെന്നും, കര്‍ശന നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോ എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. യുഎഇയിലെ ഐസിപി സെന്ററുകള്‍ വഴിയോ, അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍ വഴിയോ, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+