Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ കണ്ണീരിന് മുന്നില്‍ ഏത് നിയമവും തോല്‍ക്കും, തലവെട്ട് കാത്ത് കിടന്ന മകന് മോചനം

ദുബായ്: എത്ര ക്രൂരമായി ദ്രോഹിച്ചാലും അതെല്ലാം ക്ഷമിയ്ക്കാന്‍ ഒരു അമ്മയ്‌ക്കേ സാധിയ്ക്കുകയുള്ളൂ. കാലം അത് വീണ്ടും തെളിയിക്കുകയാണ്. മദ്യലഹരിയില്‍ തന്നെ കൊല്ലാന്‍ ശ്രമിച്ച മകന് കോടതിയില്‍ മാപ്പ് നല്‍കിയ അമ്മ ജഡ്ജിയെ പോലും ഞെട്ടിച്ചു. ദൃക്‌സാക്ഷികള്‍ ഉള്‍പ്പടെ മകനെതിരെ മൊഴി നല്‍കിയപ്പോഴും മകന്റെ ക്രൂരതയെ അമ്മമനസ് കണ്ടില്ലെന്ന് നടിച്ചു.

യുഎഇയിലെ ഒരു എമിറേറ്റിലാണ് സംഭവം നടക്കുന്നത്. അമ്മയുടേയും മകന്റേയും സ്വകാര്യതയെ ബാധിയ്ക്കുമെന്നതിനാല്‍ വാര്‍ത്ത നല്‍കിയ അറബ് മാധ്യമങ്ങള്‍ ഇരുവരുടേയും പേരും ഇവര്‍ താമസിയ്ക്കുന്ന എമിറേറ്റും വ്യക്തമാക്കിയിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പാണ് മദ്യത്തിനടിമയായ മകന്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്. 18കാരനായ ഇയാള്‍ കറിക്കത്തി കൊണ്ട് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഒരു മുറിയില്‍ കയറി കതകടച്ച അമ്മയെ യുവാവ് വീണ്ടും ആക്രമിച്ചു....

പണം നല്‍കാതിരുന്നപ്പോള്‍

പണം നല്‍കാതിരുന്നപ്പോള്‍

മദ്യപിയ്ക്കാന്‍ പണം നല്‍കാതിരുന്നതോടെയാണ ്‌യുവാവ് അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്. കറിക്കത്തിയുമായി അമ്മയെ ഇയാള്‍ ഓടിച്ചു. മുറിയില്‍ കയറി കതകടച്ച അമ്മയെ കൊല്ലാന്‍ മകന്‍ വീണ്ടുമെത്തിയത് കോടാലിയുമായി. കോടാലി ഉപയോഗിച്ച് മുറി വെട്ടി പൊളിയ്ക്കാന്‍ ശ്രമിച്ചു

കാവല്‍ക്കാരന്‍

കാവല്‍ക്കാരന്‍

ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയാണ് മകനില്‍ നിന്നും അമ്മയെ രക്ഷിച്ചത്.

പരിക്ക്

പരിക്ക്

യുവാവ് ഓടിയ്ക്കുന്നതിനിടയില്‍ അമ്മ വീഴുകയും കാല്‍ ഒടിയുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അപകടത്തില്‍പ്പെട്ടതാണെന്നും കാല്‍ ഒടിഞ്ഞത് അങ്ങനെയാണെന്നും അമ്മ കോടതിയില്‍ പറഞ്ഞു.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

മകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും വെറുതെ വിടണമെന്നും അമ്മ കോടതിയില്‍ പറഞ്ഞതോടെ മകന്‍ കേസില്‍ നിന്നെല്ലാം രക്ഷപ്പെട്ടു

പക്ഷേ...

പക്ഷേ...

കേസില്‍ നിന്നെല്ലാം ഒഴിവായെങ്കിലും മദ്യപാനത്തില്‍ നിന്നും മുക്തി നേടുന്നതിനായി കോടതി യുവാവിനെ ചികിത്സയ്ക്ക് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+