സുധാകരന് സംഭവിച്ച അബദ്ധങ്ങള്‍... സമയം കിട്ടിയിട്ടും പഠിക്കാതെ പോയ കുട്ടിയെ പോലെ! എന്തൊക്കെ...
കൊച്ചി: കെ സുധാകരന്റെ വിവാദമായ മലയാള മനോരമ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പിണറായി വിജയന് മറുപടി പറഞ്ഞു. അതില്‍ സുധാകരനെതിരെ ചില ആരോപണങ്ങളും ഉണ്ടായിരുന്നു. അതിന് സുധാകരനുള്ള മറുപടി അടുത്ത ദിവസം വാര്‍ത്താ സമ്മേളനത്തിലൂടെ നല്‍കുമെന്ന് പ്രഖ്യാപനവും നടത്തി.
ഇത് കോണ്‍ഗ്രസ് അണികള്‍ വലിയ തോതില്‍ ആഘോഷിക്കുകയും ചെയ്തു. ഒരുപക്ഷേ, അന്ന് നടന്ന സംഭവങ്ങള്‍ സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ പൊലിപ്പിച്ച് പറയും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് പറ്റിയ ചില അമളികള്‍ ഒന്ന് പരിശോധിക്കാം...

തട്ടിക്കൊണ്ടുപോകല്‍ വിഷയം
കെ സുധാകരന് തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി സുധാകരന്റെതന്നെ സുഹൃത്തും ഫിനാന്‍ഷ്യറും ആയിട്ടുള്ള ഒരാള്‍ പറഞ്ഞിരുന്നു എന്നാണ് പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യം എന്തുകൊണ്ട് ഭാര്യയോട് പോലും പറഞ്ഞില്ല എന്നതും പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പഠിക്കുന്ന കാലത്ത് ഫിനാന്‍ഷ്യറോ
ഇങ്ങനെയൊരും സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെ ആരാണ് പിണറായി വിജയനോട് പറഞ്ഞത് എന്നത് വെളിപ്പെടുത്തണം എന്നും പറഞ്ഞു. പക്ഷേ, പ്രശ്നം ആയത് അതല്ല. പഠിക്കുന്ന കാലത്ത് എങ്ങനെയാണ് തനിക്കൊരു ഫിനാന്‍ഷ്യര്‍ ഉണ്ടാവുക എന്ന ചോദ്യമാണ് വലിയ അമളിയായത്.

സംഭവം നടന്നത്
പിണറായി വിജയന്റേയും കെ സുധാകരന്റേയും ഒക്കെ കോളേജ് കാലം കഴിഞ്ഞിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തന കാലത്തെ കുറിച്ചാണ് പിണറായി വിജയന് പറഞ്ഞത്. ഒരു ദിവസം കിട്ടിയിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം കെ സുധാകരന് ചോദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും അത്ഭുതപ്പെടുന്നത്.

രാഷ്ട്രീയക്കാര്‍ക്കെന്തിന് ഫിനാന്‍ഷ്യര്‍
രാഷ്ട്രീയക്കാര്‍ക്ക് ഫിനാന്‍ഷ്യര്‍മാര്‍ ഉണ്ടാകും എന്ന് സുധാകരന് പറഞ്ഞതും പാര്‍ട്ടിയ്ക്കുള്ളില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. കോളേജ് കാലത്തിന് ശേഷം തനിക്ക് ഒരു ഫിനാന്‍ഷ്യര്‍ ഉണ്ടായിരുന്നു എന്നതല്ലേ സുധാകരന് പറഞ്ഞതിന് അര്‍ത്ഥം എന്നാണ് പലരും ചോദിക്കുന്നത്. ഒരു നല്ല രാഷ്ട്രീയ നേതാവിന് യോജിച്ചതാണോ അത് എന്ന ചോദ്യവും ശക്തമാണ്.

ബാലനും ബ്രണ്ണന്‍ കോളേജും
എകെ ബാലന്റെ കാര്യത്തിലാണ് മറ്റൊരു അബദ്ധം പറ്റിയത്. 1971 ല്‍ ആണ് എകെ ബാലന് ബ്രണ്ണന്‍ കോളേജില്‍ എത്തിയത് എന്നായിരുന്നു സുധാകരന് പറഞ്ഞത്. എന്നാല്‍ 1969 ല്‍ തന്നെ എകെ ബാലന് ബ്രണ്ണന്‍ കോളേജില്‍ എത്തിയിട്ടുണ്ടായിരുന്നു. പിന്നീട് എകെ ബാലന് തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നു. എകെ ബാലന്റെ കാര്യം ആ അഭിമുഖത്തിലും പിണറായി വിജയന്റെ മറുപടിയിലും എല്ലാം പരാമര്‍ശിക്കപ്പെട്ട സ്ഥിതിയ്ക്ക്, ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിട്ട് വേണമായിരുന്നു സുധാകരന് പറയാന്‍.

നാൽപാടി വാസു കേസും സേവറി നാണു കേസും
വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കവേയാണ് വലിയ അബദ്ധം സുധാകരന് പിണഞ്ഞത്. നാൽപാടി വാസുവിനെ വെടിവച്ചുവന്ന കേസിനെ കുറിച്ചും, സേവറി നാണു കൊലപാതക കേസിനെ കുറിച്ചും സുധാകരൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.

മമ്പറം അകത്തോ പുറത്തോ
മമ്പറം ദിവാകരന് പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് കെ സുധാകരന് പറഞ്ഞതും അമളിയായി തന്നെ വിലയിരുത്തേണ്ടി വരും. അകത്താണോ പുറത്താണോ എന്ന് അറിയാത്ത ആളാണ് മമ്പറം ദിവാകരന് എന്നാണ് പറഞ്ഞത്. എന്നാല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായ ഒരാളെ കുറിച്ച് അത്തരം ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. പക്ഷേ, അത് കെ സുധാകരന് ശ്രദ്ധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.

മാധ്യമ പ്രവര്‍ത്തകരോടുള്ള തട്ടിക്കയറല്‍
വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുന്ന സമീപനം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കൂടെയുള്ള ഒരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു, വാട്സ്ആപ്പില്‍ വരുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് പറഞ്ഞ് സുധാകരന് പ്രകോപിതനായത്.
വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്വേശി ജെയിന്; വൈറലായ ചിത്രങ്ങള്‍ കാണാം
-
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications