ചരിത്രപരമായ മാറ്റവുമായി ദുബായ് പോലീസ്, യുഎഇ വനിതാ ദിനത്തിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനം
അബുദാബി:യുഎഇയിൽ വനിതാദിനം ആഘോഷിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിന് മുന്നോടിയായി സുപ്രധാനമായൊരു പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. സ്ത്രീകൾക്ക് വളരെ കരുതലും പ്രാധാന്യവും കൊടുക്കുന്ന പല തീരുമാനങ്ങളും യുഎഇയിൽ നിന്ന് ഉണ്ടായിട്ടുണ്ട്, അത്തരത്തിൽ ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ദുബായ് പൊലീസിൽ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ്. 28ന് ആണ് യുഎഇ വനിതാ ദിനം ആഘോഷിക്കാനിരിക്കുന്നത്.ഈ ഒരു അവസരത്തിലാണ് ദുബായ് പൊലീസിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.1960ലാണ് ചരിത്രം തിരുത്തി ആദ്യമായി ഒരു വനിത ദുബായ് പൊലീസിന്റെ ഭാഗമാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷമാണ് ദുബായ് പൊലീസിന്റെ ആദ്യ വനിതാ ബാച്ച് ഔദ്യോഗികമായി ജംസിറയിലെ പൊലീസ് ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനത്തിനെത്തുന്നത്.

pc:Dubai police fb page
വനിതാദിനത്തോടനുബന്ധിച്ച് വനിതാ ഓഫീസർമാരുടെ ഫോട്ടോകളും ദുബായ് പൊലീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . 2017ലാണ് ദുബായ് പൊലീസിന്റെ വനിതാ കൗൺസിൽ രൂപീകൃതമായത്. അന്നുമുതൽ വനിതാ കൗൺസിൽ സ്ത്രീകളുടെ സന്തോഷവും ജോലിസ്ഥലത്തെ സുരക്ഷയും സംബന്ധിച്ച ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ലെന്ന് കൗൺസിൽ അധ്യക്ഷ മേജർ അനൗദ് അൽ സാദിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 2008ൽ സ്ത്രീകളുടെ ജോലിസ്ഥലത്തെ സന്തോഷകരമായ സാഹചര്യം 88.2% ആയി ഉയർന്നു. 2021ൽ സ്ത്രീകളുടെ ജോലിസ്ഥലത്തെ സന്തോഷകരമായ സാഹചര്യം 98% മായതായും കൗൺസിൽ അധ്യക്ഷ വ്യക്തമാക്കി.

pc: Dubai Police FB page
സ്ത്രീകളുടെ അഭിരുചികൾ വളർത്തിയെടുക്കുക, നേതൃത്വ പരിശീലന വികസിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ്, വനിതാ കൗൺസിൽ മിഡിൽ ഈസ്റ്റ് വുമൺ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍

pc: Dubai Police FB page
വൈവിധ്യം, ഉൾക്കൊള്ളൽ, ലിംഗസമത്വം എന്നിവ ലക്ഷ്യമിട്ടാണ് വനിതാകൗൺസിൽ പ്രവർത്തിക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക, സ്ത്രീ ശാക്തീകരണത്തിന് നിയമങ്ങൾ രൂപീകരിക്കുക, ലിംഗ സമത്വം, നേതൃത്വപാടവം, കർത്തവ്യം എന്നിവ സംബന്ധിച്ച് സ്ത്രീകളിൽ ഊർജ്ജം പകരുക എന്നിവയും വനിതാകൗൺസിൽ ലക്ഷ്യമിടുന്നുണ്ട്.

7,500 ഓളം വനിതാോഫീസർമാർക്കും ജീവനക്കാർക്കും ഉപകാരപ്പെടുന്ന നിരവധി സംരഭങ്ങൾ ദുബായ് വനിതാ കൗൺസിൽ നടത്തിയതായും ഖലീജ് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും പഠനം നടത്തുന്നതിന് വനിതാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ പത്ത് വർഷമായി സ്‌കോളർഷിപ്പ് നൽകുന്നുണ്ട്.ക്രിമിനൽ സയൻസ്, ബയോളജിക്കൽ സയൻസ്,കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെ 173 വ്യത്യസ്ത മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയ ഡയറക്ടർ ബ്രിഗേഡിയർ ഡോക്ടർ സാലഹ് അബ്ദുള്ള മുരാദിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications