Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി യുഎഇ; പ്രവേശനം 23 മുതൽ

ദുംബൈ; ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി യുഎഇ. ഈ മാസം 23 മുതലാണ് പ്രവേശനാനുമതി. യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം.ദുബൈയിൽ ഇറങ്ങുമ്പോഴും പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.കൂടാതെ, എത്തിച്ചേർന്നതിന് ശേഷം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ അവരുടെ പിസിആർ പരിശോധന ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ കഴിയണം.

uae

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

നേരത്തേ കുവൈത്തും വിദേശികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രവേശനത്തിന് അനുമതി. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കാണ് പ്രവേശനം അനുവദിക്കുക.മോഡേണ, ഓക്സഫ്പർഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക് ജോൺസൺ എന്നീ വാക്സിനുകൾ എടുത്തവർക്കുമാണ് നിലവിൽ പ്രവേശനം അനുവദിക്കുക. ജോൺസൺ ആന്റ് ജോൺസൺ ഒഴികെ മറ്റെല്ലാ വാക്സിനുകളുടേയും രണ്ട് ഡോസുകൾ പൂർത്തിയാക്കിയിരിക്കണം.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്‍വേശി ജെയിന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+