അമിത വേഗമാണോ, 65000 രൂപ അടയ്‌ക്കേണ്ടി വരും; ട്രാഫിക് നിയമങ്ങള്‍ കടുപ്പിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ പുതുക്കി. കര്‍ശനമായ കാര്യങ്ങളാണ് ഇത്തവണ നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനത്തിനായി കൊണ്ടുവന്നിരിക്കുന്നത്. 2017 ജൂലായ് ഒന്നിനാണ് ഈ നിയമം കൊണ്ടുവന്നത്. അതില്‍ ചില മാറ്റങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. റോഡ് അപകടങ്ങള്‍ പരമാവധി കുറച്ച്, ഗതാഗതം മെച്ചപ്പെട്ട രീതിയിലാക്കുകയാണ് യുഎഇ ഭരണകൂടം ചെയ്യുന്നത്.

ഈ വര്‍ഷം മെയില്‍ നേരത്തെ നിയമത്തില്‍ ചില അപ്‌ഡേറ്റുകള്‍ നടത്തിയിരുന്നു. സ്പീഡ് നിയന്ത്രണം, സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമായി ധരിക്കുക. അശ്രദ്ധമായി വണ്ടിയോടിക്കുന്നതിന് പിഴ, മദ്യപിച്ച് വാഹനമോടിക്കുക. ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുക തുടങ്ങിയവയ്‌ക്കെല്ലാം കനത്ത പിഴയുണ്ടാവും.
അമിത വേഗമാണെങ്കില്‍ നിങ്ങള്‍ കുടുങ്ങും. മണിക്കൂറില്‍ 80 കിലോമീറ്ററിന് മുകളിലധികം വേഗത്തില്‍ ചീറി പാഞ്ഞ് പോകാനാണ് ഉദ്ദേശമെങ്കില്‍ മൂവായിരം റിയാലാണ് പിഴ. അതായത് 65100 രൂപ വരുമിത്. ഇത് താങ്ങാവുന്നതില്‍ അധികമുള്ള പിഴയാണ്. ഇവരുടെ പേരില്‍ 23 ബ്ലാക് പോയിന്റുകളും ചുമത്തും. ഇത് ലൈസന്‍സില്‍ അടക്കം ദോഷം ചെയ്യും. അത് മാത്രമല്ല, ഇവരുടെ കാര്‍ പിടിച്ചെടുക്കുകയും ചെയ്യും, 60 ദിവസം കഴിഞ്ഞ് മാത്രമേ കാര്‍ തിരിച്ച് നല്‍കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഇത് കാര്‍ ഓടിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്. കാറില്‍ പിന്നിലിരിക്കുന്നവര്‍ വരെ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ പിഴവ് വരുത്തിയാലും കനത്ത പിഴയാണ് കിട്ടുക. നാനൂറ് റിയാലാണ് പിഴ. ഇത് ഏകദേശം 8680 ഇന്ത്യന്‍ രൂപ വരും. ഒപ്പം നാല് ബ്ലാക് പോയിന്റുകളും ചുമത്തും.
നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക സീറ്റ് വാഹനത്തില്‍ ഒരുക്കണം. അതില്ലെങ്കിലും ഇതേ പിഴ തന്നെ ലഭിക്കും. ബ്ലാക് പോയിന്റുകളും സമാനം തന്നെയാണ്. മുന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ ഏറ്റവും കുറഞ്ഞത് 145 സെന്റിമീറ്റര്‍ നീളമുള്ളയാളായിരിക്കണം. പത്ത് വയസ്സില്‍ കുറയാനും പാടില്ല.
അശ്രദ്ധമായി വാഹനമോടിച്ചാല്‍ രണ്ടായിരം റിയാലാണ് പിഴ. 43400 രൂപയോളം വരുമിത്. 23 ബ്ലാക് പോയിന്റുകളും ചുമത്തും. ഇതേ ശിക്ഷ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധം വാഹനമോടിക്കുന്നവര്‍ക്കും ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ട്രാഫിക് തടസ്സപ്പെടുത്തുക, റെഡ് സിഗ്നലുകള്‍ ലംഘിച്ച് വണ്ടിയോടിക്കുക, നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിക്കുക എന്നിവയെല്ലാം കനത്ത പിഴ തന്നെയുണ്ട്. ഇതെല്ലാം അപകടകരമായി വണ്ടിയോടിക്കുന്നവയുടെ ലിസ്റ്റില്‍ വരുന്നവയാണ്.
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹമോടിച്ചാല്‍ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. കോടതി ഇത്തരക്കാര്‍ക്കുള്ള പിഴ ശിക്ഷയോ ജയില്‍ ശിക്ഷയോ തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരിക്കുക. തേയ്മാനം വന്ന ടയറുകള്‍ ഉപയോഗിക്കുക, യാത്രക്കാരെ അനധികൃതമായി കടത്തുക, അപകടസ്ഥലത്ത് തിരക്കുണ്ടാക്കുക എന്നിവയെല്ലാം കനത്ത പിഴ വരുന്ന ലംഘനങ്ങളാണ്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 400 റിയാലാണ് പിഴ. 8680 രൂപയോളം വരുമിത്. നാല് ബ്ലാക് പോയിന്റുകളും ചുമത്തുക.












Click it and Unblock the Notifications