സന്ദർശകർക്ക് ഗുണം ചെയ്യും:സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍;മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുഎഇ
അബുദാബി : വിസ നടപടി ക്രമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യു എ ഇ. മാറ്റങ്ങളുടെ ഭാഗമായി സ്പോൺസർ ആവശ്യമില്ലാത്ത വിസകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.
ജോലി , സന്ദർശനം , വിനോദ സഞ്ചാരം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വിസകൾ ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലുടമയോ സ്പോൺസറോ ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത.
അതേസമയം, വരുന്ന സെപ്റ്റംബർ മാസത്തിലാണ് പുതിയ സംവിധാനം നിലവിൽ വരിക. വിസ നടപടികളിൽ പുതിയതായി പ്രഖ്യാപിച്ച ഈ സംവിധാനം സന്ദർശകരെ സംബന്ധിച്ച് ഏറെ ഗുണകരവുമാണ്.

എല്ലാ എൻട്രി വിസകൾക്കും സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി സൗകര്യം ലഭ്യമാണെന്ന് ഉറപ്പു നൽകുന്നു. ഇതിന് പുറമേ ഇത്തരം വിസകൾ സമാന കാലയളവിലേക്ക് കൃത്യമായി പുതുക്കാനുള്ള സൗകര്യവും ഉണ്ടാകും.
പുതിയ വിസകളും അവയുടെ സവിശേഷതകളും ഇങ്ങനെ; -

തൊഴിൽ വിസ
യുവ പ്രതിഭകളെയും വിദഗ്ധരെയും ആകർഷിക്കുന്നതിന് വേണ്ടി ഉള്ള വിസയാണിത്. യു എ ഇയിലെ വിശാലമായ തൊഴിലവസരങ്ങളിലേക്ക് എത്തപ്പെടാൻ യുവാക്കൾക്ക് ഇത് ഗുണം ചെയ്യും. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മാനദണ്ഡത്തിന് കീഴി ല്‍വരുന്ന പ്രതിഭകള്‍ക്കും ഈ വിസ അനുവദിക്കും. ഇതിന് പുറമേ ലോകത്തെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും വിസ നൽകും.

ബിസിനസ് വിസ
നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കുന്ന വിസയാണിത്. യു എ ഇയിലെ ബിസിനസ് നിക്ഷേപ അവസരങ്ങളിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നിക്ഷേപകരെയും സംരംഭകരെയും ഇതിലൂടെ ആകർഷിക്കും. ഇത്തരക്കാർക്ക് ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി യു എ ഇലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പം ആകും.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

ടൂറിസ്റ്റ് വിസ
സ്പോൺസർ ആവശ്യമില്ല എന്നതാണ് ടൂറിസ്റ്റ് വിസയുടെ പ്രധാന സവിശേഷത. അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ആണ് ഇത്. ഈ വിസയിൽ യു എ ഇയിൽ എത്തുന്നവർക്ക് 90 ദിവസം തുടർച്ചയായി രാജ്യത്ത് തുടരാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് പുറമേ ഒരു വര്‍ഷത്തിനുള്ളില്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാത്ത രീതിയില്‍ 90 ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി എടുക്കുവാനും സാധിക്കും.

എന്നാൽ, ടൂറിസ്റ്റ് വിസയിൽ ഒരു കാര്യം നിബന്ധന വയ്ക്കുന്നുണ്ട്. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ 6 മാസമായി 4,000 ഡോളറിന് തുല്യമായ തുകയായ ഏകദേശം 3 ലക്ഷം രൂപയോളം ഉണ്ടായിരിക്കണം എന്നതാണ് ആ നിബന്ധന.

പ്രത്യേക സന്ദര്‍ശന വിസ
യു എ ഇ പൗരന്റെയോ പ്രവാസികളുടെയോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ലഭിക്കുന്ന പ്രത്യേക വിസയാണ് പ്രത്യേക സന്ദര്‍ശന വിസ. ഈ വിസയ്ക്കും ഒരു സ്‌പോണ്‍സറോ തൊഴിലുടമയോ വേണ്ടതില്ല എന്നാണ് വിവരം.

താല്‍ക്കാലിക ജോലിക്കുള്ള വിസ
ഒരു പ്രത്യേക ജോലിക്കായോ പ്രോജക്റ്റ് അടിസ്ഥാനമാക്കി ഉള്ള ജോലി പൂര്‍ത്തീകരിക്കുന്നതിനായോ അനുവദിക്കുന്ന വിസ ആണ് താല്‍ക്കാലിക ജോലിക്കുള്ള വിസ. ജോലിക്കായുള്ള ഒരു താല്‍ക്കാലിക കരാറോ, അല്ലെങ്കില്‍ സന്ദര്‍ശന ലക്ഷ്യവും ജോലി ചെയ്യാനാവശ്യമായ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന തൊഴിലുടമയുടെ ഒരു കത്തും ആവശ്യമാണ്. എന്നാൽ, മാത്രമേ ഈ വിസ ലഭിക്കൂ.

പഠന-പരിശീലന-ഇന്റേണ്‍ഷിപ് വിസ
പഠനം, പരിശീലനം, ഇന്റേണ്‍ഷിപ് എന്നിവയ്ക്ക് വേണ്ടി എത്തുന്നവര്‍ക്ക് നല്‍കുന്ന വിസയാണ് ഇത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ലൈസന്‍സുള്ള സര്‍വ്വകലാശാലകള്‍ക്കോ മറ്റു വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ക്കോ ഈ വിസയ്ക്കായി സ്‌പോണ്‍സർ ആകാൻ സാധിക്കും.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications