Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ വന്‍ പ്രഖ്യാപനം; വ്യവസായ ലോകത്ത് സുപ്രധാന ചര്‍ച്ച, വാരാന്ത്യ അവധി മാറ്റിയ പിന്നാലെ...

ദുബായ്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ് യുഎഇ. ഏതൊരാള്‍ക്കും ഒരുതവണയെങ്കിലും അവിടെ എത്തി അത്ഭുത നിര്‍മിതികള്‍ കാണണം എന്ന് ആഗ്രഹമുണ്ടാകും. വിദേശികളെ ആകര്‍ഷിക്കാനുള്ള ഒട്ടേറെ പദ്ധതികളാണ് യുഎഇ ആവിഷ്‌കരിക്കുന്നത്. ലോകരാജ്യങ്ങളുടെ വ്യവസായ ശക്തിയോട് കിടപിടിക്കാനുള്ള ശ്രമങ്ങളും യുഎഇ നടത്തുന്നു.

വിദേശ കമ്പനികളെ യുഎഇയിലേക്ക് എത്തിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മാത്രമല്ല, വിദേശ വിപണിയുമായി കിടപിടിക്കുന്നതിന് വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇപ്പോള്‍ പുതിയ തീരുമാനം യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. നികുതിരഹിതമെന്ന കാഴ്പ്പാട് യുഎഇ മാറ്റുന്നു. പുതിയ നികുതി ഭരണകൂടം പ്രഖ്യാപിച്ചു...

1

കോര്‍പറേറ്റ് നികുതി നടപ്പിലാക്കാന്‍ യുഎഇ തീരുമാനിച്ചു. 2023 മധ്യത്തിലാണ് നടപ്പാക്കുക എന്ന് ധനമന്ത്രാലയം അറിയിച്ചു. വരുമാന മാര്‍ഗം പുതിയ തലത്തിലേക്ക് മാറ്റുകയാണ് യുഎഇ. എണ്ണയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ടൂറിസം, നികുതി സമ്പ്രദായം എന്നിവയിലേക്ക് കൂടി യുഎഇ കടക്കുന്നു. ഇതാകട്ടെ സൗദിയുമായുള്ള കിട മല്‍സരം ശക്തമാകുന്നതിന്റെ സൂചനയുമാണ്.

2

ഗള്‍ഫ് മേഖലയുടെ സാമ്പത്തിക കേന്ദ്രമായിട്ടാണ് യുഎഇയെ വിശേഷിപ്പിക്കാറ്. വ്യവസായികളെ യുഎഇയിലേക്ക് വലിയ തോതില്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. വളരെ വേഗത്തില്‍ ബിസിനസ് തുടങ്ങാനുള്ള പശ്ചാത്തലം യുഎഇയിലുണ്ട്. എന്നാല്‍ വ്യവസായ മേഖലയ്ക്ക് പുതിയ നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിന്റെ കണക്കുകളും യുഎഇ പ്രഖ്യാപിച്ചു.

3

എല്ലാ വ്യവസായ സംരംഭങ്ങള്‍ക്കും കോര്‍പറേറ്റ് നികുതി യുഎഇ ചുമത്തില്ല. പകരം 375000 യുഎഇ ദിര്‍ഹത്തിന് മുകളില്‍ ലാഭമുള്ള കമ്പനികള്‍ക്കാണ് കോര്‍പറേറ്റ് നികുതി ചുമത്തുക. 9.0 ശതമാനമായിരിക്കും നികുതി. അടുത്ത വര്‍ഷം ജൂണിലാണ് നികുതി ചുമത്തുക എന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തികള്‍ക്ക് വരുമാനത്തിന് നികുതി ചുമത്തുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ആശങ്കയ്ക്ക് ഇപ്പോള്‍ അടിസ്ഥാനമില്ല.

4

നേരത്തെ യുഎഇയില്‍ വെള്ളി ശനി ദിവസങ്ങളിലായിരുന്നു വാരാന്ത്യ അവധി. ജനുവരി മുതല്‍ ഇതില്‍ മാറ്റം വന്നിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. കൂടാതെ വെള്ളിയാഴ്ച ഭാഗിക അവധിയും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കിയ ഈ അവധി മാറ്റം സ്വകാര്യ മേഖലയിലും നടപ്പാക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോകരാജ്യങ്ങളുടെ വാരാന്ത്യ അവധിയിലേക്ക് യുഎഇ മാറുന്നത് വിപണിയില്‍ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

5

ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കോര്‍പറേറ്റ് നികുതിയില്‍ ഏറ്റവും കുറഞ്ഞ അളവിലാണ് യുഎഇ നികുതി കൊണ്ടുവരുന്നത്. ഒമ്പത് ശതമാനം നികുതിയാണ് യുഎഇ ചുമത്തുക. ഇത് ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് വാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, റിയല്‍ എസ്‌റ്റേറ്റില്‍ നിന്നോ മറ്റു നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനത്തിന് വ്യക്തികള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്തില്ലെന്നും യുഎഇ അറിയിച്ചു.

അശ്വിന്‍ ശരവണനും കാവ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

6

ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് യുഎഇ. എണ്ണ വരുമാനം മാത്രമല്ല യുഎഇക്കുള്ളത്. വാണിജ്യം, വ്യവസായം, ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലയിലും യുഎഇ തിളങ്ങുകയാണ്. ഗള്‍ഫിലെ മറ്റു രാജ്യങ്ങള്‍ ഈ മേഖലയില്‍ കാര്യമായി കൈവച്ചിരുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി സൗദി അറേബ്യ ഈ രംഗത്തേക്ക് പ്രവേശിച്ചത് യുഎഇക്ക് വെല്ലുവിളിയാണ്.

7

ലോകത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ക്ക് യുഎഇയില്‍ ഓഫീസുണ്ട്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നിരവധിയാണ്. എന്നാല്‍ യുഎഇയിലെ രാഷ്ട്രീയ പശ്ചാത്തലം മാറിയത് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. യമനിലെ ഹൂതികള്‍ യുഎഇയെ ആക്രമിക്കുന്നതാണ് പുതിയ വെല്ലുവിളി. യുഎഇയുടെ സാമ്പത്തിക മേഖലയാണ് അവര്‍ ലക്ഷ്യമിടുന്നത്. വിദേശ കമ്പനികള്‍ യുഎഇ വിട്ടുപോകണമെന്ന് കഴിഞ്ഞ ദിവസം ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+