ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍

ദുബായ്: ജീവിതം ഒന്ന് മെച്ചപ്പെടുത്താന്‍ ദുബായില്‍ ജോലി തേടി വന്ന ബ്രിട്ടീഷ് യുവതിയെ തേടിയെത്തിയത് മഹാഭാഗ്യം. ഇവര്‍ ലോട്ടറികള്‍ മുമ്പ് അധികം എടുത്തിരുന്നില്ല. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇവരുടെ ജീവിതം മാറി മറിഞ്ഞിരിക്കുകയാണ്. ദുബായിലെ പ്രമുഖ ലോട്ടറിയാണ് ഇവര്‍ എടുത്തത്. എന്നാല്‍ ജീവിതത്തില്‍ ഇത്ര പെട്ടെന്ന് തന്നെ തേടി ഭാഗ്യമെത്തുമെന്ന് ബ്രിട്ടീഷ് ഹെയര്‍ ഡ്രസ്സറായ യുവതി കരുതിയിരുന്നില്ല.

ദുബായിലേക്ക് ജീവിതം മറ്റൊരു തലത്തില്‍ എത്തിക്കാനായി വന്ന യുവതിക്ക്, ഭാഗ്യം ഇപ്പോള്‍ ആ നഗരം തന്നെ നല്‍കിയിരിക്കുകയാണ്. ലോട്ടറിയില്‍ നിന്ന് കോടികള്‍ തന്റെ ജീവിതം മാറ്റി മറിക്കാനായി ലഭിക്കുമെന്ന് കരുതിയില്ലെന്ന് യുവതി പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: newsflash

ജീവിതത്തില്‍ രണ്ടാം തവണയാണ് 42കാരിയ ഇങ്കര്‍ എന്ന ബ്രിട്ടീഷ് യുവതി ലോട്ടറി എടുക്കുന്നത്. ഇത് തന്നെ കോടീശ്വരിയാക്കുമെന്ന് യുവതി കരുതിയില്ല. രണ്ട് മില്യണ്‍ യൂറോയില്‍ അധികമായിരുന്നു ലോട്ടറിയിലൂടെ ഇങ്കറിന് അടിച്ചത്. 17 കോടി 52 ലക്ഷത്തിന് മുകളിലായിരുന്നു ഈ തുക. രണ്ട് ലക്ഷത്തോളം രൂപയായിരുന്നു ഇവര്‍ക്ക് ബ്യൂട്ടി സലൂണില്‍ ജോലി ചെയ്താല്‍ ഒരു മാസം ലഭിക്കുന്നത്. അതേസമയം യുവതി ഇനി വീട്ടമ്മയുടെ ജോലി കൂടി ചെയ്യാന്‍ തുടങ്ങുമെന്നാണ് വിവരം.

2

ജീവിതത്തില്‍ പുതിയൊരു ഹെയര്‍ സലൂണ്‍ തുറക്കാനുള്ള പ്ലാനിലാണ് ഇങ്കര്‍. എന്നാല്‍ ഇത് സ്വപ്‌നം മാത്രമാകുമെന്നായിരുന്നു കരുതിയത്. മഹസൂസ് ലോട്ടറി എടുക്കുന്നത് വരെ ഇവരുടെ ജീവിതം സാധാരണ പോലെയായിരുന്നു. ദുബായിലെ വമ്പന്‍ ലോട്ടറികളിലൊന്നാണ് മഹസൂസ്. അറബിയില്‍ മഹസൂസ് എന്ന് പറഞ്ഞാല്‍ ഭാഗ്യം എന്നാണ്. ഒരു കുട്ടിയുടെ അമ്മയായ ഇങ്കര്‍ ജീവിത ചെലവിന് വേണ്ടിയാണ് ദുബായില്‍ താമസമാക്കിയത്. ഇനി തന്റെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നും യുവതി പറയുന്നു.

3

സ്വന്തമായി ഒരു ഹെയര്‍ സലൂണ്‍ സുഹൃത്തുമായി തുറക്കാനാണ് തന്റെ താല്‍പര്യമെന്ന് ഇങ്കര്‍ വെളിപ്പെടുത്തി. അത് തന്റെ സ്വപ്‌നമാണ്. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും, മകന്റെ ഭാവിക്കും വേണ്ടി ഈ പണം ഉപയോഗിക്കുമെന്നും യുവതി പറഞ്ഞു. തനിക്കും ഭര്‍ത്താവിനും രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്നുണ്ടായിരുന്നു. എന്നാല്‍ ജീവിത ചെലവ് കാരണം ആ ആഗ്രഹം ഉപേക്ഷിച്ചതാണ്. സ്‌കൂള്‍ ചെലവുകള്‍ അങ്ങേയറ്റം ചെലവേറിയതാണ്. അത് താങ്ങാവുന്നതിലും അധികമാണെന്നും ഇങ്കര്‍ പറയുന്നു.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

അതേസമയം മുമ്പ് മാറ്റിവെച്ച പ്ലാനുകളെല്ലാം ഇനി ഞങ്ങള്‍ക്ക് വീണ്ടും പരിഗണിക്കാം. രണ്ടാമതൊരു കുട്ടിയെന്ന കാര്യം ചിന്തിച്ച് തുടങ്ങാമെന്നും യുവതി പറഞ്ഞു. മഹസൂസ് ലോട്ടറി ശനിയാഴ്ച്ച നറുക്കെടുത്ത ടിക്കറ്റിലാണ് ഇങ്കറിന് 17 കോടി രൂപയോളം ലഭിച്ചിരിക്കുന്നത്. ജീവിതത്തില്‍ രണ്ടാമത്തെ തവണ മാത്രമാണ് മഹസൂസ് ലോട്ടറി താന്‍ വാങ്ങുന്നതെന്ന് യുവതി പറയുന്നു. 22, 23, 25, 27, 34 എന്നിങ്ങനെയാണ് യുവതിക്ക് സമ്മാനമടിച്ച നമ്പറുകള്‍. ഒരുപാടൊന്നും ചിന്തിക്കാതെ തിരഞ്ഞെടുത്ത നമ്പറുകളാണ് ഇതെന്നും ഇങ്കര്‍ പറഞ്ഞു.

5

മഹസൂസ് ലോട്ടറിയില്‍ കോടീശ്വരിയാവുന്ന 31ാമത്തെ വ്യക്തിയാണ് ഇങ്കര്‍. അതേസമയം ആദ്യത്തെ സ്ത്രീയും ഇവരാണ്. അതേസമയം യുഎസ്സില്‍ ഇതുപോലെ അപൂര്‍വമായൊരു ലോട്ടറി ജേതാവും കഴിഞ്ഞ ദിവസം ഉണ്ടായി. ഇയാള്‍ അബദ്ധത്തില്‍ വെന്‍ഡിംഗ് മെഷീനില്‍ ധാരാളം പണം ഉപയോഗിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ക്ക് ടിക്കറ്റ് കിട്ടിയത്. അതില്‍ നിന്ന് ലക്ഷങ്ങളാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. യുഎസ്സിലെ മെരിലാന്‍ഡ് സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ലോസ് മെഡിന എന്നയാള്‍ക്കാണ് സമ്മാനം അടിച്ചത്.

6

41 ലക്ഷം 36000 രൂപയാണ് മെഡിനയ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇയാള്‍ വാഹന ബിസിനസ് മേഖലയിലെ ജീവനക്കാരന്‍ മാത്രമായിരുന്നു. 20 ഡോളറിന്റെ ടിക്കറ്റുകള്‍ മാത്രമാണ് മെഡിന വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 40 ഡോളറിന്റെ ടിക്കറ്റുകള്‍ ഇയാള്‍ക്ക് വാങ്ങേണ്ടി വന്നു. വെന്‍ഡിംഗ് മെഷീനില്‍ തെറ്റായ നമ്പര്‍ ബട്ടണില്‍ അമര്‍ത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ഇത്രയും ടിക്കറ്റുകള്‍ എടുക്കേണ്ടി വന്നത്. ഈ ടിക്കറ്റുകളിലൊന്നിലാണ് ഇയാള്‍ക്ക് ലക്ഷങ്ങളുടെ മഹാഭാഗ്യം കൊണ്ടുവന്ന് കൊടുത്തത്.

7

ബാല്‍ട്ടിമോറില്‍ ലോട്ടറി വിന്നേഴ്‌സ് സര്‍ക്കിളില്‍ എത്തിയാണ് മെഡിന തുക കൈപറ്റിയത്. ലോറലിലെ റോയല്‍ ഫാംസ് സന്ദര്‍ശനത്തിനിടെയാണ് മെഡിന ടിക്കറ്റെടുത്തത്. യഥാര്‍ത്ഥത്തില്‍ ഇവിടെ ഭക്ഷണം വാങ്ങാന്‍ എത്തിയതായിരുന്നു മെഡിന. തുടര്‍ന്ന് തന്റെ വാഹനം ചാര്‍ജ് ചെയ്ത ശേഷമാണ് പവര്‍ബോള്‍ ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ഡിസംബര്‍ പത്തിനായിരുന്നു നറുക്കെടുപ്പ്. നാല്‍പ്പത് ഡോളറിന്റെ ടിക്കറ്റെടുത്തെന്ന ബില്ലാണ് മെഡിനയ്ക്ക് പക്ഷേ കിട്ടിയത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് നാല്‍പ്പത് ഡോളര്‍ ഇയാള്‍ക്ക് നഷ്ടമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+